Tuesday, July 2, 2019

കുഞ്ഞുങ്ങൾ ഉദയസൂര്യന്മാർ. വൃദ്ധന്മാർ അസ്തമയസൂര്യന്മാർ.

അച്ഛനും അമ്മയും ആയാൽ പിന്നെ,      
സ്ത്രീ പുരുഷന്മാർ അല്ലാതായിപ്പോവരുത്
ആ നിലക്കുള്ള ജീവിതം നിഷേധിച്ചു കൊണ്ട്
ജഡികതയിൽ കുടുങ്ങിക്കൊണ്ട്

********

ഇന്ദ്രിയങ്ങൾ, മാനങ്ങൾ, മാനദണ്ഡങ്ങൾ
ഒന്നുമില്ലാത്തിടം. സ്വപ്നം
ഒന്നുമല്ലാത്തത് എല്ലാമാവുന്നിടം
ഇന്ദ്രീയങ്ങളേകിയ ബിംബങ്ങളുടെ നിഴൽ

*********

ഉദയാസ്തമയസൂര്യന്മാർ ഒരുപോലെ.
പക്ഷെ വ്യത്യാസമുണ്ട്. ഒന്ന് വളരും ഉയരും തെളിയും.
മറ്റേത് തളരും താഴും മറയും. കുട്ടികളും വൃദ്ധന്മാരും.

********

കുഞ്ഞുങ്ങൾ ഉദയസൂര്യന്മാർ
ഉയരാൻ ആകാശമുണ്ട്. തെളിയും വളരും.
നമ്മിൽ കൗതുകമുണർത്തും, ശ്രദ്ധയും താല്പര്യവുമതും
ഇത് ജീവിത നിയമം.

*********

വൃദ്ധന്മാർ അസ്തമയസൂര്യന്മാർ
ഉയരാൻ ആകാശമില്ല. തെളിയില്ല, വളരില്ല.
കൗതുകമുണർത്തില്ല - ശ്രദ്ധയും താല്പര്യവുമതും
ഇതും ജീവിത നിയമം

*************

ഉറുമ്പിനെയും ചിലന്തിയെയും നോക്കി - അടുത്ത് നിന്ന്
മനുഷ്യനെ നോക്കി - അകലെ നിന്ന്
വ്യത്യാസം തോന്നിയില്ല.
എല്ലാം ഒന്നു. ജീവി, ജീവിതം.

*******

ഒന്ന് ബോധം തെളിഞ്ഞു, തെളിയിച്ചു പറയട്ടെ. 
മരിച്ചു കഴിഞ്ഞാൽ ചക്കിലിട്ടു ആട്ടിയാലും 
തീയിലിട്ടു കരിച്ചാലും 
ഹൽവ ഉണ്ടാക്കിയാലും ഒന്ന്.


*********


സുഹൃത്തുക്കൾക്ക് പ്രായം കൂടുന്നില്ല.
കാരണം? എപ്പോഴാണോ സുഹൃത്തിനെ 
ഞാൻ അവസാനം കണ്ടത്

അന്നത്തേതാണ് അവന്റെ എപ്പോഴും ഉള്ള പ്രായം

No comments: