Thursday, July 4, 2019

മരണത്തെ ഭയന്നും ജീവിക്കുന്നത് നാല് കാരണങ്ങൾ കൊണ്ട്.

"കുഞ്ഞേ, നീ മരണത്തെ ഭയക്കുന്നത്?"

"ഗുരോ, അല്ലേലും ജീവിക്കുന്നത് ജീവിതത്തെ തെരഞ്ഞെടുത്തത് കൊണ്ടല്ല. ജീവിതം എന്തെന്നും എന്തിനെന്നും അറിഞ്ഞത് കൊണ്ടും അങ്ങിനെ ജീവിതത്തെ ഇഷ്ടപ്പെട്ടത് കൊണ്ടുമല്ല.

"കുഞ്ഞേ അപ്പോൾ ജീവിക്കുന്നത്?" 

"ഗുരോ, ജീവിക്കുന്നത് മരണഭയം  ഒന്ന്കൊണ്ട്മാത്രം. മരിക്കാനുള്ള പേടി കൊണ്ടുണ്ടായ ഒരുതരം പ്രതിരോധ ശ്രമം മാത്രമാണ് ജീവിതം മഹാഭൂരിപക്ഷത്തിനും."

"കുഞ്ഞേ, മരണത്തെ ഭയന്നും ജീവിക്കുന്നത്?"

"ഗുരോ, നാല് കാരണങ്ങൾ കൊണ്ട്."

"കുഞ്ഞേ, മരണത്തെ ഭയക്കാനുള്ള, അങ്ങിനെ ഭയന്ന് മരണത്തെ ഒഴിവാക്കി, നീട്ടി ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന നാല് കാരണങ്ങൾ ഏതൊക്കെ?"

"ഗുരോ, ഒന്നാമതായി മരണം എന്താണെന്ന്അറിയാത്തത്.

"രണ്ടാമതായി മരണം വേദനയുള്ളതാണ് എന്ന ധാരണ.

"മൂന്നാമതായി മരണാനന്തരം ഉണ്ടെന്ന പേടി"

"നാലാമതായി ഞാന്‍ സ്ഥിരതയുള്ള സ്ഥിരമായി നില്‍ക്കുന്ന ബോധവും പ്രതിഭാസവും ആണെന്ന ധാരണ

"കുഞ്ഞേ, മരണം എന്നാല്‍ നീ ഇല്ലാതാവുന്ന പ്രക്രിയ. നീ no more ആവുന്ന അവസ്ഥ."

"ഗുരോ, ബാക്കിയുള്ള മൂന്ന് കാര്യങ്ങളോ?"

"കുഞ്ഞേ, ബാക്കിയുള്ള മൂന്നും ഇല്ലെങ്കിലോ? യഥാര്‍ത്ഥത്തില്‍ നീ ഇല്ലാതായാല്‍ പിന്നെ ബാക്കി മൂന്ന്കാര്യങ്ങളും സ്വമേധയയാ ഇല്ലാതാവും."

" ഗുരോ, എങ്കിൽ മരണം പേടിക്കാനില്ലാത്തത്."

"കുഞ്ഞേ, എങ്കിൽ അറിഞ്ഞു കൊള്ളുക:

"മരണം വേദനയുള്ളതല്ല. വേദനിക്കുന്നു എന്ന് കരുതുന്ന നീ ബാക്കിയും ഉണ്ടാവില്ല.

"കുഞ്ഞേ, മരിക്കാതിരിക്കാന്‍ നടത്തുന്ന ശ്രമം മാത്രമാണ് വേദനയും വേദനയുള്ളതും. രോഗമാണെങ്കിലും അദ്ധ്വാനമാണെങ്കിലും

"കുഞ്ഞേ, ശരിയാണ്‌. മരണാനന്തരം ഉണ്ട്. പക്ഷെ നീ ഇല്ലാത്ത ലോകത്തിന്; നിനക്കല്ല; ജീവിതത്തിന്‌. നീ ഇല്ലാത്ത ജീവിതത്തിന്‌. 

"കുഞ്ഞേ, ജനിക്കുന്നതിന് മുന്‍പേ ഇല്ലാതിരുന്ന നീ, സ്ഥിരതയില്ലാത്ത 'നീ'യെന്നെ നിന്റെ ബോധം, 'ഞാന്‍' എന്ന എന്റെ ബോധം, അതിന്നാല്‍ തന്നെ, മരണാനന്തരം തുടരില്ല.

"'നീ' ഉള്ളതല്ല; അതിജീവന ബോധം മാത്രമായല്ലാതെ. സ്ഥിരമായ, സ്ഥിരബോധമായ, 'നീ' ഇല്ല. ഇല്ലാത്ത 'നിനക്ക്' മരണാനന്തരവും ഇല്ല

"ഉള്ളത് ജീവിതം മാത്രം. ജീവിതം തുടരുന്നു. ജീവന്റെയും ജീവിതത്തിന്റെയും അതിജീവിക്കാനും ജീവിക്കാനും വേണ്ടി മാത്രമുള്ള ബോധം മാത്രം 'നീ' 'ഞാന്‍'."


"ഗുരോ, എങ്കിൽ സംഗതി കുശാല്‍, ബാക്കിയുള്ളത്, ബാക്കിയാവേണ്ടത്, ജീവിതനൃത്തം മാത്രം. എല്ലാ താളവും ഒരുപോലെ പ്രധാനമാകുന്ന നൃത്തം.”

No comments: