കൊറോണക്കാലം തെളിവ്.
നമ്മൾ യാഥാര്‍ത്ഥ്യബോധമുള്ളവരാവണം.
ദിവസക്കൂലി ആയിരമെന്നതൊക്കെ ആര് നിശ്ചയിച്ചുവെന്നറിയില്ല.
പക്ഷേ, അതൊക്കെ കുറയ്ക്കണം.
എന്തിന് വേണ്ടി?
പ്രായോഗികതക്ക് വേണ്ടി.
നാടിന്റെ മൊത്തമായ ചലനാത്മകതക്ക് വേണ്ടി
******
ഇവിടെ ദിവസവും കൂലി കൂടുന്നു.
ആര്, എങ്ങിനെ എവിടെ വെച്ച് കൂട്ടുന്നു എന്നൊന്നും മനസിലാവുന്നില്ല.
വർദ്ധിപ്പിക്കാനും സമരം ചെയ്യാനും യൂനിയനുകളും പാര്‍ട്ടികളും ഉണ്ട്.
യാഥാര്‍ത്ഥ്യം മനസ്സിലാക്കാൻ ആരുമില്ല.
അവകാശ ബോധത്തിനപ്പുറം ഉത്തരവാദിത്വബോധം ഉണ്ടാക്കിക്കൊടുക്കാന്‍ ആരുമില്ല.
*********
ഈ വര്‍ദ്ധിച്ച കൂലിനിരക്ക് വെച്ച് കേരളത്തില്‍ ഒരുതരം കാര്‍ഷികവൃത്തിയും ഉല്‍പ്പാദനപരമായ പണിയും നടക്കില്ല, വളരില്ല.
അതിനാല്‍ തന്നെ കേരളത്തില്‍ ഒന്നും വളരുന്നില്ല.
ഇവിടെ എല്ലാവരും പരമാവധി ഒന്നും ചെയ്യിപ്പിക്കാതിരിക്കുന്നു.
കൃഷിയായാലും മറ്റെന്തായാലും.
ഈ വര്‍ദ്ധിച്ച കൂലി കൊടുത്തു കൊണ്ട് ഏത് കൃഷിയാണ് സാധിക്കുക?
ഈ വര്‍ദ്ധിച്ച കൂലി കൊടുത്തു കൊണ്ട് ഏത് ചെറുകിട ഉല്‍പ്പാദന സംരംഭങ്ങളാണ് വിജയിപ്പിക്കാന്‍ സാധിക്കുക?
അതിനാല്‍ തന്നെ, outsourcingന്റെ ഈ കാലത്ത്, ചൈന പോലും ചെറിയ കൂലിക്ക് outsourcing ജോലികള്‍ ഏറ്റെടുത്തുകൊണ്ട് വളരുമ്പോള്‍, കേരളത്തില്‍ ഒരു സംരഭവും തൊഴിലും എത്തുന്നില്ല, എത്തില്ല.
*****
യാഥാര്‍ത്ഥത്തില്‍
ഇവിടെയുള്ളവര്‍ക്ക് വേണ്ട ജോലിയും അതിലധികവും ഇവിടെയുണ്ട്.
പക്ഷേ,
ജോലിയെടുക്കാന്‍ തയ്യാറാവണം.
ഒന്നറിയണം.
ഇങ്ങനെ കൂലികൂട്ടിയാല്‍ ജോലിയില്ലാതാവും.
അതിനാല്‍
കൂലികുറച്ച് നാടിനെ വളര്‍ത്തണം.
തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. നിയന്ത്രിക്കേണ്ടത് സർക്കാരാണ്.
സർക്കാർ തലത്തിൽ നിന്ന് തുടങ്ങിക്കൊണ്ട് തന്നെ നിയന്ത്രിക്കണം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരുടെത് തൊട്ടും നിയന്ത്രിച്ചും തന്നെ തുടങ്ങണം.
No comments:
Post a Comment