Tuesday, July 2, 2019

രക്തം, മലം, മൂത്രം. ഇവ പോകുന്ന പ്രതലത്തിൽ നാം വീഴുക.

പുരുഷന്റെ വിജയത്തിന് പിന്നിൽ സ്ത്രീ? ശരി.
പക്ഷെ അത് ഭർത്താവ് മാത്രമാക്കി ചുരുക്കുന്ന ഭാര്യയല്ല
എന്തുമാരുമാകാൻ വളർത്തിയ അമ്മ.

*************

തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ 
മുഴുവരോടും ആവശ്യപ്പെട്ടുപോകുമാറ് 
പാപം ചെയ്തിരുന്നോ മുഹമ്മദ്?  
അത്രയ്ക്ക് കുറ്റബോധപ്പെട്ടോ മുഹമ്മദ്?

*********

വിവാഹത്തിനും ജി എസ് ടി
മുസ്ലിം പള്ളി ഈടാക്കുന്നത് അഞ്ചായിരം.
ഖാളിയുടെ പൈസ വേറെ.  
സർക്കാറിനൊന്നുമില്ല - വരവും നിയന്ത്രണവും

*********

ജീവിതത്തിന്റെ മായ. ബാക്കിയെല്ലാം കാഴ്
രക്തം, മലം, മൂത്രം. ഇവ പോകുന്ന പ്രതലത്തിൽ നാം വീഴുക.  
പ്രേമവും കാമവും അതിനു വഴിയാവുക
പിന്നീട് ബാധ്യതയും ഭാരവും

*******

മാനങ്ങളുടെ തടവറയിലെ പ്രേമവും കാമവും
അതിനാലല്ലയോ പെണ്ണായിട്ടും 
പശുവിലും നായയിലും കോഴിയിലും ഒന്നും തോന്നാത്തത്
തകർക്കാനാവാത്ത മാനം

**************

പുരുഷസ്പര്ശവും കാഴ്ചയും ഇല്ലാതെ
രതിമൂർച്ഛ അനുഭവിക്കുന്നു ചില സ്ത്രീകൾ 
ലഹരിവസ്തുക്കളൊന്നും ഇല്ലാതെ
ഉന്മത്തനാവുന്നു ഇയ്യുള്ളവനും 

********

അറിയാത്തവന്നു അടുത്തെന്നും 
ദൂരെയെന്നും അറിയാനാവില്ല 
ദൈവത്തിലേക്കായാലും 
സ്വന്തം കണ്ണടയിലേക്കായാലും

********

പുരുഷന്റെ വിജയത്തിന് പിന്നിൽ സ്ത്രീ?
വളർത്തി എന്തുമാരും ആകാവുന്ന 
വ്യക്തിയാക്കുന്ന അമ്മയാണത്
ഭർത്താവ് മാത്രമാക്കി വ്യക്തിയല്ലാതാക്കുന്ന ഭാര്യയല്ല


*********

പ്രേമം. ലൈംഗിക ദാരിദ്ര്യവും നിഷേധവും 
മഹാഭൂരിപക്ഷത്തിനും ന്യായം.
വിവാഹം നിര്ബന്ധമാകുന്നതും

മറ്റൊന്ന് കൊണ്ടല്ല.

No comments: