Thursday, July 4, 2019

അപരിചിതത്വത്തില്‍ നിനക്ക് നിന്നെ നിഴലിട്ട് കാണാം.

ആരോരുമില്ലാതെ അറിയാത്ത നാട്ടില്‍. കടൽക്കരയില്‍. അസ്തമയ സമയത്ത്ഒന്നും ചെയ്യാനില്ലാതെ ഒറ്റക്ക്.

അപരിചിതത്വത്തില്‍ നിനക്ക് നിന്നെ നിഴലിട്ട് കാണാം. ഒന്നുമല്ലാതാവുന്ന ആരുമല്ലാതാവുന്ന നിന്നെ.

അര്‍ഥവും അര്‍ത്ഥം തന്നെയായ അര്‍ത്ഥമില്ലായ്മയും നിന്നില്‍ തൊട്ടറിയാം.

ശ്വാസവും നെടുവീര്‍പ്പും തിരമാലകളായി നിനക്ക് നിന്നില്‍ അനുഭവിക്കാം.

ഉള്ളി പൊളിക്കും പോലെ നിന്നെ നിനക്ക് പൊളിച്ചെടുക്കാം. അനാവരണം ചെയ്യാം.


നിന്നെ നിനക്ക് അനാവരണം ചെയ്യാനാവുകയും, നിസ്സാരതയും നിസ്സഹായതയും തൊട്ടറിയുകയും ബോധോദയം, ബോധോദയത്തിന്റെ വഴി, ബോധോദയത്തിലേക്കുള്ള വഴി

No comments: