ഒരു സുഹൃത്തിന്റെ കമന്റിനു കൊടുത്ത മറുപടി കമന്റ്.
ആ സുഹ്രുത്ത്, Reshma Kottackatt, അതൊരു വേറെ പോസ്റ്റ് ആയി തന്നെ ഇടാന്‍ അഭിപ്രായപ്പെട്ടു.
അതിനാല്‍ ഇങ്ങനെ ഒരു പോസ്റ്റ് (കുറച്ച് കൂടി വിശദമായി). കമന്റ് box ല്‍ കൊള്ളില്ല. അതിനാലും ഈ പോസ്റ്റ് ഇങ്ങനെ.
Reshma Kottackatt. വളരെ സന്തോഷം.
താങ്കള്‍ താങ്കളുടെ മനസാക്ഷി വെച്ച്, മനസാക്ഷിയോട് നീതി പുലര്‍ത്തുന്ന വിധം പ്രതികരിച്ചതില്‍.
മനസാക്ഷിയോട് നീതി പുലര്‍ത്തുന്നവർക്ക് ആര്‍ജവം ഉണ്ടാവും. അവര്‍ക്ക് ആരെയും പേടിക്കാനില്ല. അവര്‍ക്ക് സമാധാനവും ഉണ്ടാവും.
സമാധാനത്തിനുള്ള എളുപ്പ വഴി മനസ്സാക്ഷിയില്‍ സത്യസന്ധനാവുക തന്നെ. മനസ്സാക്ഷിയോട് നീതി പുലർത്തുക തന്നെ.
മനസാക്ഷിയെ ബോധ്യപ്പെടുത്താത്തവന്‍ ആത്മവിശ്വാസവും ധൈര്യവും ഇല്ലാത്തവന്‍ ആയിത്തീരും.
അതിനാലെ, അവന് ലോകത്തെ മുഴുവന്‍ ബോധ്യപ്പെടുത്തേണ്ടി വരും. കപടന്‍ ആവേണ്ടി വരും. മുഴുവൻ പേരേയും തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നവന്‍ ആണ് യാഥാര്‍ത്ഥ കപടനായ ബഹുദൈവ വിശ്വാസി.
നൂറായിരം പേരെ ഒരുമിച്ച് തൃപ്തിപ്പെടുത്തേണ്ടി വരുന്നവന്‍ തന്നെ ബഹുദൈവ വിശ്വാസി. പലർക്കുമിടയിലായി സംഘർഷപ്പെട്ടു പകുത്ത് പോകുന്നവന്‍.
മനഃസാക്ഷിയോട് നീതിയും സത്യസന്ധതയും പുലർത്തുന്നവര്‍ക്ക് അവർ സത്യസന്ധമായും പറയുന്ന വിഷയവും, അതിലവര്‍ക്ക് നിസ്വാര്‍ത്ഥമായും തോന്നിയ, ശരിയുമാണ് പ്രധാനം.
കാരണം, സത്യവും, ഉണ്ടെങ്കിൽ ഉള്ള, ദൈവവും കുടിയിരിക്കുന്നത് മനസ്സാക്ഷിയില്‍.
അവിടെ ശരി എന്ന് തോന്നിയാല്‍ ദൈവവുമായും കളി പറയാം, കഥ പറയാം.
അത്, Reshma Kottackatt, താങ്കളിലും താങ്കളുടെ ശബ്ദത്തിലും അഭിപ്രായങ്ങളിലും നിഴലിട്ട് നിറഞ്ഞ് കാണുന്നു, കാണാറുണ്ട്.
വെറും കാല്‍പനികതക്കപ്പുറം ചെന്ന് ശരി പറയാനും, സുരക്ഷിതത്ത്വം തേടാതെ, നിക്ഷിപ്ത താല്‍പര്യം വെക്കാതെ ശരിക്ക് വേണ്ടി നിലകൊള്ളാനും ഉള്ള താങ്കളുടെ ഉത്സാഹം. വെമ്പല്‍. അതാണത്.
വ്യക്തിപരത അല്പവും ഇല്ലാതെ, ആരേയും പേടിക്കാതെ. വിഷയങ്ങളില്‍ നീതി പുലർത്തിക്കൊണ്ട്.
Reshma, അവരോട് സഹതപിക്കാം.
കാരണം, അവർ ചളി വാരി എറിയുന്നു.
ആരുടെ മേല്‍ എറിയുന്നുവോ അവരുടെ മേൽ ആ ചളി കൊള്ളുന്നില്ല എന്നവർ അറിയുന്നുമില്ല.
അപ്പോൾ, അതിന്റെ അവസാന ഫലം എന്താണ്?
എറിഞ്ഞ, അവരുടെ തന്നെ കൈകള്‍ എന്തായാലും വൃത്തികെടുന്നു.
അങ്ങിനെയവർ സ്വയം വൃത്തികെട്ടവർ ആവുന്നു.
കാരണം അവര്‍ക്ക് ചളി വാരി എറിയുക മാത്രമേ അറിയൂ, പണിയുള്ളൂ.
സ്വയം വൃത്തികെടാന്‍ അവര്‍ക്ക് അവരുടെ തന്നെ സമയവും അദ്ധ്വാനവും നഷ്ടം.
ഒരുപക്ഷെ, അവരുടെ മുഴുവന്‍ ജീവിതവും ഇങ്ങനെ മറ്റുള്ളവരെ വ്യക്തിപരമായി ചളി വാരിയെറിഞ്ഞു സ്വയം വൃത്തികെടാന്‍ ചിലവാകുന്നു.
എല്ലാനിലക്കും നഷ്ടപ്പെടുന്നവർ.
Reshma, വിവേകികള്‍ എല്ലാ അര്‍ത്ഥത്തിലും നേടുന്നു. അവര്‍ക്ക് നഷ്ടമില്ല. നഷ്ടം എന്ന് എല്ലാവരും പൊതുവേ കണക്കാക്കുന്നതില്‍ പോലും അവര്‍ക്ക് നേട്ടം.
വിവേകിക്ക് തോറ്റാലും പാഠം, ജയിച്ചാലും പാഠം. തോറ്റാലും വിജയം. ജയിച്ചാലും വിജയം. അഹങ്കരിപ്പിക്കാത്ത വിനയം.
വിവേകി വിഡ്ഢികളില്‍ നിന്നുവരെ പാഠം നേടും, പഠിക്കും, തിരുത്തും.
അവന് എപ്പോൾ എവിടെ തിരിഞ്ഞാലും പാഠം, ദൈവം, സത്യം. എങ്ങിനെ വീണാലും വീഴാതെ.
അവന് കാലത്തിലും ലോകത്തിലും ജീവിതത്തിലും മുഴുക്കെയും ഉടനീളവും ദൈവത്തെയും സത്യത്തെയും സന്ദേശത്തെയും കാണാം.
വിഡ്ഢിക്കോ? വീഴ്ചകൾ മാത്രം. എവിടെ നിന്നും പാഠം കിട്ടുന്നില്ല.
ഒരു വീഴ്ചയും അവന് പാഠം നല്‍കുന്നില്ല. മറ്റ് കുറെ വീഴ്ചകള്‍ക്ക് കൂടി കാരണമാവുകയല്ലാതെ.
എല്ലാം തികഞ്ഞവന്‍ എന്ന് കരുതുന്ന വിഡ്ഢി ഒന്നും അന്വേഷിക്കുന്നില്ല. അതിനാല്‍ ഒന്നും നേടുന്നുമില്ല.
അവന്‍ കാലത്തിലും ലോകത്തിലും ജീവിതത്തിലും മുഴുക്കെയും ഉടനീളവും ദൈവത്തെയും സത്യത്തെയും സന്ദേശത്തെയും കാണുന്നില്ല.
അവന്റെത് അടച്ചു പിടിച്ച കൈ.
അടച്ചു പിടിച്ച കൈകൊണ്ട് ഒന്നും നല്‍കാനും സ്വീകരിക്കാനും സാധിക്കില്ല എന്ന് അവന്‍ അറിയുന്നില്ല.
നല്‍കാനും സ്വീകരിക്കാനും കൈ തുറക്കണം. തുറന്നിടണം.
തുറന്ന ഇടത്ത് മാത്രമേ വരവും പോക്കും അതിന്റെ ഒഴുക്കും നടക്കൂ. അഥവാ സ്വാഭാവികത മൊട്ടിടൂ.
വിഡ്ഢി അടഞ്ഞ മുറിയില്‍ ഇരിക്കുന്നു. അടഞ്ഞവനായി ഇരിക്കുന്നു.
അവനെ രക്ഷപ്പെടുത്തേണ്ടവർ തന്നെ ചെന്ന് ആ അടഞ്ഞ മുറിയുടെ വാതിലില്‍ മുട്ടിയാലും അവന്‍ തുറക്കില്ല; പകരം അവന്‍ ഭയക്കും.
അതിനാല്‍, തുറക്കുന്നതിന് പകരം അവന്‍ ഒന്ന് കൂടി കുറ്റി ഇടും. അതവനറിയുന്ന ഏക സുരക്ഷിതത്വത്തിന്റെ വഴി, രീതി. ഭീതിയുടെ വഴിയും രീതിയും.
അതാണ് അവനുമായി സംസാരിക്കുമ്പോള്‍, ശബ്ദം ഉണ്ടാവുന്നത്. തർക്കത്തിന്റെ, വെറുതെ മുട്ടുന്നതിന്റെയും കുറ്റി ഇടുന്നതിന്റെയും, ശബ്ദം.
അജ്ഞത നല്‍കിയ ഇരുട്ടും അതുണ്ടാക്കുന്ന ഭയവും ഊഹവും ആയുധമാക്കി ഉണ്ടാകുന്ന ഒച്ചയും ബഹളവും ശബ്ദകോലാഹലവും.
എല്ലാം എവിടെയോ അവസാനിപ്പിച്ചവന് പുതിയത് വിഷമാകും. വര്‍ത്തമാനവും ഭാവിയും വിഷയമല്ല. അവന് വെളിച്ചം ശാപവുമാകും.
അടിമത്തത്തിലവന്‍ സുഖവും സ്വാതന്ത്ര്യവും സുരക്ഷിതത്വവും അനുഭവിക്കും.
Reshma, വിഡ്ഢികളുടെ ലക്ഷണം അതാണ് ഒരര്‍ത്ഥത്തില്‍ ഭാഗ്യവാന്‍മാര്‍ കൂടിയാണ്. മറ്റുള്ളതിനെ നിഷേധിക്കുകയും അങ്ങനെ അസഹിഷ്ണുത വളർത്തുകയും ചെയ്യുന്നില്ലെങ്കിൽ):
അവര്‍ക്ക് പെട്ടെന്ന് പൂര്‍ണത തോന്നും, അവരത് അവകാശപ്പെടും, പ്രഖ്യാപിക്കും. അതിനാല്‍ പെട്ടെന്ന് കോപിക്കും.
അവർ വിഷയം കേള്‍ക്കില്ല, വിഷയം മനസ്സിലാക്കില്ല.
പകരം, വിഷയം പറയുന്നവനെ മാത്രം അവര്‍ കാണും. അവനെ മാത്രം അവർ ലക്ഷ്യമിടും, വ്യക്തിപരമായി മാത്രമവർ കൈകാര്യം ചെയ്യും. പതിനെട്ടാം അടവായി ആദ്യമേ തന്നെ കഷ്ടിച്ചു (വ്യക്തിപരമായി അധിക്ഷേപിച്ചു) തോല്‍പ്പിക്കും.
വിഷയത്തോട് നീതി പുലര്‍ത്താന്‍ സാധിക്കാത്തവന്‍, പിന്നെ വിഷയം പറയുന്നവനെ കൈകാര്യം ചെയ്യും. അപവാദങ്ങൾ ഉണ്ടാക്കും. അന്തരീക്ഷം കലക്കും.
അവര്‍ക്ക് തൊലിപ്പുറത്ത് മാത്രം കാര്യം. തൊലിപ്പുറം മാത്രമവർ കാണുന്നു.
ഉപ്പ് അവര്‍ക്ക് വെറും വെള്ളക്കല്ല്; ഉപ്പ് രസമല്ല.
കിണര്‍ അവര്‍ക്ക് ആകാരത്തില്‍. അതിലുള്ള, ഉണ്ടാവേണ്ട വെള്ളം കൊണ്ടല്ല.
മാങ്ങയെന്നാല്‍ മാങ്ങാത്തൊലി.
ബിസ്കറ്റ് എന്നാല്‍ തിളക്കമുള്ള പാക്കറ്റ്.
കാമ്പും കൂമ്പും അവര്‍ക്കറിയില്ല, പ്രശ്നമല്ല.
കളയുന്നത്തിനെ, കളയേണ്ടതിനെ, അവർ കളയാതെ മുറുകിപ്പിടിക്കും. അതാണ് പ്രധാനപ്പെട്ടത് എന്ന് കരുതി അവർ അതിന് വേണ്ടി ബഹളം കൂട്ടും.
അതിന് വേണ്ടി സൂക്ഷിക്കേണ്ടതിനെ അവർ കളയും.
വെറും തൊലിയെ പഴമായി കണ്ടവന്‍ അത് നഷ്ടപ്പെടുമ്പോൾ, നഷ്ടപ്പെടുന്നു എന്ന് ഭയം ഉള്ളതിനാല്‍, ബഹളം വെക്കും. തെറി വിളിക്കും. അവരും അത് മാത്രമേ ചെയ്യുന്നുള്ളൂ. വിഷയത്തോട് അല്പവും നീതിപുലര്‍ത്താതെ.
താങ്കള്‍ പറഞ്ഞത് പോലെ അവരുടെ വിത്ത് ഗുണം അവർ കാണിക്കുന്നു. പാവങ്ങൾ. അവരേയും പറഞ്ഞിട്ട് കാര്യമില്ല.
ഓടക്കുഴലിലിട്ട് നിവര്‍ത്താന്‍ ശ്രമിച്ചാലും, കുഴല്‍ എടുത്ത് കളഞ്ഞാല്‍, പിന്നെയും വാല്‍ വളഞ്ഞു തന്നെ ഇരിക്കും. അതിനാലും അവരോട് സഹതപിക്കാം.
അവരുടെ ഗതികേട് ഒന്നോര്‍ത്തു നോക്കൂ.
ഏതോ ഒരു കാലവും വ്യക്തിയും സ്ഥലവും ഗ്രന്ഥവും ഭാഷയും മാത്രം അവര്‍ക്ക് പ്രധാനപ്പെട്ടത്. അവർ വർത്തമാനത്തില്‍ ജീവിക്കുകയേ ഇല്ല. ഭൂതകാലത്തെ വെറും പ്രേത-ഭൂതമായിക്കണ്ട് പേടിച്ചു, കുറ്റബോധം നിറഞ്ഞ മനസ്സുമായി ഭാവിയെ പേടിച്ച് ജീവിക്കും.
ദൈവത്തെ പോലും അവർ അതിലൊതുക്കുന്നു, തടവിലിടുന്നു.
അവർ കാലത്തിലും ലോകത്തിലും ജീവിതത്തിലും മുഴുക്കെയും ഉടനീളവും ദൈവത്തെയും സത്യത്തെയും സന്ദേശത്തെയും കാണുന്നില്ല.
ദൈവത്തെയും സത്യത്തെയും അവർ പേടിക്കുന്നു. ഒന്നും ആരേയും മനസ്സിലാവാത്ത ഭൂതമായി മാത്രം ദൈവത്തെ കാണുന്നു. വര്‍ത്തമാനവുമായി സംവദിക്കാത്ത ഒരു ഭൂതം മാത്രമായി. ഭൂതത്തിന്റെ തടവറയില്‍ കുടുങ്ങിയവന്‍.
മുഹമ്മദല്ലാത്ത, ശേഷം വന്ന എല്ലാവരും അവര്‍ക്കതിനാല്‍ fraud. ഖുര്‍ആന്‍ അല്ലാത്തത് എല്ലാം തെറ്റ്
മുഹമ്മദ് മാത്രം ശരി. മുഹമ്മദ് കൊണ്ട് വന്നത്, ദൈവം അവതരിപ്പിച്ചത് എന്ന് കഥയായി പറയുന്ന, ശേഷം കെട്ടി ഉണ്ടാക്കിയ, ഖുര്‍ആന്‍ മാത്രം ശരി.
അവരിൽ തീവ്രവാദവും അസഹിഷ്ണുതയും ഉടലെടുക്കാന്‍ വേറെ എന്ത് വേണം?
അവർ അവരല്ലാത്തവരെ തെറി വിളിച്ചില്ലെങ്കില്‍ മാത്രമേ നമ്മൾ അല്‍ഭുതപ്പെടേണ്ടതുള്ളൂ .
