അറിയണം :
കൃഷ്ണനും ബുദ്ധനും രാമനും യേശുവും മുഹമ്മദും ജൈനനും മാത്രമല്ല ദൈവാവതാരങ്ങളും പ്രവാചകന്മാരും.
കൊറോണ കൂടിയാണ്.
കൊറോണകള്‍ കൂടി ദൈവാവതാരങ്ങളും പ്രവാചകന്മാരുമാണ്.
ഒരുകുറെ ഗുണങ്ങൾ ഒരുമിച്ച് കൊണ്ടുവന്ന, ഭൂമിയുടെ ആരോഗ്യം തിരിച്ചു പിടിക്കാനുള്ള ആന്റിബോഡിയായി അവതരിച്ച അവതാരങ്ങൾ , പ്രവാചകന്മാര് കൊറോണകള്‍.
ജീവിതം ജീവിതത്തെ ജീവിതം കൊണ്ട് തന്നെ പെരുക്കും ഹരിക്കും കൂട്ടും കിഴിക്കും എന്ന്, സ്വയം അതിന് വഴിയും ഉപകരണവുമായി അവതരിച്ച്, നമ്മെ പഠിപ്പിക്കുന്ന അവതാരങ്ങൾ , പ്രവാചകന്മാര് കൊറോണകള്‍.
ദൈവത്തെയും സത്യത്തെയും അറിയാനും പ്രാപിക്കാനും അനുഭവിക്കാനും.....
മതങ്ങൾ ആവശ്യമില്ലെന്ന് ലളിതമായ ഉപമകളിലൂടെ നമ്മെ പഠിപ്പിക്കുന്ന വിനയം മാത്രം കൈമുതലായ അവതാരങ്ങൾ , പ്രവാചകന്മാര് കൊറോണകള്‍.
ദൈവത്തെ വിളിക്കാനും പ്രാര്‍ത്ഥിക്കാനും പ്രാപിക്കാനും അനുഭവിക്കാനും.....
പ്രത്യേക ഇടം തന്നെ വേണ്ടതില്ല എന്ന് നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന അവതാരങ്ങൾ , പ്രവാചകന്മാര് കൊറോണകള്‍.
പള്ളിയും അമ്പലവും, മക്കയും കാശിയും വത്തിക്കാനും ഒന്നും ആവശ്യമില്ല,
പകരം ജീവിക്കുകയാണ് ആവശ്യം...,
ജീവിതം മാത്രമാണ് പൂജയും പ്രാർത്ഥനയും ധര്‍മ്മവും ലക്ഷ്യവുമെന്ന്....
നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നbഅവതാരങ്ങൾ, പ്രവാചകന്മാര് കൊറോണകള്‍.
ജീവിക്കാൻ നടത്തുന്ന ഏതൊരു ശ്രമവും തന്നെ പ്രാർത്ഥന, പൂജ, ധര്‍മ്മം എന്ന്....
എത്ര ലളിതമായി, വെളിച്ചമായി പറഞ്ഞുതരുന്നു.....
ഈ ചെറിയ വലിയ അവതാരങ്ങൾ , പ്രവാചകന്മാര് കൊറോണകള്‍.
അല്ലെങ്കിലും കൊറോണകള്‍ ഉറങ്ങുന്ന എല്ലാവരേയും വിളിച്ചുണര്‍ത്തി അറിയിച്ച കാര്യം വേറൊന്നാണ്.
കൊറോണകള്‍ മാത്രമല്ല, നിങ്ങൾ ഓരോരുത്തരും കൂടിയാണ് ദൈവാവതാരവും പ്രവാചകനും എന്ന്.
എല്ലാവരും എല്ലാവർക്കും പരസ്പരം...,
അവരവരറിയാതെയും ആഗ്രഹിക്കാതേയും തന്നെ...,
ദൈവാവതാരങ്ങളും പ്രവാചകന്‍മാരും ആണെന്ന്.
വ്യത്യസ്തമായ ആവശ്യങ്ങള്‍ക്കും സാഹചര്യങ്ങളിലും പ്രതലങ്ങളിലും സമയങ്ങളിലും സ്ഥലങ്ങളിലും സംഭവിക്കുന്ന...
വ്യത്യസ്തരായ ദൈവാവതാരങ്ങളും പ്രവാചകന്മാരും തന്നെ എല്ലവരുമെന്ന്.
No comments:
Post a Comment