Monday, August 10, 2020

എങ്ങിനെയാണ് മോക്ഷം? പിന്നെങ്ങിനെയാണ് മോക്ഷം ഇല്ലെന്നാവുന്നത്?

എങ്ങിനെയാണ് മോക്ഷം? 


പിന്നെങ്ങിനെയാണ്

മോക്ഷം ഇല്ലെന്നാവുന്നത്? 


'ഞാന്‍' ഇല്ലെന്നറിഞ്ഞാല്‍, 

അങ്ങനെ മനസിലാക്കിയാല്‍,

അങ്ങനെ 'ഞാന്‍' ഇല്ലെന്ന്

കരുതിയാല്‍..... ,


അങ്ങനെ 'ഞാന്‍' ഇല്ലെന്ന്

മനസിലാക്കുന്നത് കൊണ്ട്‌,

കരുതുന്ന മാത്രയില്‍, 

അവന് മോക്ഷമായി.


അവന് പുനര്‍ജന്മവും

പൂര്‍വ്വജന്മവും

ഇല്ലെന്ന് വരും.


അവന് രക്ഷയും ശിക്ഷയും

ഇല്ലെന്ന്

വേണ്ടതില്ലെന്ന്

തോന്നും,


അവന് മോക്ഷം

തേടേണ്ടതും നേടേണ്ടതും

ഇല്ലെന്ന് തോന്നും.


എന്തോ അത്,

ഏതവസ്ഥയിലോ

അവസ്ഥയില്‍

എന്ന് വരും.


ബാക്കിയുള്ളത് താനല്ല;

പകരം  ബാക്കിയാവുന്നത്

ബാക്കിയാവുന്നതെന്തോ

അത്‌

എന്ന് വരും.


അതിനെ ദൈവമെന്ന് വിളിച്ചാലും

പദാര്‍ത്ഥമെന്ന് വിളിച്ചാലും

അവനൊന്ന്,

അവന് ശരി.


******


'ഞാന്‍' ഉണ്ടെന്ന്

കരുതുന്നവന്,

അങ്ങനെ

ചിന്തിക്കുന്നവന്


അങ്ങനെ കരുതുന്നത് കൊണ്ട്‌,

അങ്ങനെ ചിന്തിക്കുന്ന മാത്രയില്‍ 

'ഞാന്‍' ഉണ്ടെന്ന് കരുതുന്നവന്

മോക്ഷമില്ല എന്നായി.


അവന് പുനര്‍ജന്മവും

പൂര്‍വ്വജന്മവും

ഉണ്ടെന്ന് വരും.


അവന്

രക്ഷയും ശിക്ഷയും

ഉണ്ടെന്ന് തോന്നും,


അവന് മോക്ഷം

തേടേണ്ടതും നേടേണ്ടതും

ഉണ്ടെന്ന് തോന്നും.


എന്തോ അതല്ല,

ഏതവസ്ഥയിലോ

അവസ്ഥയിലല്ല

എന്ന് വരും.


ബാക്കിയുള്ളത് താന്‍;

ബാക്കിയാവുന്നതെന്തോ

അത്‌ താന്‍

എന്ന് കരുതുകയാല്‍

അവന്‍ ഭാവിയെ കുറിച്ച് ചിന്തിച്ച്

എപ്പോഴും ഭയചകിതനാവും

വ്യാകുലപ്പെടും. 


താന്‍ ബാക്കിയാവുന്നത്

ഏതൊക്കെ

എന്തൊക്കെ

അവസ്ഥകളില്‍

എന്ന് ചിന്തിച്ച്

പേടിച്ച് കൊണ്ട്‌.

No comments: