ഉന്മൂലനം ചെയ്യപ്പെടേണ്ട വര്‍ഗ്ഗശത്രുവായി സർക്കാർ ഉദ്യോഗസ്ഥവര്‍ഗത്തെ (ബ്യൂറോക്രസിയെ) കണ്ട പോൾപോട്ട് വർത്തമാനകാലത്ത് എത്ര ശരി?
തൊഴിലാളിയെന്നാല്‍ എന്തായാലും സർക്കാർ ഉദ്യോഗസ്ഥവര്‍ഗമല്ല എന്ന തിരിച്ചറിവായിരിക്കും തൊഴിലാളിവര്‍ഗ വിപ്ലവത്തിന് വേണ്ടി പരിശ്രമിച്ച അതേ പോൾപോട്ടിനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്.
വേലികള്‍ വേണം. ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരുമായ വേലികള്‍.
പക്ഷേ ആ വേലികള്‍ വിളകള്‍ മൊത്തം തിന്നുകളയുന്ന വേലികളാവരുത്.
അവർ ജനജീവിതത്തെ വരിഞ്ഞുമുറുക്കുന്ന ഇത്തിള്‍കണ്ണികള്‍ ആവരുത്. വെറും കൊക്കൂണുകള്‍.
ബ്യൂറോക്രസിയെക്കാള്‍ സുരക്ഷിതമായി രാഷ്ട്രസമ്പത്ത് കട്ട്മുടിച്ചു തിന്നുന്ന വേറൊരു വിഭാഗം ഇല്ല തന്നെ.
ഒരുപക്ഷേ, മാര്‍ക്സ് ഇന്ന് ജീവിച്ചിരിക്കുന്നുവെങ്കിൽ, ബ്യൂറോക്രസിയെ മാത്രം ലക്ഷ്യമിട്ട് പറയുമായിരുന്നു.
'രാഷ്ട്രസമ്പത്ത് സ്വന്തമാക്കി വെച്ചിരിക്കുന്ന ബ്യൂറോക്രസിയാണ് യാഥാര്‍ത്ഥ ബൂര്‍ഷ്വ. അവർ തന്നെയാണ് കമ്യൂണിസത്തിലേക്കുള്ള കുതിപ്പില്‍ ഏറ്റവും വലിയ ശത്രുവും തടസ്സവും ആയി നില്‍ക്കുക'.
ഇത് മാത്രമായിരുന്നു പോൾപോട്ടിനെ കൊണ്ടും പറയിപ്പിച്ചത്.
സർക്കാർ ഉദ്യോഗസ്ഥര്‍ എന്ന ഒരൊറ്റ യോഗ്യതയും പേരും വെച്ച് മാത്രം തടിച്ചു കൊഴുക്കുന്ന ഒരു വിഭാഗം വേണ്ടെന്ന്.
സർക്കാർ ഉദ്യോഗസ്ഥര്‍ ശരിക്കും ഉല്‍പാദനപരമായ ജോലികളും കൂടി അവരുടെ ജോലിയോടൊപ്പം ചെയ്യട്ടെ എന്ന്.
********
നമ്മുടെ നാട്ടില്‍ എന്ത് സംഭവിച്ചാലും, എല്ലാ വര്‍ഷവും വര്‍ധിച്ചും ഉയർന്നും പോകും എന്നുറപ്പുള്ള ഏക സംഗതി എന്താണ്?
സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും മാത്രം.
എങ്കിൽ, ഒരേയൊരു ചോദ്യം.
എല്ലാ ആനുകൂല്യങ്ങളും, ആരോഗ്യ ഇന്‍ഷുറന്‍സും, ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷം തെറ്റില്ലാത്ത പെന്‍ഷനും സർക്കാർ ജീവനക്കാര്‍ക്ക് ഉറപ്പുള്ള സ്ഥിതിക്ക്......,
എന്തിനാണ് ഒരു സർക്കാർ ജീവനക്കാരന് കേരളത്തിന്റെയും ഇന്ത്യയുടെയും ദരിദ്രമായ പശ്ചാത്തലത്തില്‍ ന്യായമായും ആര്‍ഭാടപൂര്‍വ്വം ജീവിക്കാൻ ആവശ്യമാകുന്നതിനേക്കാള്‍ കൂടുതല്‍ പണം ശമ്പളമായ് നല്‍കുന്നത്?
രണ്ടും മൂന്നും ലക്ഷം രൂപ.
അതും, ഒരു ഭാഗ്യപരീക്ഷ ജയിച്ചു എന്ന ഒറ്റക്കാരണത്താല്‍ രാഷ്ട്രസമ്പത്ത് എന്നെന്നേക്കുമായി തീറെഴുതിക്കൊടുക്കുന്നത്.
അവരെക്കാള്‍ യോഗ്യതയുള്ളവർ അനേകകോടികള്‍ ഇതേ നാട്ടില്‍ ജോലിയും കൂലിയും ഇല്ലാതെ പുറത്തുണ്ടായിരിക്കെ.
ഏത് വലിയ തസ്തികയില്‍ ഉള്ള, എത്രവലിയ ഉദ്യോഗസ്ഥനാണെങ്കിലും ശരി....
ആര്‍ഭാടപൂര്‍വ്വം ജീവിക്കാൻ ആവശ്യമാകുന്നതിനേക്കാള്‍ വലിയ തുക സർക്കാർ ഖജനാവിൽ നിന്നും എന്നുമെന്നും കണ്ണുമടച്ച് എന്തിന് നല്‍കണം?
ജീവിതമല്ലാത്ത വേറെ എന്താണ് ജനങ്ങളുടെ ചിലവില്‍ സര്‍ക്കാറിന് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പിച്ച് കൊടുക്കാനുള്ളത്?
അതും ജനങ്ങളുടെ പണത്തില്‍ നിന്ന്, അവർ നല്‍കുന്ന നികുതിയില്‍ നിന്ന്. പൊതുജനങ്ങളുടെ അദ്ധ്വാനത്തെയും അതുണ്ടാക്കുന്ന ഉത്പന്നങ്ങളെയും...
നികുതി നല്‍കുന്ന, ഉല്പാദിപ്പിക്കുന്ന അതേ ജനം പ്രയാസത്തിലും പരിവട്ടത്തിലും ആയിരിക്കുമ്പോള്‍.
ജനങ്ങളെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉറഞ്ഞ്തുള്ളി സമരം ചെയ്യാൻ പ്രേരിപ്പിക്കുമാര്‍ സർക്കാർ അവരെ നോക്കുകുത്തികളാക്കി മാറ്റരുത്.
No comments:
Post a Comment