Monday, August 10, 2020

ഇന്ന്‌ ചത്ത പൂച്ച.......

ഇന്ന്‌ ചത്ത പൂച്ച,

ഇന്നലെ വരെ

ഈയുള്ളവന്റെ അടുത്തിരുന്ന്

നാക്ക് കൊണ്ട്‌

അതിന്റെ ശരീരമാസകലം

നക്കിത്തുടച്ച് വൃത്തിയാക്കിയിരുന്നു...!!


ഒന്നോര്‍ത്തു നോക്കൂ..


വീണ്ടും വീണ്ടും ഓര്‍ത്തു നോക്കൂ..


നിങ്ങള്‍ക്ക് ബോധോദയം വരും.... 


ജീവിതം ഒരുങ്ങിക്കൊണ്ടേയിരിക്കുന്നു.


മരണത്തിലൂടെയും.


*******




No comments: