ഒരു സുഹൃത്തിന്റെ ഉണര്‍ത്തലും അതിനുള്ള മറുപടിയും.
ഉണര്‍ത്തല്‍ : സ്ത്രീയെ കുറിച്ച് പ്രവാചകന്‍ പറഞ്ഞത് മുഴുവന്‍ (ഈ ലിങ്കില്‍) കേള്‍ക്കുക. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ?
മറുപടി : സുഹൃത്തെ ഇതൊക്കെ കേട്ടുമടുത്ത കാര്യം.
ദൈവത്തിന്റെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ട്.
ആ അനുഗ്രഹം രോഗത്തിലും ആരോഗ്യത്തിലും നാശത്തിലും വളർച്ചയിലും തകര്‍ച്ചയിലും നിര്‍മ്മാണത്തിലും അക്രമത്തിലും ക്രമത്തിലും ഒരുപോലെ ഉണ്ട്.
ആ അനുഗ്രഹം എപ്പോഴെങ്കിലും ചിലര്‍ക്ക് മാത്രം ഉള്ളതല്ല.
ആ അനുഗ്രഹം ചോദിക്കുന്നവര്‍ക്ക് മാത്രം ഉള്ളതല്ല, അങ്ങിനെ മാത്രം കിട്ടുന്നതല്ല.
****
പിന്നെ സ്ത്രീയെ കുറിച്ചും മറ്റെന്തിനെ കുറിച്ചും എല്ലാം പ്രവാചകൻ തന്നെ പറയണമെന്ന് ഇവിടെ ആര്‍ക്ക് നിര്‍ബന്ധം?
എല്ലാറ്റിനും പ്രവാചകൻ തന്നെ മാതൃക ആവണമെന്നും ഇവിടെ ആര്‍ക്ക് നിര്‍ബന്ധം?
അങ്ങിനെ താങ്കള്‍ പറയുന്നത് പോലെയെങ്കിൽ 12 കെട്ടിയതും, 8 വയസുകാരിയെ കെട്ടിയതും ഒക്കെ മാതൃകയാക്കണ്ടെ?
ദത്ത് പുത്രന്റെ സുന്ദരിയായ ഭാര്യയെ കണ്ടു കൊതിച്ച് അവനെക്കൊണ്ട് മൊഴിചൊല്ലിപ്പിച്ച് കൈക്കലാക്കിയതും മാതൃകയാക്കേണ്ടെ?
അല്ലെങ്കിലും എല്ലാറ്റിനും 1400 വർഷങ്ങൾക്ക് മുമ്പിലേക്ക് നോക്കാനും, അവിടെ നോക്കി തന്നെ അനുസരിക്കാനും മാത്രം ഈ ലോകവും അതിന് ശേഷമുള്ള കാലവും ദരിദ്രമല്ല.
ഒരുപക്ഷേ അതിനേക്കാള്‍ സമ്പന്നമാണ് ഈ ലോകവും അതിലെ ചിന്താധാരകളും. പ്രത്യേകിച്ചും അതിന് ശേഷം.
അതൊന്നും ഇല്ലാതെ തന്നെ.
അതിന്റെ ഒരു സ്വാധീനവും ഇല്ലാതെ തന്നെ.
അടിമകള്‍ക്ക് ഒഴികെ.
No comments:
Post a Comment