ഒന്നിനും സാധിക്കാത്തവന്നും
ഒന്നും അറിയാത്തവന്നും
ഒരായുധം, ഒരറിവ്.
അസൂയ,
അതുണ്ടാക്കുന്ന വിമര്‍ശനം.
പ്രത്യേകിച്ചും,
തനിക്ക് സാധിക്കാത്തതും
അങ്ങനെ താനറിയാത്തതും
അങ്ങിനെ തന്നെയായി
മനസ്സിലാക്കിയിട്ടില്ലെങ്കില്‍... ,
അല്ലെങ്കിൽ,
അങ്ങിനെ സാധിക്കാത്തതും
താനറിയാത്തതും തന്നെ
ഒരറിവും
കഴിവുമായി
മനസ്സിലാക്കിയെങ്കിൽ.
ഈയുള്ളവനും
ഒന്നുമറിയില്ല,
ഒന്നിനും സാധിക്കില്ല.
പക്ഷേ,
സാധിക്കാത്തതും
അറിയാത്തതും
അതായിത്തന്നെ
മനസ്സിലാക്കുന്നു.
അതിനാല്‍ തന്നെ,
അസൂയയെയും
അതുണ്ടാക്കുന്ന
കണ്ണടച്ച വിമര്‍ശനവും
ആയുധമാക്കരുതെന്ന്
ഈയുള്ളവന്
നിര്‍ബന്ധം.
ഒന്നിനും സാധിക്കാതെ വരുമ്പോൾ,
ഒന്നും അറിയാതെ വരുമ്പോൾ,
സ്നേഹം വെച്ച്,
ജീവിതത്തെ ലക്ഷ്യമാക്കി,
മൗനം ആയുധമാക്കുന്നതാവും
നന്നാവുക എന്ന്
ഈയുള്ളവന്‍
എളിയ രീതിയില്‍
മനസിലാക്കുന്നു.
No comments:
Post a Comment