"ആരും വഴി തെറ്റി നടക്കുന്നില്ല."
"ഗുരോ കാരണം?"
"വഴിയില്‍ അല്ലാതെ ആവാന്‍ ആര്‍ക്കും പറ്റില്ല.
ജനിച്ച് ജീവിച്ച് മരിക്കുന്ന വഴിയില്‍”
**********
തന്നെയും ജീവിതത്തെയും ചുറ്റിപ്പറ്റി നില്‍ക്കുന്ന,
താനും ജീവിതവും കൂടിയായ സത്യം, ദൈവം.
അന്വേഷിച്ച് കണ്ടെത്തേണ്ട
ദൈവവും സത്യവും ഇല്ല.
********
തെരഞ്ഞെടുപ്പ്: മത-രാഷ്ടീയ പുരോഹിതന്മാര്‍ ഒരുമിക്കുന്നു.
കൊയ്യാനും പങ്കുവെക്കാനും.
പാപികള്‍ ജനങ്ങളുടെ ചിലവില്‍
പന പോലെ വളരുന്നു.
********
ആരാണ് വിഡ്ഢികൾ?
വിടുവായത്തം വെച്ച് എന്തും പറയും.
ഉള്ളും പൊള്ളയും അറിയാതെ വാഗ്ദാനങ്ങൾ നൽകും.
ഇങ്ങനെയൊക്കെയോ നമ്മുടെ ഭരണാധികാരികള്‍?
********
പണം, ആര്‍ഭാടം, ലൈംഗികത-
കിട്ടുമെങ്കില്‍ അനുഭവിക്കും.
ഇല്ലെങ്കില്‍ ആദര്‍ശം പറയും.
നിസ്സഹായത, അസൂയ, പേടി, വിവരക്കേട്
നമ്മുടെ ആദര്‍ശം.
*******
വിഡ്ഢിയുടെ ലക്ഷണം: എന്തും പറയുന്ന വിടുവായത്തം.
ഉള്ളും പൊള്ളയും അറിയാത്ത വാഗ്ദാനങ്ങൾ.
ഇങ്ങനെയൊക്കെയല്ലേ നമ്മുടെ ഭരണാധികാരിയും?
No comments:
Post a Comment