നഗ്നതയെ നാം ഭയക്കുന്നു.
നന്ഗ്നത കണ്ട് പ്രണയിച്ചവർ ഇല്ല.
മുഖവും വസ്ത്രവും തന്ന ഇല്ലാതോന്നലുകളെയാണ്
നാം പ്രണയിക്കുന്നത്.
*******
വരിയായ് നിന്ന് നാം സാഷ്ടാംഗം പ്രണമിക്കുന്നു(സുജൂദ്).
നഗ്നരായാണ് നാം അങ്ങനെ
പ്രണമിക്കുന്നതെങ്കിൽ എങ്ങനെയുണ്ടാവും?
നാം പേടിക്കും.
***********
(വരിയായ് നിന്ന് നാം
സാഷ്ടാംഗം പ്രണമിക്കുന്നു (സുജൂദ്).
നാം നഗ്നരായ് അങ്ങിനെ പ്രണമിക്കുമോ?
നഗ്നരായാണ് നാം അങ്ങനെ പ്രണമിക്കുന്നതെങ്കിൽ
എങ്ങനെയുണ്ടാവും?
നഗ്നതയെ നാം (ദൈവവും) പേടിക്കും.)
**********
ചോദ്യം ചോദിക്കരുത് എന്ന് പറഞ്ഞാൽ മനസ്സിലാക്കുക,
ചോദ്യം ചോദിക്കാൻ ഏറ്റവും യോഗ്യമായ
സമയവും വിഷയവുമായിരുന്നു അതെന്നു.
രാജ്യസ്നേഹവും സുരക്ഷയുമാണ് വിഷയമെങ്കിലും.
********
********
ബാങ്കുവിളി ആരാധനകര്മം അല്ല.
സമയം അറിയിക്കാൻ മാത്രം
ആദ്യം ബെല്ലടി മാത്രമായിരുന്നു.
ഏവരും സമയമറിയുന്ന കാലത്തെ അതിന്റെ പ്രസക്തി?
*********
ഉപ്പാന്റെയും ഉമ്മാന്റെയും മകനായാൽ മുസ്ലിം.
അച്ഛന്റെയും അമ്മയുടെയും മകനായാൽ ഹിന്ദു.
അച്ഛനും അമ്മയും ഉമ്മയും ഉപ്പയും
അപ്പടി തന്നെ ഹിന്ദുവും മുസ്ലിമും ആയവർ.
********
നമ്മൾ ശീലങ്ങളിലൂടെ
സ്വാർത്ഥ താല്പര്യസംരക്ഷണാര്ഥം ഉണ്ടാക്കിയ
ആചാരങ്ങളും സംവിധാവനവും മാത്രമാണ് എല്ലാം.
ചുരുക്കപ്പേര് ആലസ്യം.
*********
മരണത്തെ വിട്ടുകൊടുക്കുന്നിടത്താണ്
മതത്തിന്റെ കടന്നു കയറ്റം.
നിസ്സഹായതയെ മുതലെടുക്കുന്ന കടന്നുകയറ്റം.
*********
എല്ലാ അധിനിവേശവും നിസ്സഹായതയെ
മുതലെടുത്തു കൊണ്ട് മാത്രമാണ്
നടന്നതും നടന്നുകൊണ്ടിരിക്കുന്നതും..
ജനാധിപത്യം വഴിയായാലും.
No comments:
Post a Comment