Thursday, July 4, 2019

സ്ത്രീയെ അറിഞ്ഞാല്‍ പുരുഷനും, പുരുഷനെ അറിഞ്ഞാല്‍ സ്ത്രീയും മായയെ അറിയും

പുരുഷന് പെണ്ണില്‍ explore ചെയ്യാനും ആഴ്ന്നിറങ്ങി അറിയാനും മാത്രം ഒന്നുമില്ല. നേരെ തിരിച്ചും അങ്ങനെ തന്നെ. സ്വന്തം ബലഹീനതയും പരാജയവും തൊട്ടറിയുകയല്ലാതെ

നേരില്‍ കണ്ടാല്‍ കാര്യമായി നോക്കാത്തതിനെ, കാണാത്തപ്പോഴും കിട്ടാത്തപ്പോഴും നാം വല്ലാതെ സങ്കല്‍പിക്കുന്നു, കൊതിച്ചു പോകുന്നു. എന്തൊക്കെയോ ആണെന്ന് ഊഹിച്ചും ധരിച്ചും പോകുന്നു. ഇത്രയേ ഉള്ളൂ സ്ത്രീ പുരുഷന്മാർക്ക് പരസ്പരം തോന്നുന്നത്, ഇഷ്ടമാവുന്നത്. മായ തിരിച്ചറിയാന്‍ വേറെന്ത് വേണം

കെണിയില്‍ അകപ്പെട്ടവന്റെ തോന്നലാണ് സൗന്ദര്യം. അതാണ്മായ.

അവസ്ഥയുടെയും മാനത്തിന്റെയും തടവറ ഉണ്ടാക്കുന്ന തോന്നൽ. സ്ത്രീ പുരുഷൻമാര്‍ക്ക് പരസ്പ്പരം തോന്നുന്നത്

മാത്രമോ?

ഭാര്യയല്ലാത്ത/ഭർത്താവല്ലാത്ത എല്ലാ ഓരോ പെണ്ണിലും പുരുഷനിലും എന്തോ വ്യത്യസ്തമായത് ഓരോ പുരുഷനും സ്ത്രീയും സങ്കല്‍പിച്ചു ധരിച്ചു പോകുന്നു.

മായയെ തൊട്ടറിയാനും മനസ്സിലാക്കാനും ഇതില്‍പരം എന്ത് വേണം?

സ്ത്രീയെ അറിഞ്ഞാല്‍ പുരുഷനും, പുരുഷനെ അറിഞ്ഞാല്‍ സ്ത്രീയും മായയെ അറിയും, തൊട്ടറിയും

ഹോര്‍മോണ്‍ ഉണ്ടാക്കുന്ന മായാവിചാരം. കെണിബോധം. ലൈംഗീകത. അതവന്റെ ജീവിതം തന്നെ ഉണ്ടാക്കുന്നു. ഫലത്തില്‍ ജീവിതത്തെ തീറെഴുതിയും വാങ്ങുന്നു. കുടുംബവും കുട്ടികളും ഒക്കെയായി

വ്യത്യസ്തത തേടിപ്പോകുന്ന ബോധം. മായ. വഴിപോക്കന്റെ ബോധം.

തങ്ങിയും കെട്ടിയും നിൽക്കാൻ കഴിയാത്ത വഴിപോക്കന്റെ ബോധം. മായ

പുതിയത് മാത്രം കാണുന്ന അപരിചിതന്റെ ബോധം. മായ

എന്നും വ്യത്യസ്തമായി മാത്രം കാണപ്പെടുന്ന അസ്തമയസൂര്യനിലെയും ഉദയസൂര്യനിലെയും ദര്‍ശനം. മായ.

വഴിപോക്കനും മായയില്‍ കുടുങ്ങി ഉഴലുകയാണ്, തളരുകയാണ്. മായയെന്ന് അറിയുന്ന ബോധവ്യത്യാസം മാത്രം കൈമുതലാക്കിക്കൊണ്ട്. വഴിപോക്കും മായ ഉണ്ടാക്കിയ ഒരു ബാധ്യത എന്ന് അറിഞ്ഞുകൊണ്ട്‌. തളര്‍ന്ന്കുഴഞ്ഞ് വീണ് ഇല്ലാതാവും വരെ അത് തുടരുക വെറും നിസ്സഹായത.

ചെയതത് തന്നെ ചെയത് കൊണ്ട്തുടരുക.
ദീര്‍ഘ ആയുസ്സ് എന്ന് പേര്
കുടിച്ചത് പോലെ തന്നെ കുടിച്ചും
തിന്നത് പോലെ തന്നെ തിന്നും
ശ്വസിച്ചത് പോലെ തന്നെ ശ്വസിച്ചും
കൊണ്ട്നടത്തുന്ന ഒരു വഴിപോക്ക്.
പുതുമ തേടിയുള്ള ഒരു വഴി പോക്ക്.
വ്യത്യസ്തത ഉണ്ടാക്കിയെടുക്കാനുളള ഒരു വഴിപോക്ക്

വഴിപോക്ക് ഒടുങ്ങുമ്പോള്‍ വഴിപോക്കനും ഇല്ലാതാവുന്ന വഴിപോക്ക്.

No comments: