Thursday, July 4, 2019

ഗുരോ, എന്നിട്ടും ബോധോദയം ലഭിക്കാത്തത്?

ഗുരോ, എന്നിട്ടും ബോധോദയം ലഭിക്കാത്തത്?

കുഞ്ഞേ, ലഭിക്കുന്ന ബോധോദയം ഇല്ല.

ആയിരിക്കുന്ന അവസ്ഥയില്‍ ആയിരിക്കുന്ന, ആയിരിക്കാനാവുന്ന ബോധോദയം മാത്രമേ ഉള്ളൂ.

ഗുരോ, ഇത്രക്ക് ലളിതമായ ബോധോദയം സാധിക്കാത്തത്

കുഞ്ഞേ, നിസാരമായതാണ് ഗൗരവമേറിയത് എന്നറിയാത്തതിനാല്‍.

ഗൗരവമേറിയതെന്ന് നിങ്ങൾ കരുതുന്ന എന്തും നിങ്ങൾ ചെയ്യുന്നത് നിസാരമായതെന്ന് നിങ്ങൾ കരുതുന്ന കാര്യങ്ങൾ നടന്ന്കിട്ടാന്‍ എന്നറിയാത്തതിനാല്‍.

ഗുരോ, എന്നു വെച്ചാല്‍?

കുഞ്ഞേ, എല്ലാ ഗൗരവമേറിയ ജോലികളും ചെയ്യുന്നത് നിസാരമെന്ന് തോന്നുന്ന കാര്യങ്ങൾ നടന്ന് കിട്ടാന്‍.

നിങ്ങളും നിങ്ങളുടെ കുടുംബവും കുട്ടികളും സ്വസ്ഥമായി ഉറങ്ങാന്‍, തിന്നാന്‍, കുടിക്കാന്‍, ചിരിക്കാന്‍, സൗകര്യത്തില്‍ വിസര്‍ജിക്കാന്‍.

ഗുരോ, നിസാരമായത് അറിഞ്ഞാല്‍ ബോധോദയം ആവുമോ?

അതേ

കുഞ്ഞേ, ചെറുതാണ് വലുത് എന്നറിഞ്ഞാല്‍.

മലയെക്കാൾ വലുത് അണു എന്നറിഞ്ഞാല്‍.

മല തകര്‍ന്നാലല്ല; അണു തകർന്നാലാണ്ഏറെ അപകടം എന്നറിഞ്ഞാല്‍.

ഗുരോ, എന്നിട്ടും ഇത്ര ലളിതമായിട്ടും ബോധോദയം ലഭിക്കാത്തത്

കുഞ്ഞേ, എല്ലാ ഓരോ സുന്ദരിയും സുന്ദരനും ഭരണാധിപനും നായകനും ഗുരുവും ശിഷ്യനും നടനും നടിയും വയറ്റില്‍ മലം പേറുന്നവര്‍ എന്നോര്‍ക്കാത്തതിനാല്‍

മലം പേറുന്നവരെല്ലാം മലം തന്നെ വിസര്‍ജിക്കും, വിസര്‍ജിച്ചാൽ അതവർ സ്വയം തന്നെ ശുദ്ധീകരിക്കും എന്നോര്‍ക്കാത്തതിനാല്‍


അങ്ങിനെ ഓര്‍ക്കുന്ന മാത്രയില്‍ ഓരോരുവനും ബോധോദയം നേടും.

No comments: