തീവ്രവാദം വളര്‍ത്തുക എളുപ്പം.
പക്ഷേ വളര്‍ന്നാല്‍,
വളർത്തിയവനെയും അത് കടിക്കും.
കാരണം, തീവ്രതക്ക് കണ്ണില്ല;
വിശപ്പ് മാത്രം.
*******
"ഗുരോ, മായ?"
"രണ്ട് തുള്ളി ശുക്ലം
നിന്നില്‍ ഉണ്ടാക്കുന്ന തോന്നൽ, ഇഷ്ടം, ആവേശം.
സ്രവിക്കുന്നതോടെ എല്ലാം വെറുതെ എന്നാവുന്നത്.
മായ”
*******
ജീവിക്കാൻ ചെയ്യേണ്ടിവരുന്ന ജോലികളെ വലുതായി കണ്ടു.
പക്ഷെ, ജീവിതമാണ് വലുത്.
ആ വലിയ ജീവിതത്തിന്
അര്‍ത്ഥമൊന്നും കണ്ടെത്തിയില്ലെങ്കിലും.
*******
സത്യവും ദൈവവും
യഥാര്‍ത്ഥത്തില്‍ ആര്‍ക്കും വിഷയമല്ല.
വിഷയം ജീവിതമാണ്.
അത് തന്നെയും ജീവിക്കുക എന്നതാണ്,
എന്നതിലാണ്.
******
നിറവും വടിവും കണ്ട് ലൈംഗികതയെ സങ്കല്പിക്കും.
പ്രാപഞ്ചികതയെ കണ്ട് സത്യത്തെയും ദൈവത്തെയും.
അനുഭവിച്ചറിഞ്ഞാല്‍ ഒന്നുമല്ലന്നും വരും.
No comments:
Post a Comment