ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു.
എന്നത്തേക്കാളും മറ്റത് പ്രദേശത്തെക്കാളും സ്നേഹിക്കുന്നു.
എന്നുവെച്ച് ഇന്ത്യ ഭയങ്കരമാണ്, ഏതെങ്കിലും രംഗത്ത്, എന്നല്ല എല്ലാ രംഗത്തും, ഇന്ത്യ ചൈനക്ക് മുന്നിലാണ് എന്ന് നിര്‍ബന്ധമായും വെറുതെ കരുതാനും, വിടുവായത്തം പറഞ്ഞ് വഞ്ചിക്കാനും വഞ്ചിക്കപ്പെടാനും ആളല്ല.
അപ്പുറത്ത് ചൈന കേള്‍ക്കാതെ വിടുവായത്തം പറഞ്ഞ് നാട്ടുകാരുടെ മുന്‍പില്‍ നമുക്ക് ആളാവാം.
പക്ഷേ വിടുവായത്തം വല്ല വിധേനയും നടപ്പാക്കി നാടിനെ നശിപ്പിക്കരുത്.
അല്ലെങ്കിലും നഷ്ടം മാത്രം സഹിക്കുന്ന നാട്ടുകാര്‍ക്കായിരിക്കും വീണ്ടും നഷ്ടം.
രാഷ്ട്രീയനേതാക്കന്മാര്‍ക്ക് വിദേശബാങ്കിലും പണമുണ്ടല്ലോ? വിദേശരാജ്യങ്ങളില്‍ സുഖചികില്‍സയും.
കളവ് പറയുകയും വിശ്വസിക്കുകയും രാജ്യസ്നേഹമാണെന്ന് വരരുത്.
1962 ന് ശേഷം ഇന്ത്യ വല്ലാതെയൊന്നും വളര്‍ന്നിട്ടില്ല.
1962 ന് ശേഷം ചൈന നൂറിരട്ടി വളര്‍ന്നിട്ടുമുണ്ട്.
അത്രയ്ക്ക് നല്ലതായിരുന്നുവല്ലോ ഇപ്പോഴും എപ്പോഴും നമ്മുടെ ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം.
ഇന്ത്യക്കാരെ മുഴുവന്‍ വെറുതെ വിടുവായത്തം പറഞ്ഞു പറ്റിക്കാന്‍ മാത്രമറിയാവുന്ന, സ്വന്തം കാര്യം, പിന്നെ സ്വന്തം പാർട്ടിയുടെ കാര്യവും മാത്രം സിന്ദാബാദ് ആക്കിയ, നഷ്ടത്തെ ലാഭം മാത്രമായി ചിത്രീകരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയനേതൃത്വം.
*****
അറിയുക.
ശത്രുവിന്റെ ബലം മനസിലാക്കുകയാണ് വിവേകം.
ശത്രുവിന്റെ യാഥാര്‍ത്ഥത്തിലുള്ള ബലം കുറച്ച് കാണുക അവിവേകം.
ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു.
എന്നത്തേക്കാളും മറ്റത് പ്രദേശത്തെക്കാളും സ്നേഹിക്കുന്നു.
ഏറ്റവും വലിയ ന്യായവും കാരണവും ജനിച്ചു വളര്‍ന്ന നാട് എന്നത് തന്നെ. ഒരു തെരഞ്ഞെടുപ്പില്ലാതെ.
മാതാപിതാക്കളെയും ജനിച്ച നാടിനെയും തെരഞ്ഞെടുക്കുക ഒരു കുഞ്ഞിന്റെയും അവകാശത്തില്‍ പെട്ടതല്ല.
No comments:
Post a Comment