Tuesday, July 2, 2019

ലൈംഗീകതയുടെ ജൈവികതയില്‍ ഒന്ന് മാത്രം എന്നതില്ല.

രാഷ്ട്രീയ നേതാക്കള്‍ മരിച്ചാല്‍ 
നാം വാനോളം പുകഴ്ത്തുന്നു
നാടിനെ കട്ട് മുടിച്ച അവർ നമ്മെ 
ഏതെങ്കിലും നിലക്ക് സ്വാധീനിക്കുന്നുണ്ടോ?

*********

അറിവ് അറിഞ്ഞവര്ക്ക് അറിവ്
അല്ലാത്തവര്ക്ക് വിശ്വാസം, വീരാരാധന.

********

മുഖംമൂടുന്നവര്‍ മനോരോഗികള്‍
അവർ എല്ലാവരേയും സംശയിക്കുന്നു, കുറ്റവാളികളായ് കാണുന്നു
ആരെന്ന് അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നു.

********

നാടിനെ നയിക്കുന്നതും 
മുടക്കുന്നതും തെമ്മാടികള്‍
കൊന്നാല്‍ നേതാക്കൾ
കൊല്ലപ്പെട്ടാല്‍ രക്തസാക്ഷികള്‍. ദുരന്തം

********

ലൈംഗീകതയുടെ ജൈവികതയില്‍ 
ഒന്ന് മാത്രം എന്നതില്ല. അത് വിശപ്പാണ്
വ്യത്യസ്തത തേടുന്ന വിശപ്പ്
അല്ലെന്ന് പറയുന്നത്കളവും കാപട്യവും.

*******

കോൺഗ്രസ്സിനെതിരെ കച്ചകെട്ടിയവർ 
ഇത്രക്ക് അപകടം മണത്തില്ല
തറവാട് തകര്‍ത്ത അവര്‍ കുടില്‍പോലും കെട്ടിയില്ല
ബിജെപി കൊട്ടാരം പണിതു.

*********

ശമ്പളം ഇല്ലായിരിക്കാം
പക്ഷെ പെണ്ണ് തന്റെ വീട്ടില്‍ ചെയ്യുന്നത്ര കാര്യങ്ങൾ 
അത്ര ദിശകളില്‍ ഒരുമിച്ചു ചെയ്യാന്‍ 
പുരുഷന് സാധിക്കില്ല.

*******

തകരാറുകള്‍ ഒളിഞ്ഞാലുള്ള ധൈര്യം
വസ്ത്രം തരുന്ന ധൈര്യം
നഗ്നനായാല്‍ എന്തൊക്കെ ചെയ്യാതിരിക്കും
ചുരുങ്ങിയത് നൃത്തവും സാഷ്ടാംഗവും

*********

തേങ്ങ ഉണങ്ങി വീണാലും 
കേരള മുസ്ലിമിനത്മുസ്ലീംലീഗ് വക
പാകിസ്താന്റെ ദേശീയപതാകയായിട്ടും 

സ്വന്തം കൊടിയാക്കിയ അവിവേകം നിറഞ്ഞ പാർട്ടി.

No comments: