പെൻഷനുണ്ട്.
എല്ലാതരം ആനുകൂല്യങ്ങളും ഉണ്ട്.
ആരോഗ്യ ഇന്‍ഷൂറന്‍സ് ഉണ്ട്,
അവധിക്കാലം ഇഷ്ടം പോലെയുണ്ട്.
ജോലിയില്‍ ഉറപ്പും സുരക്ഷിതത്വവും ഉണ്ട്.
പിന്നെയും കുറെ സംഗതികള്‍ വേറെയും സർക്കാർ ചിലവില്‍ അനുഭവിക്കുന്നുണ്ട്.
എന്നിരിക്കെ. അധ്യാപകരും ജഡ്ജ്മാരും അടങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കും, ജനപ്രതിനിധികള്‍ക്കും എന്തിന് ഇത്ര വലിയ ശമ്പളം വാരിക്കോരി കൊടുക്കണം?
ആര്‍ക്കും ജീവിക്കാൻ അത്രയൊന്നും വേണ്ട.
ജനാധിപത്യത്തിന്റെയും രാജ്യത്തിന്റെയും അടിത്തറയായ പൊതുജനങ്ങൾക്ക് ഇല്ലാത്ത എന്ത് കൂടുതൽ ചിലവവാണ് അവര്‍ക്കുള്ളത്? എന്ത് ജീവിതമാണ് അവര്‍ക്ക് മാത്രം പ്രത്യേകിച്ച് ഉള്ളത്?
ലക്ഷങ്ങൾ ഇതിനൊക്കെയും ശേഷം ശമ്പളമായ് കൊടുക്കാന്‍ മാത്രം?
എല്ലാ ആനുകൂല്യങ്ങളും ഉള്ള ഈ വിഭാഗം എവിടെ എന്തിന് ചിലവഴിക്കാനാണ് ഇത്രവലിയ ശമ്പളം?
രാജ്യത്തിന്റെ ചിലവിലും മറയിലും, ജനങ്ങളെ പട്ടിണിക്കിട്ടുകൊണ്ട്, കുന്ന്കൂട്ടി സമ്പാദിക്കാനോ?
No comments:
Post a Comment