ഒരു സുഹ്രുത്ത് ഇന്നലത്തെ ഈയുള്ളവന്‍ എഴുതിയ പോസ്റ്റിന് നല്‍കിയ മറുപടി.
"ഈമാൻ - ബോധ്യമാവാത്തതിനോടും ദൃഢമായ നിരുപാധിക വിശ്വാസം, ഭയം, പ്രതീക്ഷ.
സോറി ..മണ്ടത്തര നിർവചനങ്ങൾ തല്ക്കാലം സ്വീകരിക്കുന്നില്ല"
ഉത്തരം :
സുഹൃത്തെ, താങ്കള്‍ പറഞ്ഞ അര്‍ത്ഥങ്ങൾ എവിടെയാണ് ഉള്ളത് എന്ന് കൂടി പറഞ്ഞ് തരണം.
താങ്കള്‍ക്ക് സ്വന്തമായ അര്‍ത്ഥം ഉണ്ടാക്കാം എന്നാണോ?
താങ്കള്‍ എത്ര വേഗമാണ് മണ്ടത്തരം എന്ന് വിധി എഴുതിയത്?
ഈമാന്‍ എന്നാല്‍ പേടിയെന്നും പ്രതീക്ഷയെന്നും എവിടെയാണ് അര്‍ത്ഥം ഉള്ളത്?
വിശ്വസം എന്ന അര്‍ത്ഥം തന്നെ ഈമാൻ എന്നതിന് യാഥാര്‍ത്ഥത്തില്‍ ഭാഷാപരമായി ഇല്ല.
നിര്‍ഭയത്ത്വം എന്നത് തന്നെയാണ് ഏറെക്കുറെ ഈമാൻ എന്നതിന് യോജിച്ച നല്ല അര്‍ത്ഥം.
വിശ്വാസം എന്ന് പോലുമല്ല.
ചുരുങ്ങിയത് ഈമാൻ എന്നതിന് ഉണ്ടാകാവുന്ന നല്ല ശരിയായ അര്‍ത്ഥങ്ങളില്‍ ഒരര്‍ത്ഥം അങ്ങനെയും ആവാം. നിര്‍ഭയത്ത്വം എന്നത്.
നിര്‍ഭയത്ത്വം ഉണ്ടാവുന്നത് ഉറച്ച ബോധ്യതയില്‍ നിന്നാണ്. വ്യക്തതയിൽ നിന്ന്.
അല്ലാതെ ഭയവും പ്രതീക്ഷയും അല്ല വിശ്വാസം.
പ്രതീക്ഷക്ക് 'റജാഅ°' എന്നാണ് അറബിവാക്ക്.
പേടിക്ക് 'ഖൗഫ്' എന്നാണ് അറബിവാക്ക്.
'ഖൗഫ്' എന്ന പേടിയുടെ വിപരീതസ്ഥാനത്ത് നില്‍ക്കുന്നതാണ്, ആവണം 'ഈമാൻ'. ഖുര്‍ആന്‍ എടുത്തു പരിശോധിച്ചു നോക്കുക. (സൂറ : ലി ഈലാഫ്)
പറയുന്നവന്‍ ഈയുള്ളവനായത് കൊണ്ട് എതിര്‍ക്കണം എന്നില്ല.
ഈയുള്ളവന്‍ വെറും കാല്‍പനികത ചേര്‍ത്ത് ചാലിച്ച് സംഘാടനാതാല്‍പര്യം വെച്ചുണ്ടാക്കിയ വ്യാഖ്യാനവും അര്‍ത്ഥവുമല്ല. ഉള്ളറിഞ്ഞ് മാത്രം പറയുന്നതാണ്.
ശരി ആര് പറഞ്ഞാലും ശരിയാണ്.
തെറ്റും അങ്ങനെ തന്നെ.
