Monday, August 10, 2020

ചിലത് വായിച്ചില്ലേല്‍ പിന്നെ എന്താണ്‌, ഏതാണ്‌ വായിക്കുക?

ചിലത് വായിച്ചില്ലേല്‍

പിന്നെ എന്താണ്‌,

ഏതാണ്‌ വായിക്കുക?


അത്തരം ചിലത്

വായിക്കാതിരിക്കാനാണ്

ബുദ്ധിമുട്ട്.


അല്ലെങ്കിലും

ചിലതിനെയും ചിലരെയും

വെറുക്കാനാണ്

ഇഷ്ടപ്പെടുന്നതിനേക്കാള്‍

പ്രയാസം.


അവയെ, അവരെ, 

വെറുക്കാനാവും

ബോധം ചെലുത്തേണ്ടി വരിക. 

ഊര്‍ജം നല്‍കി

അധ്വാനിക്കേണ്ടി വരിക. 


ചിലത്, ചിലരെ, 

തെരഞ്ഞുപിടിച്ച്

വായിക്കുന്നതല്ല.


കണ്ടാല്‍

വായിച്ചു പോകുന്നതാണ്.


കണ്ണുള്ളത് കൊണ്ട്‌ മാത്രം

കണ്ടു പോകുന്നതാണ് 


നന്ദി അവരോട്,

അങ്ങനെ എഴുതുന്നവരോട്‌, 

അങ്ങോട്ടാണ്‌ പറയേണ്ടത്.


പക്ഷേ പറയുന്നില്ല.


അങ്ങനെ പറഞ്ഞ്‌

കണക്ക് തീര്‍ക്കേണ്ട

എന്ന് കരുതുന്നതിനാല്‍. 


പിന്നെ,

നന്ദി

പറഞ്ഞുപോകുന്നതിലെ

യാന്ത്രികതയും ഒഴിവാക്കാം. 


എല്ലാം

ബോധപൂര്‍വ്വം തന്നെ

ആവണമല്ലോ?


അങ്ങനെയാവുമ്പോള്‍, 

ബോധപൂര്‍വ്വമാവുമ്പോള്‍, 

പറഞ്ഞില്ലെങ്കിലും

അതവിടെയുണ്ട്.


ആരും വിശ്വസിച്ചില്ലേലും

ഉള്ള ദൈവം

അവിടെയുണ്ടാവും

എന്ന പോലെ.


എത്രപേർ വിശ്വാസിച്ചാലും 

ഇല്ലാത്ത ദൈവം

അവിടെ ഉണ്ടാവില്ല

എന്ന പോലെ.

No comments: