Thursday, July 4, 2019

അടിയന്തരാവസ്ഥക്ക് ശേഷം എന്ത് കൊണ്ട്‌ കേരളത്തില്‍ മാത്രം വ്യത്യസ്തമായ തെരഞ്ഞെടുപ്പ് result വന്നു?

ചില ബീഹാരി, ബംഗാളി, യൂ പി, രാജസ്ഥാനി, ഒറീസ്സക്കാരോട് സംസാരിച്ചു
ഒന്ന് സമ്മതിക്കണം
ബിജെപി അവര്‍ക്ക് പ്രതീക്ഷ, ആവേശം, ഹരം, ഫാഷന്‍.

*****

Dear Vassan Vassan S S, sorry.... താങ്കൾക്ക് നൽകാൻ ഉദ്ദേശിച്ച മറുപടി comment കോളത്തില്‍ ഒതുങ്ങുന്നില്ല. അതിനാല്‍ ഇങ്ങനെ പോസ്റ്റ് ചെയ്യുന്നു.

*****

അടിയന്തരാവസ്ഥക്ക് ശേഷം എന്ത് കൊണ്ട്കേരളത്തില്‍ മാത്രം വ്യത്യസ്തമായ തെരഞ്ഞെടുപ്പ് result വന്നു? യഥാര്‍ത്ഥത്തില്‍ കേരളത്തിൽ മാത്രമെന്ന് പറഞ്ഞ്കൂട. ദക്ഷിണ ഇന്ത്യ മുഴുവന്‍ കോൺഗ്രസ്സ് ന് അനുകൂലമായിരുന്നു. അതിനു അതിന്റേതായ ന്യായമായ വസ്തുനിഷ്ഠമായ കാരണവും ഉണ്ട്. നാം വസ്തുതയും വാസ്തവവും പറയാന്‍ ഉദ്ദേശിക്കുന്നു എങ്കിൽ

പലപ്പോഴും കേരളം പഴി കേട്ട ഉത്തരം മാത്രമാണ് ഇക്കാര്യത്തില്‍ ഇതുവരെ നമ്മൾ കേട്ടത്, നമ്മൾക്ക് കിട്ടിയത്. കിട്ടിയ ഉത്തരങ്ങള്‍ മുഴുവന്‍ രാഷ്ട്രീയ നേതാക്കളില്‍ നിന്നും ദല്ലാള്‍മാരില്‍ നിന്നും. പൊതുജനങ്ങളില്‍ നിന്നല്ല

എന്ത് കൊണ്ട്കേരളം വ്യത്യസ്തമായി?

കാരണം, കേരളത്തിൽ മാത്രം പൊതുജനം ബോധപൂര്‍വ്വം വോട്ട് ചെയ്തു. കേരളത്തിൽ എന്നല്ല ദക്ഷിണ ഇന്ത്യ മൊത്തത്തില്‍ അങ്ങനെ ചെയതു. ദക്ഷിണ ഇന്ത്യക്ക് പുറത്തുള്ള മറ്റുള്ള എല്ലാ സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ കൊണ്ട് യഥാര്‍ത്ഥത്തില്‍ പൊറുതി മുട്ടിയ ഗുണ്ടകളും ഭൂജന്മികളും നാട്ടു പ്രമാണിമാരും രാഷ്ട്രീയ അധികാര ദല്ലാള്‍മാരും മാത്രം വോട്ട് ചെയ്തു. ഇന്നും കേരളത്തിന് പുറത്തുള്ള, ഏറെക്കുറെ ദക്ഷിണ ഇന്ത്യക്ക് പുറത്തുള്ള, ഇന്ത്യയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയും president ഉം ആരെന്ന്, പേര്പോലും, അറിയാത്തവര്‍ മഹാഭൂരിപക്ഷം. South India is in this way out india. 

അല്ലാതെ ഉത്തര ഇന്ത്യയിലെ ഓരോ voter ഉം ആലോചിച്ചു തീരുമാനിച്ച് ബുദ്ധിയും വിവേകവും ഉപയോഗിച്ച് വോട്ട് ചെയതത് കൊണ്ടല്ല അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തുവാരപ്പെട്ടത്. അങ്ങനെ ഒന്ന് ഉത്തര ഇന്ത്യയില്‍ അന്നും ഇന്നും ഇല്ല. ഉത്തര ഇന്ത്യയെ പച്ചയായി അറിയുന്ന ആര്‍ക്കും ഒരുകാര്യം വളരെ എളുപ്പം പറയാവുന്നത് മാത്രം

അക്കാലത്ത് പ്രത്യേകിച്ചും, ഇക്കാലത്തും, കേരളത്തില്‍ മാത്രമാണ്, പിന്നെ ഏറെക്കുറെ ദക്ഷിണ ഇന്ത്യയിലും, ജനങ്ങളില്‍ ഓരോരുവനും ആലോചിച്ചു വ്യക്തിപരമായി ചർച്ച ചെയത് തീരുമാനിച്ച് വോട്ട് ചെയ്തിട്ടുള്ളത്. മറ്റിടങ്ങളില്‍ (അഥവാ ഉത്തര ഇന്ത്യയില്‍) ദാദഗിരിയും ഗുണ്ടാവിളയാട്ടവും ബൂത്ത് പിടുത്തവും നാട്ടുപ്രമാണിമാര്‍ പറയും പോലെയും മാത്രമാണ് വോട്ടിംഗ്. ഒരുപക്ഷെ അവർ മാത്രം ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതും മാത്രമാണ് വോട്ടിംഗ്. പ്രത്യേകിച്ചും ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത 43 കൊല്ലം മുന്‍പുള്ള 1977 എന്ന അടിയന്തിരാവസ്ഥ ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പ് സമയത്ത്

ഇന്നും ഏറക്കുറെ ഉത്തര ഇന്ത്യ ഭൂജന്മികള്‍ തീരുമാനിക്കും പോലെയും നാട്ടുപ്രമാണിയുടെ തിട്ടൂരം പോലെയും ഗുണ്ടകള്‍ പേടിപ്പിക്കും പോലെയും മാത്രമാണ് (അതിന്റെ ചെറിയ ഉദാഹരണം മാത്രമാണ് ഇക്കാലത്ത് ആയതിനാൽ നാം വാർത്തയിലൂടെ അറിഞ്ഞ മേനക ഗാന്ധിയുടെ പേടിപ്പിക്കല്‍ വരെ) . വെറുപ്പും പേടിയും അവിടെ മുഖ്യ ആയുധം. പേടിച്ചും പേടിപ്പിച്ചും മാത്രം വോട്ടിംഗ്. ഒരുപക്ഷെ ബൂത്ത് പിടിച്ചും തോന്നിയത്പോലെ വോട്ട് ചെയ്തും ഒക്കെ അക്കാലത്ത്. പ്രത്യേകിച്ചും അക്കാലത്ത്. ഇന്ന് പൂർണ്ണമായും അങ്ങനെ അല്ലെങ്കിലും

അങ്ങനെ നോക്കുമ്പോള്‍ ഒന്ന് നാം പൊതുജനങ്ങളുടെയും ഭാഗത്ത് നിന്നും അറിയണം.

അടിയന്തരാവസ്ഥ യഥാര്‍ത്ഥത്തില്‍ പൊതുജനങ്ങൾക്ക് ഗുണകരവും സുരക്ഷ നല്‍കുന്നതും ആയിരുന്നു. സാധാരണ ജീവിതത്തിന്സുരക്ഷ കൂടി. വില നിയന്ത്രിച്ചു. എല്ലാറ്റിനും ചോദ്യവും ഉത്തരവും ഉണ്ടായി

അടിയന്തരാവസ്ഥ എതിരായതും ബുദ്ധിമുട്ടിച്ചതും രാഷ്ട്രീയ ദല്ലാള്‍മാരെയും, അധികാരമോഹികളെയും ഗുണ്ടകളെയും ഭൂജന്മികളെയും നാട്ടുപ്രമാണിമാരെയും ഒക്കെ ആയിരുന്നു.

അങ്ങനെ വന്നപ്പോൾ, തൊട്ടടുത്ത് വന്ന തെരഞ്ഞെടുപ്പില്‍, അടിയന്തരാവസ്ഥ കൊണ്ട് ശ്വാസംമുട്ടിയവരത് കാണിച്ചു കൊടുത്തു. അവർ വിചാരിച്ചാൽ എന്തും നടക്കുന്ന, അവർ മാത്രം വോട്ട് ചെയ്യുന്ന, അവർ തീരുമാനം എടുക്കുന്ന, അവർ ബൂത്ത് പിടിച്ച് തോന്നിയത്പോലെ വോട്ട് ചെയ്യുന്ന ഉത്തരേന്ത്യയിലും കേരളം അല്ലാത്ത ഒട്ടുമിക്ക സംസ്ഥാനങ്ങളിലും.

കേരളത്തിൽ ജനങ്ങൾ മാത്രം അന്നും ഇന്നും വോട്ട് ചെയതു, ചെയ്യുന്നു.

ഇതായിരുന്നു, ഇത് കൊണ്ടായിരുന്നു, അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരളം മാത്രം വ്യത്യസ്തമായി കോണ്‍ഗ്രസ്സിന് അനുകൂലമായി വോട്ട് ചെയതത്. മറ്റുള്ള സംസ്ഥാനങ്ങള്‍, പ്രത്യേകിച്ചും നാല്‍കാലികളെ പോലെ മാത്രം വളര്‍ന്ന, അഭിപ്രായ രൂപീകരണം നടന്നിട്ടില്ലാത്ത പൊതുജനം മാത്രം ഉള്ള ഇടം, പ്രത്യേകിച്ചും ഉത്തര ഇന്ത്യ, മറിച്ച് വോട്ട് ചെയ്തതും അതിനാല്‍ മാത്രം.


യഥാര്‍ത്ഥ ജനങ്ങളുടെ വികാരം അതായിരുന്നു എന്നതിനാല്‍ കേരളം അങ്ങനെയായി. യാഥാര്‍ത്ഥ പൊതുജനം രാഷ്ട്രീയത്തില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നും എത്രയോ ദൂരെയാണ് ഇന്നും അന്നും എന്നതിനാല്‍ ഉത്തര ഇന്ത്യ അന്ന് അങ്ങനെയായി, ഇന്നും ഏറെക്കുറെ അങ്ങനെ തന്നെ ആവുന്നു.

No comments: