പര്‍ദ്ദ സൂചിപ്പിക്കുന്നത്:
പേടിയെ, അധമബോധത്തെ,
സ്വാധീനത്തെ, കളവിനെ, കാപട്യത്തെ,
സ്ത്രീയിലെ സ്ത്രീ നഷ്ടമാകുന്നതിനെ,
അടിമത്തത്തെ.
********
സ്കൂളുകളില്‍ അറബിക് അധ്യാപകര്‍ ഉണ്ട്.
പക്ഷെ, ആരും അറബിഭാഷ പഠിച്ചില്ല.
ആരെയും പഠിച്ചപ്പിതായും കണ്ടില്ല.
ശമ്പളം പറ്റാന്‍ ഒരു തസ്തിക.
*******
യാചന തന്നെ എല്ലാം.
വിധേയത്വത്തോടെ പ്രതീക്ഷയേകി
അഭിനയിച്ചുള്ള യാചന ജോലി.
വിധേയത്വവും അഭിനയവും ഇല്ലാതെ
പ്രതീക്ഷയേകാതെയുള്ള ജോളി യാചന.
******
ശരിക്കും അറിഞ്ഞവന്‍
തൊണ്ടപൊട്ടിയും വിളിച്ചു പറഞ്ഞുപോകും.
ആ പറച്ചില്‍ നീരൊഴുകുംപോലെ. മൗനമായി.
സ്വീകാര്യതയും അംഗീകാരവും പ്രശ്നമാവാതെ
******
ഏഴാമതൊരു വിഭാഗം.
അവർ നിന്നെ ചരിത്രത്തിലും കഥയിലും
ചർച്ചകൾക്കായി മനസിലാക്കും.
കൂടെ അടുത്തുണ്ടായാല്‍ അറിയില്ല,
കണ്ടെന്ന് നടിക്കില്ല.
********
പുഴക്കരയിലും താഴ്വരയിലും
നീ വീടും കൂടുമൊരുക്കി.
നിന്റെ തലച്ചോറിലും ശ്വാസകോശത്തിലും
നിപ വീടും കൂടുമൊരുക്കുന്നു.
വ്യത്യാസമേതുമില്ല.
No comments:
Post a Comment