Monday, July 1, 2019

എന്തിന്‌ ISISനെ പറയുന്നു? വിശ്വാസവ്യത്യാസം ഉണ്ടേൽ സ്വന്തക്കാരോട് വരെ മിണ്ടാത്തവരും കല്യാണവും മറ്റും പറയാത്തവരും നാട്ടിലേറെയുണ്ട്.

എന്തിന്‌ ISISനെ പറയുന്നു
വിശ്വാസവ്യത്യാസം ഉണ്ടേൽ 
സ്വന്തക്കാരോട് വരെ മിണ്ടാത്തവരും 
കല്യാണവും മറ്റും പറയാത്തവരും  
നാട്ടിലേറെയുണ്ട്

******

ഒരു ഇന്ത്യന്‍ നിസ്സഹായത
മതവും രാജ്യവും വന്നാല്‍ മതത്തിന് മുന്‍ഗണന
രാജ്യത്തെ വഞ്ചിച്ചും നശിപ്പിച്ചും 

മതത്തെ രക്ഷിക്കും.


(Dear Fazal Kareem, (and all others)  ശരിയാണ്‌. താങ്കള്‍ പറഞ്ഞ പോലെ തീവ്രവാദത്തിന്റെ കാര്യത്തില്‍ യാഥാര്‍ത്ഥ പ്രതിയും പിതാക്കളും ജമാഅത്തെ ഇസ്ലാമിയും brotherhood ഉം തന്നെയാണ്. അവരെ കൈകാര്യം ചെയ്യേണ്ടത്ഇക്കാര്യത്തില്‍ ഒരു നീതിയുടെ ആവശ്യം ആണ്.

ഇസ്ലാമിക രാഷ്ട്രവും ഭരണകൂടവും അല്ലാത്ത എല്ലാ രാഷ്ട്രങ്ങളും ഭരണകൂടങ്ങളും വെറും അനുസരിക്കപ്പെടെണ്ടാത്ത thwagooth ആണെന്ന് മാത്രം കരുതുന്നവരും അത് തന്നെ എല്ലാവരെയും പഠിപ്പിക്കാന്‍ ശ്രമിച്ചും ആണ്അവർ.

അവരാണ് തീവ്രവാദത്തിന്റെ വിത്ത് ആഗോള തലത്തില്‍ എല്ലാവർക്കും നേരിട്ടും അല്ലാതെയും വിതരണം ചെയതത്. പാവം കേരളത്തിലെ സുന്നികള്‍ക്ക് വരെ അവരറിയാതെ അത് കൊണ്ട്നടക്കുന്നുണ്ട്. നിലനില്പിന്റെ ഭാഗമായി. പുരോഗമനം ചമയാന്‍. പ്രതിരോധത്തിന് വേണ്ടി. തെറി വിളിക്കുന്നവനെ തിരിച്ചും തെറി വിളിക്കുന്നത് പോലെ.

എല്ലാവരും അവരറിയാതെ കൊണ്ട്നടക്കുന്നത് ജമാഅത്തെ ഇസ്ലാമിയും brotherhood ഉം വിതരണം ചെയ്ത ഇസ്ലാമിക തീവ്രവാദ വിത്ത് തന്നെയാണ്. ഇസ്ലാമിക രാഷ്ട്രവാദ വിത്ത്. സമഗ്ര ജീവിത വ്യവസ്ഥ ഇസ്ലാം എന്ന വിത്ത്

ആത്മീയതയുടെയും വെറും ആചാര അനുഷ്ഠാനങ്ങളുടെയും മതം എന്നതിനപ്പുറം, രാഷ്ട്രമതം, സമഗ്ര ജീവിത പദ്ധതി എന്ന അവരുടെ വിത്ത് ആണ് ഇപ്പോൾ ഏറ്റവും Market ഉള്ള വിത്ത്. എല്ലാവരും പ്രതിരോധിക്കാന്‍ എന്ന വണ്ണം കൊണ്ടു നടക്കുന്ന വിത്ത്. ജീവിതപദ്ധതി എന്ന കൂടുതൽ എളുപ്പം ചിലവാകുന്ന വിത്ത്.

യാഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിലും മതേതരത്വത്തിലും ഒരു നിലക്കും വിശ്വാസം ഇല്ലാത്ത, അത് പാടില്ലാത്ത, ഹരാം എന്ന് വിശ്വസിക്കുന്ന ഇസ്ലാമികരാഷ്ട്രം മാത്രം ലക്ഷ്യവും സ്വപ്നവും ആയി കാണുന്ന അവർ തന്നെയാണ് ഇവിടെ ഇപ്പോൾ ആട്ടിന്‍ തോല്‍ അണിഞ്ഞ ചെന്നായ്ക്കള്‍.

തീര്ച്ചയായും താങ്കള്‍ സൂചിപ്പിച്ച പോലെ അവർ അവർക്ക് വേണ്ട സാഹചര്യം ഒരുങ്ങാന്‍ വേണ്ടി മാത്രം അഭിനയിച്ച് softness കാണിക്കുന്നതാണ്.

ജനാധിപത്യവും മതേതരത്വവും അവര്‍ക്ക് നിലക്ക് പാലം കടക്കുവോളം മാത്രമുള്ള നാരായണ മാത്രമാണ്. ഒരിക്കലും പേറേണ്ടി വരാത്ത, വൃത്തികെട്ട വിഴുപ്പ് എന്ന് അവർ കണക്കാക്കുന്നത്.)

*******


No comments: