പ്രാപഞ്ചികബോധം
എല്ലാം ചെയ്യുന്നതും നടപ്പാക്കുന്നതും നിന്നിലൂടെ,
നീയായ്, നിന്നിലെ ബോധമായ്,
നിന്റെ തന്നെ സ്വാര്‍ത്ഥതയും അധ്വാനവുമായ്.
********
ബുദ്ധിയെ ഒഴിവാക്കണം:
സമര്‍പ്പണം നടക്കാന്‍, നൃത്തം ചെയ്യാൻ.
കണ്ടെത്തും വരെ ബുദ്ധി.
പിന്നീട് ബുദ്ധി ഉണ്ടാക്കുക അഹങ്കാരം, വിഭജനം.
********
പ്രകീര്‍ത്തനം, മഹത്വപ്പെടുത്തല്‍:
നിസ്സഹായത തൊട്ടറിയുന്നവന്റെ സമ്മതിച്ചുപോക്കാണത്.
പ്രാർത്ഥന:
ദൈവത്തെ കുറ്റപ്പെടുത്തലും തിരുത്തലും.
*******
ഗുരോ, ഉത്തരമേകാത്തത്?
"ചോദ്യം ചോദ്യമല്ല നിന്റെതുമല്ല എന്നതിനാല്‍.
ചോദ്യമൊരു യാത്രയാണ്.
കുഞ്ഞാവുന്ന മുട്ട. ചോദ്യമാണേല്‍ ഉത്തരമാവും”
**********
"നീയല്ലേ നിന്റെ ശരീരത്തിന്റെ ഉടമ?"
"അതെ, ഗുരോ."
"അതിലെ ഏതെങ്കിലും കോശം നിന്റെ preplanning കൊണ്ടായിരുന്നോ?"
"അല്ല, ഗുരോ."
“പിന്നെ?”
*******
"നീയല്ലേ നിന്റെ ശരീരത്തിന്റെ ഉടമ?"
"അതെ, ഗുരോ."
"അതിലെ ഏതെങ്കിലും കോശം നിന്റെ preplanning കൊണ്ടായിരുന്നോ?"
"അല്ല, ഗുരോ."
“പിന്നെ?”
*******
നിന്നെ നീയാക്കുന്ന കോശങ്ങള്‍
'നിന്നെ' അറിയില്ല.
അതുപോലെ നീ കൂടിയായ പ്രപഞ്ചശക്തിയെ,
ദൈവത്തെ, ബോധത്തെ
'നീയും' അറിയേണ്ടതില്ല.
*******
പറയാന്‍ ഒന്നേ ഒന്ന്.
ജീവിതം ദൈവത്തിന്റെ ഭാഷ-വഴി-വസ്ത്രം-കളി-കാര്യം.
ജീവിതം തന്നെ ദൈവത്തിലേക്കുള്ള ഭാഷ-വഴി-വസ്ത്രം-കളി-കാര്യം.
********
മഴക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവരോട്.
പെട്ടെന്ന് പ്രാര്‍ത്ഥിക്കൂ.
അല്ലേല്‍ ദൈവം ഇവിടെ
മഴയും വെള്ളവും ഇല്ലാത്തതറിയില്ല, മറക്കും!!
*********
ചില സ്വന്തം അവയവങ്ങള്‍
അപമാനമായി കണക്കാക്കുന്നത് കൊണ്ടാണ്
അവയുടെ പേര് പറയുന്നത് തെറിയും അസഭ്യവും ആയത്.
********
തെളിഞ്ഞിരിക്കണം, പ്രതിബിംബിക്കാന്‍.
പ്രതിബിംബനമാണ് തോന്നല്‍, വെളിപാട്.
കലങ്ങി നിന്നാൽ പ്രതിബിംബനമില്ല.
വെളിപാടും.
*******
എന്തും കടിക്കുന്ന എങ്ങിനെയും മാറിമാറിയുന്ന മനസ്സ്.
അതിലാണ് ധ്യാനം.
കൃത്രിമമായി നിയന്ത്രിച്ച് നിഷേധിക്കുന്ന
അസ്വാഭാവികതയല്ല ധ്യാനം.
********
ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍
ദൈവം കല്‍പിക്കുമെന്നോ?
ദൈവത്തെ കൊച്ചാക്കുന്നതിനും ഒരതിര് വേണം.
പ്രയത്നത്തില്‍ തന്നെയുണ്ട് പ്രാർത്ഥന.
*********
അരാജകത്വത്തെ സമൂഹം ഭയക്കുന്നു.
അത്‌കൊണ്ട് അരാജകത്വം തെറ്റ്,
സമൂഹം ശരി എന്നര്‍ത്ഥമില്ല.
അരാജകത്വം സ്വര്‍ഗത്തിലെ ആചാരം,
സ്വാഭാവികം.
********
നഗ്നതയിലും ശരീരത്തിലും അപമാനപ്പെടുന്നവർ
ദൈവത്തിനു പിഴച്ചന്ന് കുറ്റപ്പെടുത്തുന്നു -
ശരീരം ശാപമെന്ന്.
വസ്ത്രം രക്ഷയും അഭിമാനവുമെന്ന്.
No comments:
Post a Comment