Saturday, August 8, 2020

ബാലാകോട്ടിന് തെളിവ് ചോദിച്ചത് ഓർമ്മയുണ്ടല്ലൊ? ഒന്നുമറിയാത്ത ജനങ്ങൾ.

 ഒരു നേരിയ ചർച്ച


ചോദ്യം :

ബാലാകോട്ടിന് തെളിവ് ചോദിച്ചത് ഓർമ്മയുണ്ടല്ലൊ?


ഉത്തരം :


ബാലക്കോട്ട് ഇപ്പോഴും അങ്ങനെ തന്നെയല്ലേ? ഒരു തെളിവും ആരും നല്‍കിയിട്ടില്ല. ഒരു സുതാര്യതയും അക്കാര്യത്തില്‍ ഇല്ല 


എല്ലാം അങ്ങ് വരുത്തിത്തീര്‍ത്തു എന്നല്ലാതെ. ഒരു സുതാര്യതയും ഇല്ലാതെ. 


ഒന്നുമറിയാത്ത ജനങ്ങൾ അക്കണക്കിന് മാത്രമേ വളര്‍ന്നിട്ടുള്ളൂ എന്നത്‌ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇപ്പോഴത്തെയും എപ്പോഴത്തേയും കരുത്ത്. 


നെഞ്ചില്‍ കൈതൊട്ട്, മനസാക്ഷിയില്‍ സത്യസന്ധനായി പറഞ്ഞാല്‍ താങ്കള്‍ക്കും ബാലക്കോട്ട് അങ്ങനെ തന്നെയല്ലേ?  മറ്റ് രാഷ്ട്രീയ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഒളിച്ച് വെച്ചിട്ടില്ലെങ്കില്‍. 


ചിലര്‍ ഉള്ളില്‍ സത്യം അറിഞ്ഞ് സമ്മതിക്കുന്നു.

പുറത്ത് നിഷേധിക്കുന്നു.


മറ്റു ചിലര്‍ ഉള്ളില്‍ ശരിക്കും തോന്നിയതും അറിഞ്ഞതും പുറത്ത്‌ പറയുന്നു എന്ന് മാത്രം.


പക്ഷേ സത്യം രാജ്യദ്രോഹം ആകുന്നു.

കളവ് രാജ്യസ്നേഹവും. 


രാജ്യസുരക്ഷയുമായ് ബന്ധപ്പെട്ട വിഷയം കഴുത്തിൽ കത്തിവെക്കുന്ന വിഷയമാണ്‌.


ആര്‍ക്കും ഒന്നും മനസിലാക്കാനും പറയാനും കഴിയാത്ത സുതാര്യത അല്പവും ഇല്ലാത്ത മേഖലയാണ് അതെന്ന് കണ്ട് തന്നെയാണ് രാഷ്ട്രീയനേതൃത്വവും ചില കളികൾ കളിക്കുന്നത്.


പ്രതിരോധമല്ലേ, കണക്കും കാര്യവും ഇല്ലാതെ വാരിക്കോരി തിന്നാനുള്ള വഴിയും അതിലുണ്ട്. രാജ്യവും രാജ്യസ്നേഹവും പറഞ്ഞ്‌. 


അതുകൊണ്ട്‌ തന്നെ, ആഭ്യന്തരത്തില്‍ പ്രശ്നം ഉണ്ടാകുമ്പോഴും തെരഞ്ഞെടുപ്പ് ജയിക്കാനും, അതിർത്തിയില്‍ എപ്പോഴും പ്രശ്നം വേണമെന്നത് മൂന്നാം ലോകരാജ്യങ്ങൾക്ക്, അവിടത്തെ രാഷ്ട്രീയനേതൃത്വത്തിന് വളരെ പഥ്യമായ കാര്യമാണ്.


പൊതുജനത്തിന് വികാരവും വെറുപ്പും മാത്രം മതിയല്ലോ ഭക്ഷണം.


ഭരിക്കുന്നത് ആരായാലും ഇത്തരം വിഷയം വെച്ച് കളിച്ചാല്‍ അവര്‍ക്ക് വോട്ട് ഉറപ്പ്. 


രാജ്യസുരക്ഷാ വിഷയത്തില്‍ വർത്തമാനം പറഞ്ഞാൽ രാജ്യദ്രോഹം ആരോപിക്കുക വളരെ എളുപ്പം.


ബാർബരുടെ കത്തി കഴുത്തില്‍ വെച്ച് അഭിപ്രായം ചോദിക്കുന്നത് പോലെയാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത്‌.


എല്ലാ മൂന്നാംലോക രാജ്യങ്ങളും വിഷയം കൈകാര്യം ചെയ്യുന്നത് അങ്ങനെയാണ്.


അതിനാല്‍ പലരും രാജ്യദ്രോഹം ഭയന്ന് ന്യായമായത് പോലും പറയാതിരിക്കുന്നു.


പക്ഷേ, രാജ്യവും രാജ്യസ്നേഹവും എന്നാല്‍ അതിര്‍ത്തിയില്‍ പ്രശ്നം ഉണ്ടാക്കാന്‍ മാത്രമാണ് എന്ന് വരരുത്


രാജ്യവും രാജ്യസ്നേഹവും എന്നാല്‍ അതിര്‍ത്തിയില്‍ പ്രശ്നം കാണിച്ച് വോട്ട് വാങ്ങല്‍ മാത്രമാണ് എന്ന് വരരുത്.


മതതീവ്രവാദം പോലെ തന്നെ രാജ്യതീവ്രവാദവും വളരരുത്.


തീവ്രവാദങ്ങൾ എല്ലാം ഒരുപോലെ വിഷമാണ്. 


*****


ഇന്ത്യയെക്കാള്‍ മഹത്വമുള്ള ഒരു രാജ്യം ഈയുള്ളവനും ഇല്ല.


നൂറായിരം ന്യായങ്ങള്‍ ഇന്ത്യയുടെ മഹത്വം വിളിച്ചു പറയാന്‍ ഈയുള്ളവനും ഉണ്ട്.


ഈയുള്ളവന്‍ വെറും ഒരു ഇന്ത്യക്കാരന്‍ മാത്രമാണ്. ഒരു മതവിശ്വാസിയും അല്ല.


എന്നാലും ഈയുള്ളവന്റെ രാജ്യസ്നേഹം വോട്ട് കിട്ടാന്‍ വേണ്ട കച്ചവടം വസ്തുവും, അഴിമതി നടത്താൻ വേണ്ട മറയും അല്ല.


അധികാരതാല്‍പര്യം വെച്ച് മാത്രം പാര്‍ട്ടികള്‍ ഉണ്ടാക്കിപ്പറയുന്ന കളവ് വിശ്വസിക്കുന്നില്ല എന്ന ഒരൊറ്റ കാരണം വെച്ച് മറ്റുള്ളവരുടെ മേല്‍ രാജ്യദ്രോഹം ആരോപിക്കാനുള്ള ആയുധവും ആയിക്കൂട രാജ്യസ്നേഹം എന്നൊരു നിര്‍ബന്ധം കൂടിയുണ്ട് ഈയുള്ളവന്. 


******


ചോദ്യം :

ബാലാക്കോട്ട് വാര്‍ത്ത രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും വിശ്വസിച്ചു. ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിച്ചു. തെളിവ് ചോദിച്ചവർ മൂലക്കിരിക്കുന്നു. അപ്പോഴൊ? 


ഉത്തരം :

പൊതുജനം കഴുതയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത്, രാഷ്ട്രീയ നേതൃത്വത്തിന്റെ ധൈര്യം, എന്നും താങ്കള്‍ അറിയണം.


മൂലക്കിരിക്കുന്നത് കൊണ്ടും, ഭൂരിപക്ഷ പിന്തുണ ഇല്ലാത്തത് കൊണ്ടും, സത്യം അസത്യം ആവില്ലല്ലോ?


അങ്ങനെയെങ്കില്‍ 1990 വരെ താങ്കളുടെ പാർട്ടി (ബിജെപി) പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍, അപ്പോൾ ബിജെപിക്ക് ഭൂരിപക്ഷം ഇല്ലാതിരുന്നു എന്ന ഒറ്റക്കാരണത്താൽ, അസത്യം ആയിരുന്നുവോ? അല്ല. 


രാജ്യവും രാജ്യത്തിന്റെ മറയും പിടിച്ചു പറയുന്നത്‌ തന്നെയാണ് കൂടുതൽ ജനങ്ങൾ വിശ്വസിക്കുക. അത് ഭംഗിയായി ഇപ്പോൾ താങ്കളുടെ പാർട്ടി ഉപയോഗപ്പെടുത്തുന്നും ഉണ്ട്. 


അത്, കളവ് തന്നെ ആയാലും.


രാജ്യസ്നേഹവുമായി ബന്ധപ്പെട്ട, അല്ലെങ്കിൽ രാജ്യദ്രോഹം ആരോപിക്കുമെന്ന ഭയം ഉണ്ടാകും എന്നതിനാല്‍ പ്രത്യേകിച്ചും.


സ്വേച്ഛാധിപതികള്‍ ഒരുകുറേ കാലം ചെയ്തും, വിജയിച്ചതും ഇങ്ങനെ തന്നെയാണ്. രാജ്യസ്നേഹം മാത്രം പറഞ്ഞുകൊണ്ട്. രാജ്യദ്രോഹം ആരോപിച്ചു കൊണ്ട്‌. 


അത് താങ്കള്‍ക്കും നന്നായി അറിയാം.


******


ചോദ്യം :

എന്റെ പാർട്ടി, ബിജെപി, തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയതിന് ചീത്ത കേൾക്കുന്ന ഇന്ത്യയിലെ ഏക പാർട്ടിയായി മാറിയിരിക്കുകയാണ്. അറിയുമോ? 


ഉത്തരം :


അതൊക്കെ പൂർണ്ണമായും അംഗീകരിക്കുന്നു. 


പക്ഷേ ഉന്നയിച്ച വിഷയം അതല്ലല്ലോ?


ഭൂരിപക്ഷം അസത്യത്തെ സത്യമാക്കില്ല എന്നത്‌ കൂടിയാണ്‌. 


****


ചോദ്യം :


പിന്നെ ന്യൂനപക്ഷ നുണകളാണോ സത്യങ്ങൾ? 


ഉത്തരം :


അല്ല.


ന്യൂനപക്ഷമെന്നത് മാറിമറിഞ്ഞു വരുന്ന കാര്യമാണ്. വളരേ ആപേക്ഷികമായത്.


ഇവിടെയുള്ള ന്യൂനപക്ഷം മറ്റ് പല ഇടത്തും ഭൂരിപക്ഷം.


ഇവിടെ ഭൂരിപക്ഷം ആയവർ മറ്റ് പല ഇടത്തും ന്യൂനപക്ഷം.


ന്യൂനപക്ഷം പറയുന്നത്, പറയുന്നത്‌ ന്യൂനപക്ഷം ആയത് കൊണ്ട്‌ മാത്രം, മുഴുവന്‍ സത്യമല്ല.


ഇപ്പോൾ ഇവിടെ ന്യൂനപക്ഷം ആയവർ, അവർ ഭൂരിപക്ഷം ആവുന്ന ഇടങ്ങളില്‍ ഇവിടെ അവർ പറയുന്ന സത്യം പറയുന്നവരല്ല.


അവിടെ അവർ ഏകപക്ഷീയ സത്യം പറയുന്നവരാണ്.


ഏക സത്യാവാദം മുഴക്കുന്നവരാണ്.


മറ്റാരെയും ഉള്‍കൊള്ളാത്തവരാണ്.


അസഹിഷ്ണുതയും തീവ്രതയും നടപ്പാക്കുന്നവരാണ്.


ഈയുള്ളവന്‍ പറയുന്ന സത്യത്തിന് ന്യൂനപക്ഷവുമായും ഭൂരിപക്ഷവുമായും ബന്ധം ഇല്ല.


അത് സത്യം മാത്രമാണ്.


ഏത് ഭാഗത്ത് നിന്ന് നോക്കിയാലും സത്യം.


എല്ലാവിഭാഗവും ഒരുപോലെ വെറുക്കുന്ന, പേടിക്കുന്ന സത്യം.


എല്ലാ വിഭാഗവും അവരുടെ ശത്രുപക്ഷം എന്ന് കരുതുന്ന സത്യം. 


ന്യൂനപക്ഷത്തിന് കുറെ കുറ്റങ്ങള്‍ ഉണ്ട്. അത് മുസ്ലിംകളെ ഉള്‍ ആയാലും മറ്റാരായാലും. 


യാഥാര്‍ത്ഥ ദേശീയധാരയില്‍ അവർ നില്‍ക്കുന്നില്ല എന്നത്‌ നേരില്‍ അറിയാവുന്നവനാണ് ഈയുള്ളവന്‍.


അവരുടെ വിശ്വാസം അവരെ അങ്ങനെ ദേശീയധാരയില്‍ ലയിക്കുന്നതിൽ നിന്നും വിലക്കുന്നു. അവർ പോലും അറിയാതെ. 


അതിനാല്‍, ഒരു രാജ്യം എന്ന നിലക്ക് നാം അതിന്‌ പരിഹാരം തേടേണ്ടത് വേരിലും തടിയിലും ആണ്‌. അവരെന്നെ സമൂഹത്തെ നേരിട്ട് കൈകാര്യം ചെയ്തു കൊണ്ടല്ല. അവരിലെ വിശ്വാസം കൈകാര്യം ചെയത് കൊണ്ട്‌ ആയിരിക്കണം. 


കൊമ്പിലും പൂവിലലും പഴത്തിലും അല്ല പരിഹാരം തേടേണ്ടതും നടപ്പാക്കേണ്ടതും. 


നാം ഇവിടെ കാണുന്ന ന്യൂനപക്ഷ വിശ്വാസികള്‍ ഉത്പന്നങ്ങള്‍ മാത്രമായ പൂവും പഴവും മാത്രമാണ്‌. സമൂഹം മാത്രമാണ്. സാഹചര്യവശാല്‍ ആയിപ്പോയത്. 


വേരില്‍ വെള്ളവും വളവും ഒഴിച്ചു വേണം രോഗികള്‍ മാത്രമായ പൂക്കളും പഴങ്ങളും ഉണ്ടാവുന്നത് തടയുക.


വെള്ളവും വളവും വിദ്യാഭ്യാസം മാത്രമാണ്‌.


ഏകീകൃത ദേശീയ വിദ്യാഭ്യാസം.


ഏകീകൃത സിവില്‍ കോഡും മറ്റുമൊക്കെ അതിന്റെ പിന്‍ഗാമിയായയി സംഭവിക്കും.


ഏകീകൃത ദേശീയ വിദ്യാഭ്യാസ നയം ഉണ്ടാക്കണം, നടപ്പാക്കണം.


ഒരേയൊരു ഭാഷ അടിച്ചേല്പിക്കാനല്ല ദേശീയ വിദ്യാഭ്യാസ നയം ഉണ്ടാക്കേണ്ടതും നടപ്പാക്കേണ്ടതും.


പകരം ഒരു ദേശീയ ബോധവും സംസ്കാരവും ഉണ്ടാക്കാൻ.


മദ്രസകളും മറ്റും പൂർണ്ണമായും ഇല്ലാതാക്കണം.


മതവും ജാതിയും തിരിച്ച് സ്കൂളുകള്‍ അനുവദിക്കുന്നത് നിര്‍ത്തണം.


സ്കൂളുകള്‍ മുഴുവന്‍ സര്‍ക്കാറിന്റെ കീഴില്‍ നേരിട്ടാക്കണം. പ്രൈവറ്റ് നിയമനം ഒഴിവാക്കണം.


LKG തൊട്ട് മതങ്ങൾക്ക് വേറെ തന്നെ അനുവദിക്കുന്ന സ്കൂളിൽ വെച്ചാണ് മതം ഉപബോധമനസില്‍ ഇല്ലാത്ത, തെറ്റായ വിശ്വാസങ്ങളെ കയറ്റി വെക്കുന്നത്. 


മതവും ഭാഷയും സ്കൂളില്‍ വെച്ച് ദേശീയ വിദ്യാഭ്യാസം പ്രകാരം മാത്രം പഠിപ്പിക്കണം.


അങ്ങനെ വരുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ മാത്രമായ, വേറെ തന്നെയായ ശരിയും സത്യവും ഉണ്ടാവില്ല. വൈവിധ്യം അംഗീകരിക്കുന്ന, വൈവിധ്യത്തില്‍ ലയിക്കുന്ന ശരിയും സത്യവും മാത്രമേ ഉണ്ടാവൂ. 


രാജ്യത്തിന്റെ ഒരേയൊരു ശരി മാത്രമേ ഉണ്ടാവൂ. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ശരി. 


******


മേലെയുള്ള ചോദ്യോത്തരം സംഭവിക്കാന്‍ ആസ്പദമായ ഒറിജിനൽ പോസ്റ്റ് താഴെ. 


*******


ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു.


എന്നത്തേക്കാളും മറ്റത് പ്രദേശത്തെക്കാളും സ്നേഹിക്കുന്നു.


എന്നുവെച്ച് ഇന്ത്യ ഭയങ്കരമാണ്, ഏതെങ്കിലും രംഗത്ത്, എന്നല്ല എല്ലാ രംഗത്തും, ഇന്ത്യ ചൈനക്ക് മുന്നിലാണ് എന്ന് നിര്‍ബന്ധമായും വെറുതെ കരുതാനും, വിടുവായത്തം പറഞ്ഞ്‌ വഞ്ചിക്കാനും വഞ്ചിക്കപ്പെടാനും ആളല്ല.


അപ്പുറത്ത് ചൈന കേള്‍ക്കാതെ വിടുവായത്തം പറഞ്ഞ്‌ നാട്ടുകാരുടെ മുന്‍പില്‍ നമുക്ക് ആളാവാം.


പക്ഷേ വിടുവായത്തം വല്ല വിധേനയും നടപ്പാക്കി നാടിനെ നശിപ്പിക്കരുത്.


അല്ലെങ്കിലും നഷ്ടം മാത്രം സഹിക്കുന്ന നാട്ടുകാര്‍ക്കായിരിക്കും വീണ്ടും നഷ്ടം.


രാഷ്ട്രീയനേതാക്കന്മാര്‍ക്ക് വിദേശബാങ്കിലും പണമുണ്ടല്ലോ? വിദേശരാജ്യങ്ങളില്‍ സുഖചികില്‍സയും. 


കളവ് പറയുകയും വിശ്വസിക്കുകയും രാജ്യസ്നേഹമാണെന്ന് വരരുത്.


1962 ന് ശേഷം ഇന്ത്യ വല്ലാതെയൊന്നും വളര്‍ന്നിട്ടില്ല.


1962 ന് ശേഷം ചൈന നൂറിരട്ടി വളര്‍ന്നിട്ടുമുണ്ട്.


അത്രയ്ക്ക് നല്ലതായിരുന്നുവല്ലോ ഇപ്പോഴും എപ്പോഴും നമ്മുടെ ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം.


ഇന്ത്യക്കാരെ മുഴുവന്‍ വെറുതെ വിടുവായത്തം പറഞ്ഞു പറ്റിക്കാന്‍ മാത്രമറിയാവുന്ന, സ്വന്തം കാര്യം, പിന്നെ സ്വന്തം പാർട്ടിയുടെ കാര്യവും മാത്രം സിന്ദാബാദ്‌ ആക്കിയ, നഷ്ടത്തെ ലാഭം മാത്രമായി ചിത്രീകരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയനേതൃത്വം.


*****


അറിയുക.


ശത്രുവിന്റെ ബലം മനസിലാക്കുകയാണ് വിവേകം.


ശത്രുവിന്റെ യാഥാര്‍ത്ഥത്തിലുള്ള ബലം കുറച്ച് കാണുക അവിവേകം.


ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു.


എന്നത്തേക്കാളും മറ്റത് പ്രദേശത്തെക്കാളും സ്നേഹിക്കുന്നു.


ഏറ്റവും വലിയ ന്യായവും കാരണവും ജനിച്ചു വളര്‍ന്ന നാട് എന്നത്‌ തന്നെ. ഒരു തെരഞ്ഞെടുപ്പില്ലാതെ.


മാതാപിതാക്കളെയും ജനിച്ച നാടിനെയും തെരഞ്ഞെടുക്കുക ഒരു കുഞ്ഞിന്റെയും അവകാശത്തില്‍ പെട്ടതല്ല.

No comments: