ഇപ്പോഴത്തെ അതിര്‍ത്തിതർക്കവും പ്രശ്‌നവും ചൈനയുമായിട്ട്.
സംഗതി ഒറിജിനൽ.
പാകിസ്താനുമായി കളിക്കുന്നത് പോലെയല്ല.
പൊള്ളും.
അതിനാല്‍ തന്നെ ആരവം കുറവാണ്.
ചർച്ചകള്‍ കൊഴുക്കാതെയാണ്.
കുട്ടികളുമായി കളിക്കുന്നത് പോലെ, അല്ലെങ്കിലും മുതിർന്ന കയ്യൂക്കുള്ളവരുമായി കളിക്കാന്‍ പറ്റില്ല.
അതുകൊണ്ട് തന്നെ എങ്ങിനെയെങ്കിലും പെട്ടെന്ന് പരിഹരിക്കും.
പരിഹരിച്ചുവെന്ന് വരുത്തും.
അപ്പുറത്ത് ഒറിജിനൽ ആയത് കൊണ്ട് വീരവാദം പറയാൻ സമയമില്ല.
ഏറിയാല്‍ ചൈന കേള്‍ക്കാത്ത വീരവാദം സ്വന്തം നാട്ടുകാരോട് പറയാം. സര്‍ക്കസ് കോമാളിയുടെ വീരവാദം.
പക്ഷേ, കളിച്ചാല്‍ വിവരമറിയും.
വിദൂര സാധ്യതയുള്ള വിജയമായാലും അടുത്തുള്ള പരാജയമായാലും വിവരമറിയും.
പോരാത്തതിന്, ഈ നാട്ടില്‍ അത് വോട്ടാവുകയുമില്ല.
വീരകഥകളുടെ എന്ത് കളവുകള്‍ തട്ടിവിട്ടാലും, അപ്പുറത്ത് മുസ്ലിം പ്രതിയോഗി ഇല്ലെങ്കില്‍ കാര്യമില്ല. ഹരം ഉണ്ടാവില്ല, വോട്ടാവില്ല.
അതുകൊണ്ട് തന്നെ സാമൂഹ്യമാധ്യമങ്ങള്‍ വരെ അതിനെ കാര്യമായെടുക്കുന്നുമില്ല.
ചൈനയുമായിട്ടാവുമ്പോള്‍ ജനങ്ങള്‍ക്കും അത്രയേ താല്‍പര്യമുള്ളൂ.
ചൈനയുമായിട്ടാവുമ്പോള്‍ കളി കാര്യമാവും.
കളി കാണുന്ന താല്‍പര്യം കിട്ടുകയും ഇല്ല.
കാരണം മറ്റൊന്നുമല്ല. അപ്പുറത്ത് മുസ്ലിം ഇല്ല.
അപ്പുറത്ത് മുസ്ലിം ഉണ്ടെങ്കില്‍ മാത്രമേ വോട്ടാകൂ.
അപ്പുറത്ത് മുസ്ലിം ഉണ്ടെങ്കിൽ മാത്രമേ രാഷ്ട്രീയം കളിക്കാന്‍ സാധിക്കൂ.
അപ്പുറത്ത് മുസ്ലിം ഉണ്ടെങ്കില്‍ മാത്രമേ ആനയെയും ചേനയേയും വിഷയമാക്കാന്‍ പറ്റൂ.
അപ്പുറത്ത് മുസ്ലിം ഉണ്ടെങ്കില്‍ മാത്രമേ പാലക്കാട് മലപ്പുറമാക്കിയാല്‍ കാര്യമുള്ളൂ.
ചൈനയുമായി കളിക്കുമ്പോള്‍ എന്ത്?
വെറും നഷ്ടം മാത്രം.
വിദൂരസാധ്യതയുള്ള വിജയമായാലും അടുത്തുള്ള പരാജയമായാലും വെറും നഷ്ടം മാത്രം.
No comments:
Post a Comment