'ആമനഹും മിന്‍ ഖൗഫ്' എന്നാണ് ഒരു ഖുര്‍ആന്‍ സൂക്തം. (സൂറ: ലി ഈലാഫ്)
ആമന, യൂമിനു, ഈമാൻ. അങ്ങനെയാണ് ഈമാൻ എന്ന വാക്ക് ഉണ്ടായി വരുന്നത്.
അഥവാ ഈമാന്‍ എന്ന വാക്കാണ് ധാതു.
"പേടിയില്‍ നിന്നും നിര്‍ഭയത്ത്വം നല്‍കി" എന്ന് തന്നെയാണ് ആ ഖുര്‍ആന്‍ സൂക്തത്തിന്റെ അര്‍ത്ഥം.
'ഖൗഫ്' എന്ന വാക്കിന്റെ വിപരീതസ്ഥാനത്ത് നില്‍ക്കുന്ന 'ഈമാൻ' ഇവിടെ കാണാം.
"അംന്" എന്നല്‍ നിര്‍ഭയത്ത്വം, സേഫ്റ്റി എന്നൊക്കെ തന്നെയാണ് അര്‍ത്ഥം.
ഇതേ 'ഈമാൻ' എന്ന വാക്കില്‍ നിന്നും ഉണ്ടാവുന്നതാണ് ഈ "അംന്" എന്ന വാക്കും.
നിര്‍ഭയത്ത്വവും സേഫ്റ്റിയും കിട്ടുന്നത് ബോധ്യതയില്‍ നിന്നും വ്യക്തതയില്‍ നിന്നുമാണ്
'മുഅ°മിന്‍' എന്ന പേരും വിശേഷണവും ദൈവത്തിനും ഉണ്ടെന്നറിയണം.
താങ്കള്‍ പറഞ്ഞത് പോലെ പേടിപ്പിക്കുന്നവന്‍, പ്രതീക്ഷ നല്‍കുന്നവന്‍ എന്ന് അല്ലാഹുവിന്റെ ആ പേരിനും വിശേഷണത്തിനും എവിടെയും അർത്ഥമില്ല.
നിര്‍ഭയത്ത്വം നല്‍കുന്നവന്‍ എന്നാണ് മുഅ°മിന്‍ എന്ന അല്ലാഹുവിന്റെ ആ പേരിനും വിശേഷണത്തിനുമുള്ള അര്‍ത്ഥം.
ഈയുള്ളവന്‍ വെറും വെറുതെ കാല്‍പനികത ചേര്‍ത്തും ചാലിച്ചുമല്ല, സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയല്ല, ഇങ്ങനെയൊരു അര്‍ത്ഥം പറയുന്നത് എന്ന് താങ്കള്‍ക്ക് ബോധ്യപ്പെടുമെന്ന് തോന്നുന്നു.
ഓരോ വിശ്വാസിയും യാഥാര്‍ത്ഥത്തില്‍ നിര്‍ഭയത്ത്വം സ്വയം നേടിയവനും മറ്റുള്ളവര്‍ക്ക് നിര്‍ഭയത്ത്വം നല്‍കുന്നവനും ആകാവുന്നത്ര വളരണം.
******
മേല്‍ എഴുതിയതിന് ആധാരമായ ഈയുള്ളവന്റെ ഒറിജിനൽ പോസ്റ്റ് താഴെ.
*******
ഈമാൻ ബോദ്ധ്യതയുടെ നിർഭയത്വം;
അധൈര്യമാകുന്ന വിശ്വാസമല്ല.
നാക്കിലെ മധുരം ബോദ്ധ്യത.
മറ്റാരും അറിയില്ല; മറ്റാരെയും അറിയിക്കാനാവില്ല.
മതം മേൽക്കൂര പോലെ തോന്നുന്ന ആകാശം.
ഇല്ലാത്തത്.
കാഴ്ച മുട്ടുന്നത്.
കാഴ്ച മുട്ടിക്കുന്നതും മറക്കുന്നതും.
No comments:
Post a Comment