Monday, August 10, 2020

സ്ത്രീശരീരത്തില്‍ ആര്‍ത്തവം നടക്കും പോലെ. ഒരു വൃത്തിയാക്കല്‍ പ്രക്രിയ.

സ്ത്രീശരീരത്തില്‍

ആര്‍ത്തവം നടക്കും പോലെ.


ഒരു വൃത്തിയാക്കല്‍ പ്രക്രിയ.


ഒരുഘട്ടം വരെ വേണ്ടിയിരുന്ന,

പിന്നീട് വേണ്ടാത്തതായ സംഗതിയെ,

ഒഴിവാക്കല്‍ പ്രക്രിയ. 


കൊറോണ എന്നല്ല

മറ്റെന്ത് പ്രകൃതി ദുരന്തവും

ഒരു വൃത്തിയാക്കല്‍ പ്രക്രിയ. 


പക്ഷേ വൃത്തിയാക്കല്‍ പ്രക്രിയ,

മനുഷ്യനെ ആവുന്നത്ര

ഭൂമിയില്‍ നിന്ന്

ഉന്മൂലനം ചെയത് കൊണ്ടെന്നത്‌

മനുഷ്യനെയും

മനുഷ്യകേന്ദ്രീകൃത ലോകത്തെയും

അസ്വസ്ഥപ്പെടുത്തുന്നു.


നിലക്ക്

മനുഷ്യന്‍ പ്രതിരോധിക്കുന്നു.


ഉന്മൂലനം ചെയ്യപ്പെടാതിരിക്കാന്‍.

ഉന്മൂലനം ചെയ്യപ്പെടാന്‍ തയ്യാറാവാതെ.


ഞാനായും നീയായും.

സമൂഹമായും രാജ്യമായും 

ലോക് ഡൗണായും.

No comments: