Saturday, August 8, 2020

ധ്യാനവും യോഗയും പ്രാർത്ഥനയും സംഭവിക്കുക മാത്രമാണ്.

ധ്യാനവും യോഗയും പ്രാർത്ഥനയും സംഭവിക്കുക മാത്രമാണ്.

വെറും വെറുതെ സംഭവിക്കുക. 


വിത്ത് മുളയ്ക്കും പോലെ ധ്യാനം, യോഗ, പ്രാർത്ഥന.


ഇല തളിര്‍ക്കും പോലെയും പൊഴിയും പോലെയും ധ്യാനം, യോഗ, പ്രാർത്ഥന.


ശ്വാസോച്ഛ്വാസം പോലെ ധ്യാനം, യോഗ, പ്രാർത്ഥന.


വെള്ളം ചൂടാവും പോലെ ധ്യാനം, യോഗ, പ്രാർത്ഥന.


വെള്ളം ചൂടാവുമ്പോള്‍ ആവിപറക്കും പോലെ ധ്യാനം, യോഗ, പ്രാർത്ഥന.


നിത്യജീവിതത്തില്‍ നിത്യവും നടക്കുന്നത് ധ്യാനം, യോഗ, പ്രാർത്ഥന.


എപ്പോഴും എല്ലാവരിലും വ്യത്യസ്തമായ നിലയില്‍ നടക്കുന്നത് ധ്യാനം, യോഗ, പ്രാര്‍ത്ഥന. 


ഏകരൂപം ഇല്ലാതെ ധ്യാനം, യോഗ, പ്രാര്‍ത്ഥന. 


ഏകരൂപവും ഏകരീതിയും ധ്യാനത്തിനും പ്രാര്‍ത്ഥനക്കും യോഗക്കും വേണ്ട.


ഏകരൂപവും ഏകരീതിയും ധ്യാനത്തെയും പ്രാർത്ഥനയെയും യോഗയെയും നശിപ്പിക്കുന്നു, ഇല്ലായ്മ ചെയ്യുന്നു.


കരയുന്നതിനും ചിരിക്കുന്നതിനും എന്തിന്‌, എങ്ങിനെ ഏകരൂപം, ഏകരീതി, ഏകഭാവം? 


തോന്നുമ്പോള്‍ തോന്നും പോലെ. അതാണ് കരച്ചില്‍.


അങ്ങനെ തന്നെയാണ് ധ്യാനം, യോഗ, പ്രാര്‍ത്ഥന. 


സ്വാഭാവികതയിലാണ് ധ്യാനം, യോഗ, പ്രാര്‍ത്ഥന. 


ഉറങ്ങുന്നതിലും കരയുന്നതിലും കളിക്കുന്നതിലും വരെ ധ്യാനം, യോഗ, പ്രാര്‍ത്ഥന. 


വെറും വെറുതെയുള്ള ഒഴുക്കില്‍ ധ്യാനം, യോഗ, പ്രാര്‍ത്ഥന. 


ഭാരമില്ലാതെ, കാറ്റ്‌ വീശും പോലെ ധ്യാനിക്കാനും പ്രാര്‍ത്ഥിക്കാനും യോഗ ചെയ്യാനും സാധിക്കണം.


പൊടിപടലമായ് പാറിനടന്നും ധ്യാനിക്കാനും പ്രാര്‍ത്ഥിക്കാനും യോഗ ചെയ്യാനും സാധിക്കണം.


എവിടേക്കും എങ്ങോട്ടും നീങ്ങിക്കൊണ്ട് ധ്യാനിക്കാനും പ്രാര്‍ത്ഥിക്കാനും യോഗ ചെയ്യാനും സാധിക്കണം.


എന്തും ഏതും ചെയത് കൊണ്ട്‌ ധ്യാനിക്കാനും പ്രാര്‍ത്ഥിക്കാനും യോഗ ചെയ്യാനും സാധിക്കണം.


Toiletല്‍ ഇരിക്കുമ്പോള്‍ പോലും സാധിക്കും ധ്യാനം, യോഗ, പ്രാര്‍ത്ഥന. 


എങ്ങിനെയും, എവിടെ നിന്നും, എപ്പോഴും സംഭവിക്കുന്നത് ധ്യാനം, യോഗ, പ്രാര്‍ത്ഥന. 


ആരുടെയും കുത്തകയല്ലാതെ ധ്യാനം, യോഗ, പ്രാര്‍ത്ഥന. 


ആര്‍ക്കും ആരുടെയും ഒരു സഹായവും ആവശ്യമില്ലാതെ ധ്യാനം, യോഗ, പ്രാര്‍ത്ഥന.


അമ്മ മരിച്ചാല്‍ കരയുന്നതിന്‌ എന്തിന്‌ സഹായം, മാതൃക?


ആരും കരയുന്നത് ആരെങ്കിലും പറഞ്ഞത് പോലെയും കാണിച്ചത് പോലെയും  അനുകരിച്ചല്ല. യാന്ത്രികമായല്ല.


അതിനാല്‍ ധ്യാനവും, യോഗയും , പ്രാര്‍ത്ഥന യും അങ്ങനെയല്ല. 


ഓരോരുത്തര്‍ക്കും അവരുടെ പ്രതലവും വിതാനവും അനുസരിച്ച് എപ്പോഴും നടക്കുന്നത് ധ്യാനം, യോഗ, പ്രാര്‍ത്ഥന. 


ജീവിതം മുഴുക്കെ ധ്യാനം, യോഗ, പ്രാര്‍ത്ഥന. 


ജീവിതം തന്നെ ധ്യാനം, യോഗ, പ്രാര്‍ത്ഥന. 


അക്കരപ്പച്ച കാണുന്നതും അന്വേഷിക്കുന്നതുമല്ല ധ്യാനം, യോഗ, പ്രാര്‍ത്ഥന. 


രണ്ടില്ലാത്ത, അക്കരപ്പച്ച ഇല്ലാത്ത ഒന്ന് മാത്രം, ജീവിതം മാത്രം എന്ന് വരുന്നത് ധ്യാനം, യോഗ, പ്രാര്‍ത്ഥന. 


അങ്ങനെ ഒരു നിലക്കും സംഘർഷപ്പെടാന്‍ ഇല്ലാത്തത് ധ്യാനം, യോഗ, പ്രാര്‍ത്ഥന. 


*****

എന്തും കടിക്കുന്ന എങ്ങിനെയും മാറിമാറിയുന്ന മനസ്സ്. അതിലാണ്‌ ധ്യാനം, യോഗ, പ്രാര്‍ത്ഥന. 


കൃത്രിമമായി നിയന്ത്രിച്ച് നിഷേധിക്കുന്ന അസ്വാഭാവികതയല്ല ധ്യാനം, യോഗ, പ്രാര്‍ത്ഥന.


******


ധ്യാനവും യോഗയും പ്രാർത്ഥനയും ആനയും കുതിരയുമല്ല.


വെറും കൃത്രിമമായി നിയന്ത്രിച്ച് അഭിനയിക്കുന്നതിനെ...., മസില്‍ പിടിക്കുന്നതിനെ തെറ്റിദ്ധരിപ്പിച്ച് ധ്യാനമെന്നും യോഗയെന്നും പ്രാര്‍ത്ഥനയെന്നും പറഞ്ഞ്‌ പാവങ്ങളെ പറ്റിക്കരുത്. 


എന്തോ വലിയ കുന്തമാണ് ധ്യാനം, യോഗ, പ്രാർത്ഥന എന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ട്‌.

No comments: