Thursday, July 11, 2019

മനസാക്ഷിയോട് സത്യസന്ധനാവുന്നതിനേക്കാള്‍ വലിയ ധ്യാനവും യോഗയും പ്രാര്‍ത്ഥനയും ഇല്ല.

മനഃസാക്ഷിയില്‍, മനസാക്ഷിയോട് 
സത്യസന്ധനാവുന്നതിനേക്കാള്‍ വലിയ 
ധ്യാനവും യോഗയും പ്രാര്‍ത്ഥനയും ഇല്ല. 
അവിടെ അറിവും അറിവില്ലായ്മയാവും.

********

ജനങ്ങളൊന്നടങ്കം ദൈവത്തെ അന്വേഷിക്കുന്നു. 
ഈയുള്ളവന്‍ ഇവിടെ 
ഓരോ മഴത്തുള്ളിയിലും വായുകണത്തിലും 
ദൈവത്തെ അനുഭവിക്കുന്നു. 
ജീവിതമായ്.

******

സദ്കര്‍മ്മം എങ്ങിനെയും ആരും 
ചെയ്യുന്നത് മാത്രമായിരുന്നു 
ഉദ്ദേശവും പ്രധാനവുമെങ്കിൽ, 
മതവും മതപരിവര്‍ത്തനവും 
വിഷയം ആവില്ലായിരുന്നു.

*******

മതത്തിന് പ്രധാനം സദ്കര്‍മ്മമല്ല; 
മതത്തിലുള്ള വിശ്വാസം.
മതം പാപബോധം നിറക്കും. 
പാപമോചനം മതത്തിലൂടെയെന്ന് 
മാര്‍ക്കറ്റും ചെയ്യും.

******

നഗ്നതയില്‍ അഭിമാനിക്കുന്നില്ലേല്‍ അറിയുക: 
നീ വസ്ത്രവും പര്‍ദ്ദയും ധരിക്കുന്നത് 
അപകര്‍ഷതയും വൈകൃതവും മറക്കാന്‍;
സൗന്ദര്യം മറക്കാനല്ല.

******

മതം പഠിപ്പിക്കാത്തത്: 
കാലത്തിലും ലോകത്തിലും ജീവിതത്തിലും 
മുഴുക്കെയും ഉടനീളെയും 
ദൈവത്തെയും സത്യത്തെയും സന്ദേശത്തെയും 
കാണാന്‍.

*******

അച്ഛനും അമ്മയും ഗുരുവും ആയാൽ      
സ്ത്രീ പുരുഷന്മാർ അല്ലാതായിപ്പോവരുത്.
ജീവിതം നിഷേധിച്ചു കൊണ്ട്.
നാട്യത്തിൽ കുടുങ്ങിക്കൊണ്ട്.


*******

നഗ്നതയില്‍ അഭിമാനിക്കുക. 
നിങ്ങൾ ദൈവവിശ്വാസിയെങ്കിൽ 
അത് ദൈവത്തെ അംഗീകരിക്കലും
 സ്തുതിക്കലും മഹത്വപ്പെടുത്തലും കൂടിയാണ്‌.


*******

ഒറ്റപ്പെടുന്നതിന്റെ സുഖം 
ദൈവികമാണ്, ദൈവത്തിന്റെതാണ്. 
എന്തും ചെയ്യാം, എല്ലാം കാണാം. 
ആരും കാണില്ല, 
ആര്‍ക്കും ഒന്നും ചെയ്യാൻ പറ്റില്ല

*****

ദൈവികം എന്നാല് പദാര്ത്ഥം എന്നും ബോധം എന്നും 
ഊര്ജം എന്നും സ്വാഭാവിക ലോകം എന്നും 
ഒക്കെയേ അര്ത്ഥം ആക്കുന്നുള്ളൂ.

പൊതു സംജ്ഞയില് ദൈവം എന്ന 
സ്വീകാര്യമായ വക്ക് ഉപയോഗിച്ചു എന്ന് മാത്രം.

****

നിങ്ങളോളം ഇല്ലാത്ത അയോഗ്യരുമായി
മത്സരിക്കരുത്. തങ്ങളുടെ കഴിവുകേടിനെ 
അവർ നിങ്ങളുടെമേൽ ആരോപണമാക്കും.
നിങ്ങളെ കുറ്റവാളിയാക്കും.

******

പ്രാര്‍ത്ഥിച്ചത് തന്നെ പ്രാര്‍ത്ഥിച്ച്, 
പറഞ്ഞത് തന്നെ പറഞ്ഞ്‌, 
ഒച്ചയും ബഹളവും ഉണ്ടാക്കി, 
ദൈവത്തെ വെറുപ്പിച്ചോ ആവോ....? 
മഴയില്ല.



No comments: