ജീവിക്കാനുള്ള കൊതിയേക്കാള്‍ വലുതല്ല ഇവിടെ ഒരു പ്രാർത്ഥനയും പൂജയും.
യാഥാര്‍ത്ഥത്തില്‍ ജീവിക്കാനുള്ള കൊതി മാത്രമാണ് എല്ലാം.
*****
മരണത്തെ പേടിക്കുന്നത് മാത്രമാണ് മഹാഭൂരിപക്ഷത്തിനും ജീവിതം...
മരണം ഒഴിവാക്കാനുള്ള ശ്രമമാണ്
എല്ലാ ശ്രമവും.
*****
യഥാര്‍ത്ഥത്തില്‍
സ്ക്രൂ രണ്ടും പോകണം.
രണ്ടെന്നല്ല,
നമുക്ക് എത്രയെല്ലാം
സ്ക്രൂകള്‍ ഉണ്ടോ
അത്രയും നഷ്ടമാകണം .
പോയ സ്ക്രൂകള്‍
തെരഞ്ഞു പിടിച്ച്
തിരിച്ചെടുക്കരുത്.
അതങ്ങ് മറന്നേക്കണം.
നഷ്ടപ്പെടുമ്പോൾ മാത്രമേ
യഥാര്‍ത്ഥത്തില്‍
നേടാനുള്ളത് നേടൂ.
ഒന്നുമല്ലാത്തത് നേടൂ.
നീയില്ലെന്നറിയൂ...
നഷ്ടപ്പെടാതെ നേടില്ല.
അരിയും വിറകും വെള്ളവും
നഷ്ടപ്പെട്ട് മാത്രമേ
ചോറ് നേടൂ.
നിന്ന ഇടം നഷ്ടപ്പെടാതെ
മുന്നോട്ടുള്ള ചലനമില്ല.
മുന്നില്‍ എത്തുകയും ഇല്ല.
ഒരുപക്ഷേ
ഈയൊരു സ്ക്രൂ,
പോകേണ്ട
കുറേയധികം സ്ക്രൂകളില്‍, അവസാനത്തേതായിരിക്കും.
No comments:
Post a Comment