Saturday, August 8, 2020

ആനയെ വേദനിപ്പിച്ചവരോട്. മരണമല്ല; രോഗവും മുറിവുമാണ് വേദന.

ആനയെ

വേദനിപ്പിച്ചവരോട്..


മരണമല്ല;

രോഗവും മുറിവുമാണ്

വേദന.


മരിക്കാതെ തുടരാൻ

ശരീരം നടത്തുന്ന

ശ്രമമാണ് വേദന.


അപ്പോഴുള്ള

ബോധത്തിന്റെ

അറിവും

പ്രതികരണവുമാണ്

വേദന. 


മരിക്കാൻ മാത്രമില്ലാത്ത

മുറിവും രോഗവും

വേദനിപ്പിക്കും.


മരണം

വേദനയല്ല.


ഞാനും

നീയും ഇല്ലാതാവുന്ന

അറിവില്ലാതാക്കുന്ന

വേദനയില്ലാതാക്കുന്ന 

മോക്ഷമാണ്

യോഗയാണ്

മരണം.


രണ്ടില്ലാതാക്കുന്ന, 

അങ്ങിനെ

ഒന്നുമില്ലാതാക്കുന്ന

ഒന്ന്‌

മരണം.

No comments: