Thursday, July 4, 2019

ആരാലും നിര്‍വചിക്കപ്പെടാത്ത കോമാളിയും ഭ്രാന്തനും ആവുന്നതാണ് നല്ലത്.

കോമാളിയും ഭ്രാന്തനും ആവുന്നതാണ് നല്ലത്.

ആരാലും നിര്‍വചിക്കപ്പെടാത്തവന്‍. ജീവിതമല്ലാത്ത നിര്‍വ്വചനം ഇല്ലാത്തവന്‍.

ജീവിതത്തിന് ചവിട്ടിമെതിക്കാന്‍ പുല്‍മേട് തന്നെ ആവുന്നവന്‍.

ഒപ്പം ജീവിതത്തെയും പുല്‍മേടാക്കി ചവിട്ടിമെതിക്കുന്നവന്‍

അവന് സ്വാതന്ത്ര്യമുണ്ട് ; അഭിനയിക്കാനില്ല

അവന്റെ സ്വാതന്ത്ര്യത്തില്‍ ആരും കൈകടത്തില്ല.  

എന്നാലോ, അവന് എല്ലാവരുടെയും സ്വാതന്ത്ര്യത്തില്‍ കൈകടത്താനാവും.

അഭിനയിക്കുന്ന ലോകത്തെ നോക്കി അവന് കളി പറയാം, കളിയാക്കാം

ഭാഗ്യവാന്‍....

ആരേയും ചിരിപ്പിക്കും.

അയാളെ ചിരിപ്പിക്കുക ആര്‍ക്കും അസാധ്യം

ചിരിച്ചു കൊണ്ട് Sarcasmത്തിലൂടെ ദര്‍ശനം പറയുന്ന ആരുമറിയാത്ത സുഖവും വകയില്‍ അയാൾക്കുണ്ട്.

നമുക്കാവാന്‍ പറ്റാത്തതും അയാള്‍ക്കാവാന്‍ പറ്റുന്നതും അതാണ്‌.

സ്വന്തത്തെ നഷ്ടപ്പെടുത്തി വ്യക്തിത്വമെന്നത് വിഷയവും ചോദ്യവും അല്ലാതാക്കുന്ന കോമാളി, ഭ്രാന്തന്‍.

അതിരുകള്‍ നഷ്ടപ്പെട്ടവന്‍.

എന്നല്ല, അതിരുകളും, അതിലെ ഭയവും വേണ്ടതായവന്‍.

സ്വാഭാവികന്‍.

കൃത്രിമത്വം എന്തെന്നറിയാതെ പോയവന്‍.

അതിനു വേണ്ട വിദ്യാഭ്യാസം നേടാതെ പോയവന്‍.... 

വിധേയത്വം വിലയാവാതിരിക്കാൻ നിന്നവന്‍ ....

സാധാരണത്വത്തില്‍ മഹത്ത്വവും ദൈവികതയും ദര്‍ശിച്ചവന്‍.

എത്ര ഉയരത്തില്‍ പറന്നാലും, ദാഹം ശമിപ്പിക്കാനും ഉറങ്ങാനും പക്ഷിക്ക് കീഴെ തന്നെ വരണം എന്നറിഞ്ഞവന്‍.

വെള്ളം താഴോട്ട് മാത്രം ഒഴുകുന്നുവെന്നറിഞ്ഞവന്‍.

അതിനാലെ, ദൈവത്തെ, പദാര്‍ഥത്തെ, ആത്മാവിനെ, ബോധത്തെ, ഊര്‍ജത്തെ തന്റെ കളിക്കൂട്ടുകാരന്‍ ആക്കിയവന്‍.



നന്നായി ഇഷ്ടപ്പെടുമ്പോഴും വെറുക്കുമ്പോഴും എല്ലാവരും ഭ്രാന്തരും കോമാളികളും.

No comments: