Thursday, July 11, 2019

ദൈവം തന്നെ, ദൈവത്തില്‍ നിന്ന് തന്നെ നന്മയും തിന്മയും.

ദൈവം തന്നെ, ദൈവത്തില് നിന്ന് തന്നെ നന്മയും തിന്മയും.
അനുകൂലമായതും ആവശ്യമുഉള്ളതും നന്മ. അപ്പോൾ, ദൈവം ദൈവം തന്നെ.
പ്രതികൂലമായതും ആവശ്യമില്ലാത്തതും തിന്മ. അപ്പോൾ, ദൈവം പിശാച്.
ആപേക്ഷികമായ പിശാചും ദൈവവും മാത്രം.
ആപേക്ഷികമായി മാത്രമേ ദൈവത്തെയും പിശാചിനെയും വേര്തിരിച്ച് കാണൂ, കാണാനാകൂ.
കാരണം, ആത്യന്തികതയില് ദൈവം മാത്രമാണ്. വിപരീതം ഇല്ല. അല്ലെങ്കിൽ പിശാച് മാത്രമാണ്. വിപരീതം ഇല്ലാതെ.
നിങ്ങൾ ദൈവത്തെ പിശാച് എന്നും പിശാചിനെ ദൈവം എന്നും വിളിച്ചാലും ശരി.
നിങ്ങളുടെ ഭാഷയും അവസ്ഥയും മാനവും ഉണ്ടാക്കുന്ന വ്യത്യാസം മാത്രം.
ആത്യന്തികതയില് വ്യത്യാസം ഇല്ല. വിപരീതം ഇല്ല.
പേരും വേര്തിരിവും ഇല്ല.
അതിനാല് ദൈവമെന്നും പദാര്ത്ഥമെന്നും ബോധമെന്നും ആത്മാവെന്നും വിളിക്കപ്പെടുക പോലും ഇല്ല.
അങ്ങനെ വിളിക്കാന് ഒരു രണ്ടാമന് ഇല്ല. പ്രതിയോഗി ഇല്ല.
******
എന്താണ്‌ തെറ്റ്‌ എന്നോ?
നല്ല ചോദ്യം.
എന്താണ് ശരി, എന്ത് ശരിയാണ്‌ ഉള്ളത് എന്നല്ലേ യഥാര്ത്ഥത്തില് ചോദിക്കേണ്ടത്? തെറ്റും ശരിയും തന്നെ ഇല്ലാത്തപ്പോൾ.
എല്ലാം തെറ്റ് ആയത്കൊണ്ട്‌ എല്ലാം ശരി എന്ന് ആപേക്ഷിക സുഖത്തിന് വേണ്ടി പറയാം.
എല്ലാം തെറ്റ് തന്നെ അല്ലേ?
ആത്യന്തികതയില്, ദൈവത്തിന് തെറ്റും ശരിയും ഇല്ലെങ്കില് അതുമായി ബന്ധപ്പെടുത്തി നടത്തുന്ന എല്ലാ അവകാശവാദങ്ങളും തെറ്റ്.
അതിനാല് ഇസ്ലാമും ഖുര്ആനും തെറ്റ് മാത്രം.
ഇസ്ലാം മാത്രം, ഖുര്ആന് മാത്രം, മുഹമ്മദ് മാത്രം എന്ന് പറയുമ്പോൾ, അങ്ങനെ അവകാശപ്പെടുമ്പോൾ, ആ നിലക്ക് അസഹിഷ്ണുതയുടെയും തീവ്രവാദത്തിന്റെയും കൊടിവാഹകര് ആവുമ്പോൾ, പ്രത്യേകിച്ചും ഒന്ന് കൂടി തെറ്റ്‌.
ഏതോ കാലത്തിലും സ്ഥലത്തിലും വ്യക്തിയിലും ഗ്രന്ഥത്തിലും ദൈവത്തെയും സത്യത്തെയും ചുരുക്കിയതിനേക്കാള് വലിയ തെറ്റ് എന്ത്‌ എന്തുണ്ടാവും?

No comments: