Monday, August 10, 2020

കൊറോണയെ സാക്ഷിനിർത്തി പ്രണയം അതിന്റെ ആവലാതി പറഞ്ഞു.

 കൊറോണയെ

സാക്ഷിനിർത്തി

പ്രണയം അതിന്റെ

ആവലാതി പറഞ്ഞു. 


"ആണും പെണ്ണും,

അവരുടെ ശരീരവും മനസ്സും,

തീരെ പോര. 


"അവ തീരെ ആഴമില്ലാത്തത്. 

ഉയരമില്ലാത്തത്. 


"അറ്റംമുട്ടി

എത്ര വേഗം മുടക്കുന്നു,

നിരര്‍ത്ഥകമാകുന്നു 

ആണ്‍ പെണ്‍ പ്രതലങ്ങൾ

വെച്ചുള്ള പ്രണയം ?


"അറ്റംമുട്ടാതെ

പടർന്നു പന്തലിക്കാന്‍,

പ്രണയം ശരിക്കും

പ്രണയമായര്‍ത്ഥമേകാന്‍

ആണും പെണ്ണുമല്ലാത്ത

വേറൊരാകാശം വേണം.


"അറ്റംമുട്ടാത്ത,

മടുക്കാത്ത,

ആണും പെണ്ണുമല്ലാത്ത

വേറൊരു പ്രതലം."


പൂച്ചയും പറഞ്ഞു

മറ്റൊരിക്കല്‍ 

ഇതേ ആവലാതി.


"മാനത്തിനുള്ളില്‍

കെണിഞ്ഞു പോയത് കൊണ്ട്‌

ദാഹം മാറ്റാൻ വേണ്ടി മാത്രമുള്ള

പ്രണയം

No comments: