Monday, July 1, 2019

സ്നേഹം ഇഷ്ടവും വെറുപ്പുമാണ്, രക്ഷയും ശിക്ഷയുമാണ്, വളര്‍ച്ചയും തളര്‍ച്ചയുമാണ്.

മുഖവും ആകാരവും വടിവും 
തോന്നിപ്പിക്കുന്ന സൗന്ദര്യവും ലൈംഗികതയും 
നേരിട്ടനുഭവത്തില്‍ ഇല്ല
അനുഭവത്തില്‍ എല്ലാം വെറും വെറുതെ.

********

സ്നേഹം ഇഷ്ടവും വെറുപ്പുമാണ്
രക്ഷയും ശിക്ഷയുമാണ്
വളര്‍ച്ചയും തളര്‍ച്ചയുമാണ്
ശിക്ഷയും ശകാരവും സംഭവിക്കാത്ത സ്നേഹം 
കൃത്രിമം, കപടം.

*******

സ്വാര്‍ത്ഥത
താന്‍ മാത്രമാകുന്ന ദൈവത്തിന്റെ സ്വ-ഭാവം
എല്ലാം ചെയ്യിപ്പിക്കുന്ന ജീവിതത്തിന്റെ വഴി
അതിനാല്‍ എല്ലാരും സ്വാര്‍ത്ഥര്‍.

********

വായുവും വെള്ളവും ഭക്ഷണവും 
ആവശ്യമായ മാനവും തലവും തെരഞ്ഞെടുത്തതല്ല
അവ ലഭിക്കണം; ദൈവമാണേലും നല്‍കുക ബാധ്യത
ഔദാര്യവും കാരുണ്യവുമല്ല

*********

ദൈവം നടത്തുന്നത് പരീക്ഷ
ശരി
മതവും വിശ്വാസവും സ്വതന്ത്രമായി തെരഞ്ഞെടുക്കേണ്ടത്
ശരി
എങ്കിലത് കുട്ടികളില്‍ അടിച്ചേല്‍പിക്കുന്നത്?


*********

മതം അസ്ഥിവാരമിടുന്നത് 
തെരഞ്ഞെടുക്കാന്‍ അറിയാത്ത കുഞ്ഞുങ്ങളില്‍.  
ഭയവും കൊതിയും വിളക്കിച്ചേര്‍ത്ത് പണിതുയര്‍ത്തുന്നത് 
സ്ത്രീകളില്‍.

******

അവസാനമത തിട്ടൂരം
കണ്ണും മുഖവും കണ്ട് ആളെ തിരിച്ചറിയരുത്
ലൈംഗീകത ഉടലെടുക്കും
ശവത്തെ നോക്കരുത്
രോഗിയെയും വയോവൃദ്ധയെയുമതും.

******

ഏതെങ്കിലും ചിലത് മാത്രം ദൈവത്തിന്റേത് എന്നത് തെറ്റ്
ഒന്നുകില്‍ എല്ലാം ദൈവത്തിന്റേത്
അല്ലെങ്കിൽ ഒന്നും ദൈവത്തിന്റേതല്ല.

*******

"ഗുരോ, ബോധോദയം ഒന്നും ചെയ്യിപ്പിക്കില്ലേ?" 
"ഇല്ല". 
"കാരണം?" 
"ഒന്നും, പിന്നെ മോക്ഷം പോലും, ആഗ്രഹിക്കാനില്ലേൽ 
പിന്നെന്ത് ചെയ്യാന്‍?”

*******

പ്രത്യക്ഷമായതും(ളാഹിര്‍) പരോക്ഷമായതും (ബാത്വിന്‍) ദൈവം
എന്നുവെച്ചാല്‍ എല്ലാം ദൈവം
ദൈവമല്ലാത്തത് ഇല്ല

പിന്നെങ്ങിനെ രണ്ട്, ഞാന്‍?


No comments: