കോടിയേരിയും ഉമ്മന്‍ ചാണ്ടിയും സൂചിപ്പിക്കുന്നത്:
രാഷ്ട്രീയ അഴിമതിയുടെയും വൈകൃതത്തിന്റെയും ആശയപാപ്പരത്തത്തിന്റെയും വളരെ വലിയ മഞ്ഞുമലയുടെ എങ്ങിനെയോ പുറത്ത് കാണാവുന്ന വളരെ ചെറിയ ഒരറ്റം മാത്രമാണ് തങ്ങളെന്ന്.
(നേതാക്കളെന്ന നിലയില്‍ ഇവർ വെറും വ്യക്തികളല്ല. ഇവര്‍ക്കെതിരെ ഉയരുന്ന, പറയുന്ന വിമര്‍ശനങ്ങളും അതിനാല്‍ തന്നെ വ്യക്തിപരമല്ല.)
ഇക്കാലത്ത് രാഷ്ട്രീയപാർട്ടിയെന്നാല്‍ എന്ത്?
അധോലോകസംഘം.
അങ്ങനെ വരുമ്പോള്‍ പാർട്ടിസെക്രട്ടറിയും നേതാവും ആര്?
അധോലോക നായകര്‍.
അധോലോക നായകരുടെ മക്കള്‍ എങ്ങിനെ, എവിടെ വളരണം?
അധോലോകത്തില്‍, അധോലോകക്കാരായിത്തന്നെ വളരണം.
അധോലോകത്തിന്റെ എല്ലാവിധ ആര്‍ഭാടങ്ങളിലും മുങ്ങിക്കുളിച്ച് കളിച്ച്, രസിച്ച്, സൂഖിച്ച്, അര്‍മാദിച്ച്.
എല്ലാറ്റിനും പിന്തുണയായി ആരുണ്ടാവും, എന്തുണ്ടാവും?
പിതാവായ അധോലോ നായകനും, നായകന്റെ സമ്പത്തും അധികാരവും സ്വാധീനവും പിടിപാടും.
ആ നിലക്ക് മക്കളുടെ കാര്യത്തില്‍ കോടിയേരിയും ഉമ്മന്‍ചാണ്ടിയും കാണിച്ചതെന്ത്?
വലിയ മാതൃക.
എന്താണ് അവർ കാണിച്ച വലിയ മാതൃക?
മക്കളെ തങ്ങളെ പോലെ തന്നെയാക്കി വളർത്തി.
മക്കളിലൂടെ പാരമ്പര്യവും തുടര്‍ച്ചയും ഉറപ്പ് വരുത്തി.
അധോലോകത്തിന് തങ്ങളുടേതല്ലാത്ത പുതിയ വഴിയും വിതാനവും കണ്ടെത്തുമാറ് സ്വതന്ത്ര അധോലോക നായകരാക്കി.
പിതാക്കന്മാര്‍ എന്ന നിലയില്‍ അവരിപ്പോള്‍ എന്ത് ചെയ്യുന്നു?
തങ്ങളുടെ അധോലോകബന്ധം ഉപയോഗിച്ച് വളര്‍ത്തിയത് പോലെ തന്നെ, അവര്‍ക്ക് സംരക്ഷണവും മറയും നല്‍കുന്നു.
പ്രശ്നം വരുമ്പോൾ അവർ എന്ത് നിലപാട് എടുക്കുന്നു?
അധോലോക നായകന്‍മാര്‍ പരസ്യമായി എന്ത് നിലപാട് എടുക്കുമോ അത് തന്നെ.
അതിനാല്‍ കോടിയേരിയും ഉമ്മന്‍ചാണ്ടിയും എന്ത് ചെയ്യും?
പരസ്യമായി നിഷേധിക്കും.
പകല്‍ വെളിച്ചത്തില്‍. 'ഒന്നും നടന്നിട്ടില്ലെന്ന്' പറയും.
ഒന്നും തങ്ങൾ 'ചെയത് കൊടുത്തിട്ടില്ലെന്നും കൊടുക്കില്ലെന്നും' പറയും.
എന്ത്കൊണ്ട് അവരങ്ങിനെ പറയുന്നൂ, അവര്‍ക്കങ്ങിനെ പറയാനാവുന്നു?
കാരണം വളരെ ലളിതം.
അധോലോക ജീവികള്‍ പകല്‍ വെട്ടത്തില്‍, പരസ്യമായി ഒന്നും ചെയ്യാറില്ല. രഹസ്യമായി മാത്രമല്ലാതെ. അതിനാല്‍, തങ്ങളും തങ്ങളുടെ മക്കളും.
No comments:
Post a Comment