എന്നാലോ, അത്തരം fraud കള്‍ ഉണ്ടാക്കിയ കണ്ടെത്തലുകള്‍ നല്‍കിയ സൗകര്യവും ഉല്‍പന്നവും പുരോഗതിയും വെച്ച് മാത്രം അവർ മരുഭൂമിയിലും സുഖമായി ജീവിക്കും.
നോക്കൂ, അവര്‍ക്ക് കിട്ടിയ ലൈസൻസ്.
അവര്‍ക്ക് മാത്രം അത്തരം ലൈസൻസ്. ദൈവം തന്നെ ഖുര്‍ആന്‍ പോലുള്ളതിലൂടെ നല്‍കിയ ലൈസൻസ്.
അവരുടെ കൂടെയുള്ളവരും (അവരുടേത് മനുഷ്യത്വത്തിന്റെ മതം, അവരതിനാല്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നൊക്കെ വീമ്പിളക്കുന്നവർ) ആ ലൈസൻസ് അവരുടെ സ്വന്തക്കാര്‍ എങ്ങിനെയും ഉപയോഗിക്കുമ്പോൾ മിണ്ടില്ല.
ആ ലൈസൻസ് വെച്ച് അവർക്ക് എല്ലാവരേയും തെറി പറയാം, കുറ്റം പറയാം, വിമര്‍ശിക്കാം.
അവരങ്ങിനെയത് ചെയ്താൽ പുണ്യം. സ്വര്‍ഗത്തിലേക്കുള്ള പ്രവര്‍ത്തി, വഴി.
എല്ലാ പള്ളിക്ലാസ്സുകളില്‍ വെച്ചും, തെരുവ് പ്രസംഗങ്ങളിലും, അവരത് എപ്പോഴും പറയുന്നു, പറഞ്ഞ് തുടരുന്നു.
അവരല്ലാത്ത എല്ലാവരും തെറ്റ് എന്നവർ ഏകപക്ഷിയമായി പ്രഖ്യാപിക്കുന്നു.
പക്ഷേ, അവരേയും മുഹമ്മദിനെയും ആരും വിമര്‍ശിക്കരുത്. തെറ്റ് എന്ന് പറയരുത്. ആര്‍ക്കും അതിനുള്ള ലൈസൻസ് ഇല്ല.
മുഹമ്മദിനെയും ഖുറാനെയും അവർ കണക്കാക്കുന്നത് പോലെ തന്നെ എല്ലാവരും കണക്കാക്കണം. വിശ്വാസിക്കാത്തവർ പോലും. അതവരുടെ തിട്ടൂരം.
അല്ലാതെ, ആരെങ്കിലും വിമര്‍ശിച്ചാല്‍ അവനെ അവർ കൊല്ലും. ചാരന്‍ എന്ന് പറയും. അതിനവര്‍ക്ക് ന്യായമുണ്ട്, അധികാരമുണ്ട്, സ്വര്‍ഗമുണ്ട്.
അങ്ങിനെ കൊന്നാല്‍, അവരുടെ കൂടെയുള്ളവർ അപ്പോൾ മിണ്ടാതിരിക്കും.
മതേതരത്വവും സ്വാതന്ത്ര്യവും സഹിഷ്ണുതയും ഒന്നും അപ്പോഴവര്‍ക്ക് വിഷയമാവില്ല.
കാരണം മനുഷ്യാവകാശമെന്നത്, മതേതരത്വവും സഹിഷ്ണുതയും സ്വാതന്ത്ര്യവും എന്നത്, അവർക്ക് അവരുടെ കാര്യത്തില്‍ മാത്രം. അവരുടെ മുഹമ്മദും ദൈവവും ഗ്രന്ഥവും പറഞ്ഞത് പോലെ മാത്രം. അവരെ സംരക്ഷിക്കാന്‍ മാത്രം ബാധകം ആയത്.
അതിനെ അവർ ആ നിലക്ക് വ്യാഖ്യാനിക്കുകയും ചെയ്യും. വിശ്വാസവ്യത്യാസത്തെ രാജ്യദ്രോഹം (ഇസ്ലാമിക രാജ്യത്താണെങ്കിൽ) എന്ന പട്ടികയില്‍ വരെ അവർ കൊണ്ട്വരും.
അങ്ങിനെ ആടിനെ പട്ടിയാക്കും. മാത്രമല്ല, പട്ടിയെ ആടുമാക്കും.
മതനിന്ദ, ചാരന്‍, രാജ്യദ്രോഹി (ഇസ്ലാമിക രാജ്യത്തില്‍ ആണെങ്കിൽ), കപടന്‍ എന്നീ പേരുകൾ പ്രതിയോഗിക്ക് നല്‍കി അവർ രക്ഷനേടും. ശിക്ഷ നടപ്പാക്കും.
ഇവിടെ ഇപ്പോൾ ഇന്ത്യയില്‍ സ്വയം രക്ഷനേടാൻ മതേതരത്വവും ജനാധിപത്യവും ആവിഷ്കാര സ്വാതന്ത്ര്യവും പറയുന്നത് നോക്കേണ്ട. അങ്ങനെയൊന്ന് ഇസ്ലാമിലും ഇസ്ലാമിക രാജ്യത്തും ഇല്ല. ഇസ്ലാമിന് അവയുമായി ഒത്തുപോകാനും പറ്റില്ല.
അതിനാല്‍ അതൊക്കെ അവര്‍ക്ക് വെറും അഭിനയം, അതിജീവന തന്ത്രം. തങ്ങളുടേത് പറയാന്‍ ഒരവസരം കിട്ടാന്‍ വേണ്ടി മാത്രം.
ദൈവരാജ്യവും ദൈവിക - ഖുര്‍ആനിക ഭരണവും പറഞ്ഞവർ ആണ്. അത് മാത്രം ശരിയെന്ന് കരുതുന്നവർ. ബാക്കിയെല്ലാം തെറ്റ്, താഗൂത്ത് എന്ന് കരുതുന്നവർ.
അത് തന്നെ സമയം ഒത്ത് വരുമ്പോൾ പറയാൻ ഉദ്ദേശിക്കുന്നവരും നടപ്പാക്കുന്നവരും ആണവർ.
അതുമല്ലെങ്കിൽ, ഇസ്ലാം ഫോബിയ, മുസ്ലിം വിരുദ്ധത, ന്യൂനപക്ഷപീഢനം എന്നീ പേരുകളില്‍ നിങ്ങളുടെ മേല്‍ ഗൂഢാലോചന ആരോപിക്കും. അവർ conspiracy theory (ഗൂഢാലോചന സിദ്ധാന്തങ്ങള്‍) ഉണ്ടാക്കി രക്ഷ നേടും.
എപ്പോഴും എല്ലാവർക്കുമെതിരെ ഗൂഢാലോചനകള്‍ ആവും വിധം നടത്തിക്കൊണ്ടിരിക്കെ, പ്രസംഗിച്ചും പ്രാര്‍ത്ഥിച്ചും കൊണ്ടിരിക്കെ, അങ്ങനെ അത് പറയുകയും ഉണ്ടാക്കുകയും അവർക്ക് എളുപ്പം.
ഇസ്ലാം അല്ലാത്ത എല്ലാറ്റിനെയും, മുസ്ലിംകൾ അല്ലാത്ത എല്ലാവരേയും, നശിപ്പിക്കാന്‍ ദിനേനയും പ്രാര്‍ത്ഥിക്കുന്നവർ ആണ് അവര്‍.
അവർ ചെയ്യുന്നതല്ലേ, അവരുടേ മനസ്സ് പോലെയല്ലേ, അവർ പ്രാര്‍ത്ഥിക്കുന്നത് പോലെയല്ലേ, അവര്‍ക്ക് ഊഹിക്കാന്‍ പറ്റൂ. ആരോപിക്കാന്‍ പറ്റൂ.
എല്ലാറ്റിനും പിന്നില്‍ അമേരിക്കയും ജൂതന്മാരും ഇസ്രായേലും എന്ന ന്യായം അങ്ങനെയവർ ഉണ്ടാക്കും.
അവരെക്കാൾ വലിയ fascistകള്‍ ഇല്ല. എന്നാലും അവർ മറ്റുള്ളവരെ fascist കള്‍ എന്ന് വിളിക്കും.
സ്വയം കള്ളനായിരിക്കെ മറ്റെല്ലാവരേയും കള്ളന്‍മാര്‍ എന്ന് വിളിക്കാന്‍ ആര്‍ജവം ഉള്ളവർ അവര്‍.
No comments:
Post a Comment