ഒന്നാമനെ LKG മുതൽ ശിഷ്യനായി പിന്തുടര്‍ന്നു.
ഇന്നവന്‍ വളര്‍ന്നു plus2 കഴിഞ്ഞിരിക്കുന്നു.
ഇനിയാരെ?
രണ്ടാമന്റെയും കൂടി ശിഷ്യന്‍ ആണ്.
********
പണം, ആര്‍ഭാടം, ലൈംഗികത-
കിട്ടുമെങ്കില്‍ അനുഭവിക്കും.
ഇല്ലെങ്കില്‍ ആദര്‍ശം പറയും.
നിസ്സഹായത, അസൂയ, പേടി, വിവരക്കേട്
നമ്മുടെ ആദര്‍ശം
********
കാശ്മീരിലെയും ഫസ്തീനിലെയും
കുഞ്ഞിന് വേണ്ടി നിലവിളിക്കും.
സ്വന്തം മകന്നോ പുരോഹിതന്നോ
അവിഹിതമായി ഉണ്ടായ കുഞ്ഞിനെ അവഗണിക്കും.
*******
പുല്ല് വന്‍വൃക്ഷമോ? പാർട്ടിയോ രാജ്യം?
പ്രധാനമന്ത്രി ഇത്രയും തരംതാഴുകയോ?
വിഡ്ഢികളുടെ മുൻപിൽ വിഡ്ഢിക്കു
വിടുവായത്തവും ആയുധമാക്കാം?.
*********
അവനവന്റെ പരാജയം ആരോടെങ്കിലുമുള്ള
ശത്രുതയും വെറുപ്പുമാകുന്നു.
തീവ്രതയും വർഗീയതയുമായത് മാറുന്നു.
അത്തരം പാർട്ടികൾ അതുപയോഗിക്കുന്നു.
*********
ശരീരത്തിന് വേണ്ട പ്രണയമേ ഉള്ളു.
കാണുമ്പോൾ തോന്നുന്ന സൗന്ദര്യം,
കാമം, ലൈംഗികത. അനുഭവിക്കുമ്പോൾ
നശിക്കുന്നു, വികൃതമാകുന്നു.
********
എല്ലാവരും ആശംസിക്കുന്ന ദീർഘായുസ്സ്.
കുടിയും തീറ്റയും ഭോഗവും ശ്വാസോഛ്വാസവും
ആവർത്തിക്കുന്ന, നീട്ടുന്ന, അതുറപ്പാക്കുന്ന
അദ്ധ്വാനത്തിന്റെ പ്രക്രിയ.
*********
കടം ശവം പോലെ. വാങ്ങിയവന്നു നൽകുന്നത്
ഭാരം, ജീര്‍ണ്ണത, ദുര്‍ഗന്ധം. അതിനാല്‍,
കടം കൊടുത്തവനെ വെറുക്കുന്നു.
സൗഹൃദം നശിക്കുന്നു
No comments:
Post a Comment