അറിവുകേട് അറിവായാൽ,
അനര്‍ഹന്‍ അധികാരിയാവും, അയോഗ്യന്‍ സ്ഥാനമേറും.
ഇന്ത്യൻ ജനാധിപത്യവും മതപൗരോഹിത്യവും
ഇക്കാര്യത്തിൽ ഒരുപോലെ.
*********
ജനാധിപത്യം: വാതില്‍ തുറക്കാനുള്ള
താക്കോൽ ജനങ്ങൾക്ക്.
തുറന്ന് കൊടുക്കാതിരിക്കാമോ? ഇല്ല.
ആര്‍ക്കു തുറന്നുകൊടുക്കണം? കള്ളന്.
*********
രക്തം, മലം, മൂത്രം എന്നിവക്കിടയില്‍
ലൈംഗീകതയെ വെച്ചത് ശരിയായില്ല.
ദൈവവമോ പ്രകൃതിയോ എന്തുമാവട്ടെ.
ഒന്ന് തിരുത്തേണ്ടിയിരിക്കുന്നു.
*********
പ്രധാനമന്ത്രിയും തരംതാഴാമോ? ചോദ്യം തെറ്റ്.
കാരണം, പ്രധാനമന്ത്രിയാകുന്നത്
രാജ്യത്തിനുമേല്‍ എന്തും പ്രതിഷ്ഠിക്കുന്ന
തരംതാണവര്‍.
*********
ഇത്ര വലിയ രാജ്യത്തില്‍, ജനതയില്‍, വിവരക്കേടില്‍
നടപ്പാക്കാവുന്നതല്ല ജനാധിപത്യം.
ഇത് നമ്മുടെ രാഷ്ട്രീയനേതൃത്വത്തിന്റെയും ധൈര്യം.
**********
New Zealand കാണിച്ചത്
മതരഹിതന്റെ നന്മ, വിശാലത.
നമ്മുടെ ഇടങ്ങളിലും നാമത് കാണിക്കണം.
അല്ലാതെ അത് വെച്ചും മതപ്രബോധനം നടത്തുകയല്ല
No comments:
Post a Comment