സർക്കാർവകയില്‍ സ്കൂൾ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ഓൺലൈൻ ക്ലാസുകളുടെ ദുരന്തം.
കേരളത്തിൽ ഇംഗ്ലീഷ് മീഡിയം പഠിക്കുന്ന കുട്ടികളും മലയാളം മീഡിയം പഠിക്കുന്ന കുട്ടികളും എണ്ണത്തില്‍ ഒപ്പത്തിനൊപ്പമാണ്.
ഒരുപക്ഷേ ഇംഗ്ലീഷ് മീഡിയം പഠിക്കുന്ന കുട്ടികളാണ് എണ്ണത്തില്‍ കൂടുതൽ.
ഉപരിപഠനത്തിന് പോകുമ്പോള്‍ മലയാളം മീഡിയം ഉപേക്ഷിക്കുക നിര്‍ബന്ധവുമാണ്.
എന്നിരിക്കെ സർക്കാർവക ഓൺലൈൻ ക്ലാസ്സുകള്‍ മലയാളത്തില്‍ മാത്രം നല്‍കുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല.
ഇത് ഒട്ടനേകം ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളെ വിഷമിപ്പിക്കുന്നുണ്ട്.
ഒന്ന് ചോദിക്കട്ടെ.
അതത് സ്കൂളുകളിലെ അധ്യാപകര്‍ എന്ത് ചെയ്യുകയാണ്?
എല്ലാ സ്കൂളിലും ഒരുപാട് അധ്യാപകരുണ്ട്.
ഏറെക്കുറെ ശമ്പളം വാങ്ങുകയല്ലാത്ത ഒന്നും ചെയ്യാത്ത, ഒരു പണിയും ഇല്ലാത്തവർ. പ്രത്യേകിച്ചും ഈ കൊറോണക്കാലത്ത്.
WhatsApp ഉം YouTube ഉം സൗജന്യം.
അതാത് സ്കൂളിലെ അധ്യാപകര്‍ക്ക് എന്ത്കൊണ്ട് WhatsApp ല്‍ അല്ലെങ്കിൽ YouTube ല്‍ ഓരോ ക്ലാസിലെയും മൊത്തം കുട്ടികൾക്ക് വേണ്ടി ഓരോ വിഷയത്തിലും ഇംഗ്ലീഷിലും മലയാളത്തിലും ക്ലാസ് റെക്കോഡ് ചെയത് ഇട്ടുകൂട?
ഉദാഹരണത്തിന്:
ഒമ്പതാം ക്ലാസിലെ എല്ലാ ഡിവിഷന്‍ കുട്ടികൾക്കും വേണ്ടി സ്കൂളിലെ ഒരധ്യാപകന്‍ ഒരേയൊരു ക്ലാസ് record ചെയ്താൽ മതിയല്ലോ?
ഇതൊക്കെ ഇക്കാലത്ത് വളരെ ലളിതമല്ലേ?
നമ്മുടെ അദ്ധ്യാപകന്‍മാര്‍ക്കും ഇത് ചെയ്യാൻ പറ്റുന്നതേ ഉള്ളൂ.
എന്നാല്‍ ഇങ്ങനെ ഒരേയൊരു victersനെ കൊണ്ട് ബുദ്ധിമുട്ടേണ്ടതില്ലല്ലോ?
ഉത്തരം താങ്ങുന്ന പല്ലികളെ താങ്ങുന്ന സര്‍വീസ്/ട്രേഡ് യൂണിയന്‍ സിന്ദാബാദ്.
No comments:
Post a Comment