"ഗുരോ,
ബോധോദയത്തിന് ശേഷം
എന്ത്?"
ഒന്നും പറയാനില്ലെന്ന
അവസ്ഥ.
ഒന്നും പറയാൻ
സാധിക്കാത്ത
അവസ്ഥ.
സുന്ദരിയവൾ
വയറിളക്കം വന്ന്
കക്കൂസിലിരിക്കുമ്പോള്‍
കെട്ട്പൊട്ടുന്ന സൗന്ദര്യം
ഒലിച്ചിറങ്ങിയുണ്ടാവുന്ന
നിസ്സംഗത.
ദൈവം
ഉണ്ടെന്നും ഇല്ലെന്നും
പറയാനറിയാത്ത
നിസ്സംഗത.
"ഗുരോ, എങ്കിൽ
അങ്ങ് പലതും പറയുന്നതോ?"
ആരൊക്കെയോ പലതും
ചോദിക്കുന്നത് കൊണ്ട്.
മണ്ണ് പോലെ
വെറുതെയിരുന്നത്
പുല്ലും മരവും
പൂവും പഴവും
ആയിത്തീരുന്നത് പോലെ.
കുഴിച്ചയിടം
കിണറും കുളവും
ആവുന്നത് പോലെ.
കൊതുക് കടിക്കുമ്പോള്‍
അടിക്കുന്നതും
ചൊറിയുന്നതും പോലെ.
No comments:
Post a Comment