ചോദ്യം ചെയ്യപ്പെടാനും
തിരുത്ത് കേള്‍ക്കാനും
ഇഷ്ടപ്പെടാത്തവര്‍ മുഴുക്കെയും.....,
സാധ്യത തെളിഞ്ഞാല്‍ ....,
അധികാരം കൈയിൽ കിട്ടിയാല്‍,
വേറൊരര്‍ത്ഥത്തിലാവുക.......
സമഗ്രാധിപതികളും
സ്വേച്ഛാധിപതികളും
തന്നെ.
*******
ശരിയാണ്,
അവർ
എല്ലാം മിണ്ടാതെ ചെയ്യുമായിരിക്കും.
സമഗ്രാധിപതികളും
സ്വേച്ഛാധിപതികളും
അങ്ങനെ തന്നെയാണ് ചെയ്യുന്നത്.
*****
പക്ഷേ,
ആദ്യന്തം ചോദ്യംചെയ്യപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ലേല്‍.....
തിരുത്ത് പറഞ്ഞാൽ
കുറ്റപ്പെടുത്തലായി
മനസിലാക്കുന്നുവെങ്കിൽ.....
അവർ സമഗ്രാധിപതികളും
സ്വേച്ഛാധിപതികളും
തന്നെ.
അവർ,
സമഗ്രാധിപതികളുടെയും സ്വേച്ഛാധിപതികളുടെയും
രീതിയില്‍ തന്നെ....
എല്ലാം മറന്നവർ കലിതുള്ളും.
******
അങ്ങിനെയെങ്കിൽ,
ഒരേറെ പുരുഷൻമാരോടൊപ്പം,
ഒട്ടുമിക്ക ഭാര്യമാരും കൂടി
ആ ഗണത്തില്‍ വരും.
സ്ത്രീയും അമ്മയും അല്ല.
സ്ത്രീയുടെ ഭാര്യാവേഷം മാത്രം.
സമഗ്രാധിപതികളുടെയും സ്വേച്ഛാധിപതികളുടെയും
ഗണത്തില്‍.
ചോദ്യംചെയ്യപ്പെടാന്‍
ഇഷ്ടപ്പെടുന്നില്ലേല്‍.....
തിരുത്ത് പറഞ്ഞാൽ
കുറ്റപ്പെടുത്തലായി മനസിലാക്കി
എല്ലാം മറന്ന് കലിതുള്ളുന്നുവെങ്കിൽ.
No comments:
Post a Comment