Monday, July 1, 2019

ബിജെപി വിജയം. രാഷ്ട്രീയത്തില്‍ ആത്യന്തികസത്യം എന്നൊന്നില്ല. നിസ്സഹായതയും പേടിയും തന്നെ പലരുടെയും ആദര്‍ശം.

20. 
നോക്കൂ
പ്രധാനമന്ത്രിപാർട്ടിഅധ്യക്ഷന്‍മുഖ്യമന്ത്രിമാര്‍
ഗ്രൂപ്പിസം തൊട്ടുതീണ്ടാതെ
മറുഭാഗത്ത് ഒരു പഞ്ചായത്തില്‍ നൂറു ഗ്രൂപ്പ്

*********

19. 
മോഡിയെ തടയാനും മഴപെയ്യാനും പ്രാര്‍ത്ഥിച്ചവരോട്
മോഡി ശക്തമായി വന്നു
മഴ തീരെ പെയ്തില്ല
വേനല്‍ ശക്തിപ്പെട്ടു
ദൈവത്തിന് പണിവേറെ.

********

18. 
എന്തിനൊരാൾ കോൺഗ്രസ്സുകാരന്‍ ആവണം
അധികാരത്തിനും ഭരണത്തിനും വേണ്ടി 
എന്നല്ലാത്ത ഒരു മറുപടി കൊടുക്കാന്‍ ആര്‍ക്ക് പറ്റും?

*******

17.
നിസ്സഹായതയും പേടിയും തന്നെ പലരുടെയും ആദര്‍ശം
അല്ലെങ്കിൽ ആദര്‍ശത്തിന് ആധാരം.
*******

16. 
ബിജെപി വിജയം
രാഷ്ട്രീയത്തില്‍ ആത്യന്തികസത്യം എന്നൊന്നില്ല
എല്ലാം ആപേക്ഷികം
ബിജെപിയോടുള്ള എതിര്‍പ്പ് മാത്രം ആദര്‍ശം ആയിക്കൂട.

*******


15. 
പുല്‍വാമയും ബാലക്കോട്ടും നിശ്ചയിച്ചു
വിഷയവും വിജയവും
പ്രതിപക്ഷത്തിന് മറിച്ചൊന്നും ചെയ്ത്, പറഞ്ഞു 
പ്രതിരോധിക്കാന്‍ ആയില്ല.

********


14.
Committed N dedicated ആയ ബിജെപിക്ക്  
അധികാര bus shelter മാത്രമായ കോൺഗ്രസ്സിനേക്കാള്‍ 
അര്‍ഹത
ശരിയോ തെറ്റോ എന്നത്ആപേക്ഷികം.

*******

13. 
ബിജെപിയുടെ അര്‍ഹത
ഉറുമ്പിനെപോലെ സ്ഥിരം പണിയെടുത്തതില്‍
കോൺഗ്രസ്സ് പുല്‍ച്ചാടിയായി 
തെരഞ്ഞെടുപ്പിന് മാത്രം പണിയെടുക്കുന്നത്.

******

12. 
കോൺഗ്രസ്സിനോട്
ഭരണവും ഭരണവിരുദ്ധതരംഗവും മാത്രം പോര 
ആദര്‍ശമായ്
അണികളെ പിടിച്ചുനിര്‍ത്താന്‍ 
മറ്റുചിലതും വേണം
ബിജെപിക്ക് അതുണ്ട്.

*******

11. 
സ്വയം ഓട്ടവരുത്തി കാറ്റ്പോയ ബലൂണ്‍
രക്ഷിച്ച് വീണ്ടെടുക്കാനാവില്ല
മുന്‍പും അത് വെറുമൊരു ബലൂണ്‍ മാത്രമായിരുന്നു
കോൺഗ്രസ്സ്.

********

10.
വീണുകിട്ടിയ ഗാന്ധിയെയും ഉപേക്ഷിച്ച കോൺഗ്രസ്സ്
പിന്നെവിടെ നിന്ന്നേടും 
അര്‍ഥവും ആവേശവും പ്രസക്തിയും 
കരുത്തും സംഘടനാബലവും?

********

9. 
കാക്കരാജാവിനെ പോലെ ഒരു പാർട്ടി
കോൺഗ്രസ്സ്
മുകളിലിരിക്കാന്‍ മാത്രമറിയാം
താഴെ പണിയെടുക്കാനും ചിതലരിക്കുന്നതും അറിയില്ല.

*******

8. 
എന്തിനു വേണ്ടിയെന്ന് 
അണികളെ ബോധ്യപ്പെടുത്തി ബിജെപി
അധികാരമല്ലാത്ത ആദര്‍ശമില്ലാത്ത കോൺഗ്രസ്സിന് 
അതെങ്ങിനെ സാധിക്കും?

********

7. 
ഒരു ദേഷ്യത്തില്‍ താഴെ ഇറക്കിയവര്‍ക്ക്
നൂറു ദേഷ്യംപിടിച്ചിട്ടും മേലെകയറ്റാന്‍ സാധിക്കുന്നില്ല
അത്രക്ക് ഉള്ളുപൊള്ളയായ കോൺഗ്രസ്.

*********

6. 
23/5 ഫലം:    
കുറച്ചുപേരുടെ ബുദ്ധിപരമായ മനസില്ലാക്കലല്ല
ജനങ്ങളുടെ വികാര നിലവാരത്തിലേക്ക് താഴ്ന്നുയരുന്ന പാർട്ടി(ബിജെപി?) വിജയിക്കും.

*******

5.
ആദ്യമായി 24x7 പണിയെടുക്കുന്ന പ്രധാനമന്ത്രി
പക്ഷെ ആര്‍ക്കു വേണ്ടി
രാജ്യത്തിന് വേണ്ടിയല്ല
പിന്നെ
തനിക്കും പാര്‍ട്ടിക്കും വേണ്ടി.

********

4.
2014 മുതൽ ആദ്യമായി 
ഒരു പ്രധാനമന്ത്രി 24x7 പണിയെടുത്തു
പക്ഷെ രാജ്യത്തിന് വേണ്ടിയാണോ? അല്ല
പിന്നെയോ? സ്വന്തത്തിനും പാര്‍ട്ടിക്കും.

*********

3.
ഇന്ന്പ്രഗ്യയെ സംരക്ഷിച്ചു സ്ഥാനാര്‍ത്ഥി ആക്കിയവര്‍,  
കഴിഞ്ഞിരുന്നെങ്കിൽ, അന്നും Godseയെ 
വെള്ളപൂശി സ്ഥാനാര്‍ത്ഥി ആക്കിയേനെ….

********

2.
നരേന്ദ്ര മോഡിമഹാഭൂരിപക്ഷം ഇന്ത്യക്കാരും 
ഒന്നും മനസ്സിലാവാത്തവർ, അറിയാത്തവര്‍ 
എന്ന്കണ്ട് ഭംഗിയായ് 
ഉപയോഗപ്പെടുത്താന്‍ അറിയുന്ന ആൾ.

*********

1.
ചില ബീഹാരി, ബംഗാളി, യൂ പി
രാജസ്ഥാനി, ഒറീസ്സക്കാരോട് സംസാരിച്ചു
ഒന്ന് സമ്മതിക്കണം
ബിജെപി അവര്‍ക്ക് പ്രതീക്ഷ, ആവേശം, ഹരം, ഫാഷന്‍.



No comments: