Tuesday, July 16, 2019

നാട്ടില്‍ നടക്കുന്ന കൊലപാതകങ്ങളെ നിങ്ങൾ കാണാതെ പോകുന്നു. ദൈവം ശിക്ഷിക്കുന്ന കാര്യത്തെ വിമര്‍ശിക്കുമ്പോള്‍.

ചോദ്യം :

നാട്ടില് നടക്കുന്ന കൊലപാതകങ്ങളെ നിങ്ങൾ കാണാതെ പോകുന്നു. ദൈവം ശിക്ഷിക്കുന്ന കാര്യത്തെ വിമര്ശിക്കുമ്പോള്.

Answer: 

സുഹൃത്തേ,

നാട്ടില് നടക്കുന്ന കൊലപാതകങ്ങൾ നടത്തുന്നവർ, ആപേക്ഷികര്. അവർ ആരേയും സൃഷ്ടിച്ചവരല്ല. ആ നിലക്ക് നടത്തുന്ന കലകളും, ശിക്ഷയും അല്ല അവ.

അത് മതമായി, വിശ്വാസമായി, സ്ഥാപനമായി കൊണ്ട്‌ നടത്തപ്പെടുന്നില്ല, പ്രചരിപ്പിക്കപ്പെടുന്നില്ല.

അത്‌ സ്വര്ഗ്ഗവും നരകവും വാഗ്ദാനം ചെയ്ത്‌ സംഭവിക്കുന്നതല്ല, നടപ്പാക്കുന്നതല്ല.

അത്‌ പ്രതികരണപരമായും സാഹചര്യവശാലും മാത്രം സംഭവിക്കുന്നതാണ്. സ്വയം നിയന്ത്രണം ഇല്ലാതെ.

സമൂഹവും വ്യവസ്ഥിതിയും അതിനെ തെറ്റായി കാണുന്നുണ്ട്. നിയമം വെച്ച് ശിക്ഷിക്കുന്നുമുണ്ട്.

മതവും വിശ്വാസവും അങ്ങനെ അല്ലല്ലോ?

ഏറ്റവും വലിയ ശരിയെന്ന നിലക്കല്ലേ ഇതൊക്കെ പറഞ്ഞു പ്രചരിപ്പിക്കുന്നത്?

ദൈവം ആ നിലക്ക് അത്രക്ക്, ക്രിമിനലിനെ പോലെ, സ്വയം നിയന്ത്രണം ഇല്ലാത്തവനാണോ?

ക്രിമിനലിനെ ശിക്ഷിക്കുന്ന പോലെ ദൈവത്തെ ശിക്ഷിക്കാനും ആവില്ലല്ലോ?

ആപ്പിളിനെ മുരിങ്ങ കൊണ്ട്‌ തുലനം ചെയ്യാതിരിക്കുക.

No comments: