Saturday, August 8, 2020

നിത്യജീവിതത്തിൽ നാട്യം അനിവാര്യമാണോ.....?

 ഒരു fb സുഹ്രുത്ത് അയാളുടെ വാളില്‍ ചോദിച്ച ഒരു ചോദ്യത്തിന് അവിടെ നല്‍കിയ മറുപടി.


ചോദ്യം:

നിത്യജീവിതത്തിൽ നാട്യം അനിവാര്യമാണോ.....?

ഒന്നു പറയുക.. 


ഉത്തരം :


നാട്യം നാരങ്ങായുടെ, അല്ലെങ്കിൽ ഏത് പഴത്തിന്റെയും, തൊലി പോലെ. 


തൊലിക്ക് പ്രധാനമായും രണ്ടുദ്ദേശങ്ങൾ. 


അതിലൊന്ന് ഏറ്റവും പ്രധാനമായത്.


തന്റെ ഉള്ളിലെ നല്ലതോ മോശമോ ആയ പഴത്തെ സംരക്ഷിക്കുക.


ഒരുതരം പേടി നിലനിര്‍ത്തിക്കൊണ്ട് തന്നെ നാട്യം, തൊലി.


സ്വയം സംരക്ഷിതനാവാന്‍.


ഉള്ളില്‍ കൂടുതൽ ദുര്‍ബലമായതിന് കൂടുതൽ നാട്യം.


ഉള്ള് പൊള്ളയാണ്‌ എന്ന്‌ പുറത്തറിയുന്നതിന്റെ പേടി എല്ലാ നാട്യത്തിലും ഉണ്ട്.


പെണ്ണും ആണും വസ്ത്രം ധരിക്കുന്നതിലും (അത്തരമൊരു നാട്യത്തിലും) ഒരളവോളം അതുണ്ട്. 


എല്ലാ ഓരോ നാട്യ ശ്രമത്തിലും ഉപചാരത്തിലും സെല്‍ഫ് മാര്‍ക്കറ്റിംഗ്‌ ശ്രമമുണ്ട്.


രണ്ടാമത്തേത്‌.


ഇല്ലാത്ത ഗുണം പുറത്ത് കാണിച്ച്,  ഉണ്ടെന്ന് ധരിപ്പിച്ച് സ്വയം ആത്മവിശ്വാസം നേടുക, മറ്റുള്ളവരെ ആകര്‍ഷിക്കുക.


എല്ലാ നാട്യത്തിലും അതുണ്ട്.


പെണ്ണും ആണും വസ്ത്രം ധരിക്കുന്നതിലും (അത്തരമൊരു നാട്യത്തിലും) അതുണ്ട്. സ്വയം ആത്മവിശ്വാസം നേടുകയും  ആകര്‍ഷിക്കുകയും.  


എല്ലാ ഓരോ നാട്യശ്രമത്തിലും aa നിലക്കും സെല്‍ഫ് മാര്‍ക്കറ്റിംഗ്‌ ശ്രമമുണ്ട്.


എന്തായാലും ഒന്നറിയുക.


പഴം വാങ്ങുന്നത് തൊലി കണ്ട് മാത്രം.

നാട്യം കണ്ട് മാത്രം.


പല ഗുരുക്കന്മാരെയും അപ്പടി 


പക്ഷേ, ഏത് തൊലി കണ്ടാണോ പഴം വാങ്ങുന്നത് അതേ തൊലി അനുഭവിക്കുമ്പോള്‍ ആദ്യം കളയുന്നു.


ആദ്യം കണ്ടത്‌ ആദ്യം കളയാനുള്ളത്. പുറമെ കാണുന്നത് കളയാനുള്ളത്. 


എന്ത്‌ കണ്ട് വാങ്ങിയോ അത് ആദ്യം കളയും.


അനുഭവത്തില്‍ ഉപചാരത്തിന്റെയും നാട്യത്തിന്റെയും തൊലി നിലനില്‍ക്കുകയില്ല. കളയും 


മണവാട്ടിയുടെ വസ്ത്രം പോലെ എല്ലാ നാട്യങ്ങളും ഉപചാരങ്ങളും. 


മണവാട്ടിയുടെ വസ്ത്രം നാട്ടുകാര്‍ക്ക് കാണാനുള്ളത്.


ആകര്‍ഷിക്കാനുള്ളത്.

വെറും കൃത്രിമം.

കുറേനേരം ധരിച്ചു നിൽക്കാൻ കഴിയാത്തത്. 

യാഥാര്‍ത്ഥ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്തത് 


ഉള്ളിലെ വൈകൃതം ഒളിപ്പിച്ചു വെച്ച് ആത്മവിശ്വാസം നേടാനുള്ളത്. 


പക്ഷേ, നേരനുഭവത്തില്‍ നഷ്ടപ്പെടുന്നത്.


മണവാളന് അനുഭവിക്കുമ്പോള്‍ അഴിച്ചുകളയാനുള്ളത് മണവാട്ടിയുടെ നാട്യം മാത്രമായ വസ്ത്രം, അലങ്കാരം. 


അനുഭവമാകുന്നത് വരെ നാട്യം നിലനില്‍ക്കും.


സ്വയം സംരക്ഷിക്കാൻ.


അനുഭവത്തിന്റെ ചൂടില്‍  വെറും കൃത്രിമം വസ്ത്രമായ നാട്യം ഉരുകി ഒലിച്ചുപോകും.


********


അപരിചിതന്‍ മാത്രം തന്റെ അപരിചിതമായ ഇടങ്ങളില്‍ അഭിനയിക്കുന്നില്ല. നാട്യങ്ങൾ കാണിക്കുന്നില്ല. 

No comments: