ശരിയുടെ പക്ഷം.
മാറിമറിയുന്ന പക്ഷം.
അല്ലാതെ നിഷ്പക്ഷമെന്നതില്ല.
അക്രമിക്കും
ആക്രമിക്കപ്പെടുന്നവനുമിടയില്‍
ചിരിച്ചു നോക്കിനിൽക്കുന്ന
നിഷ്പക്ഷമെന്നതില്ല.
ക്രൂരവിനോദം മാത്രമല്ലാതെ.
ശക്തന്റെ അനീതിക്കും
അശക്തന് നിഷേധിക്കപ്പെടുന്ന
നീതിക്കുമിടയില്‍
സ്വസ്ഥത പൂകുന്ന
നിഷ്പക്ഷമെന്നതില്ല.
ക്രൂരത മാത്രമല്ലാതെ.
നിഷ്പക്ഷമെന്നതും
ഒരു പക്ഷമാണ്.
നിസ്വാര്‍ത്ഥ ധീരതയുടെ
പക്ഷം.
നീതിയുടെയും
ശരിയുടെയും
സത്യത്തിന്റെയും
പക്ഷം.
സുരക്ഷിതത്വം
ഉപേക്ഷിക്കുന്ന
പക്ഷം.
ചാരുകസേരയില്‍
അധികാരപക്ഷത്തോടൊപ്പം
ഇരിക്കാത്ത പക്ഷം.
കാപട്യത്തിന്റെതല്ലാത്ത
വെറും
ഔപചാരികതയുടെതല്ലാത്ത
പക്ഷം
No comments:
Post a Comment