9. മരണമല്ല; രോഗമാണ് വേദനാജനകം.
രോഗം മരിക്കാതിരിക്കാനുള്ള ശരീരത്തിന്റെ പ്രതിരോധം, ശ്രമം.
ആ ശ്രമം തന്നെ ജീവിതം മുഴുക്കെയുള്ള അദ്ധ്വാനം.
**********
8. രോഗം വേദനയാണ്.
ശരിയാണ്, മരണമല്ല വേദന.
കാരണം, രോഗം ശരീരത്തിന്റെ മരിക്കാതിരിക്കാനുള്ള പ്രതിരോധമാണ്.
ശ്രമം ആണ്.
ആ ശ്രമം ആണ് വേദന.
********
7. മരണം വേദനാജനകം
എന്ന് പറഞ്ഞ് പേടിപ്പിക്കുന്നത് തെറ്റ്.
മരണമല്ല വേദനാജനകം.
മരിക്കാതിരിക്കാനുള്ള ശ്രമം ആണ് വേദന
********
6. പ്രാര്‍ത്ഥന:
ആവശ്യംപോലെ, ആവശ്യമുള്ളപ്പോൾ സംഭവിക്കും.
സമയവും ഉള്ളടക്കവും ഭാഷയും
ആരും മുന്‍കൂട്ടി നിശ്ചയിക്കേണ്ടതല്ല...
********
5. മദ്യം ഇടക്കിടെ. പ്രാർത്ഥനയും അപ്പടി.
സ്ഥിരലഹരിയും ഉത്തരവും കിട്ടാത്ത മദ്യം, പ്രാർത്ഥന.
എത്രയായാലും കേള്‍ക്കാത്ത, മതിവരാത്ത ദൈവം.
*********
4. ഒന്നിനെ കേന്ദ്രീകരിക്കുമ്പോള്‍
മറ്റ് പലതും കാണാതാവലും വേണ്ടാതാവലുമാണ് നോമ്പ്.
ആരോ പറയുന്നത് കേട്ട് വേഷംകെട്ടുന്നതല്ല അത്…
******
3. നോമ്പ് എന്ന പേരില്‍ വെറും വെറുതെ
പട്ടിണി കിടക്കുന്ന മഹാഭൂരിപക്ഷവും
മതത്താല്‍ വെറും വെറുതെ ചതിക്കപ്പെടുന്നവർ തന്നെ.
*******
2. രാത്രി ഇരട്ടിപ്പിച്ചു ഭക്ഷിക്കുന്നതോ നോമ്പ്?
നോമ്പുകാലത്ത് മാത്രം മുഴുവന്‍ സാധനങ്ങള്‍ക്കും
വില വര്‍ധിക്കുന്നത് എന്ത്കൊണ്ട്?
********
1. മതത്തെയും ആചാരാനുഷ്ഠാനങ്ങളെയും
ന്യായീകരിച്ച്, വിശദീകരിച്ച് യുക്തിഭദ്രമാക്കാന്‍ ശ്രമിക്കുന്ന
മതവിശ്വാസിയും ആവുന്നത് യുക്തിവാദി.
No comments:
Post a Comment