Tuesday, July 2, 2019

സൃഷ്ടി - കൂട്ട് ബുദ്ധി, ജ്ഞാനം-സരസ്വതി.

പേടിക്കുന്നില്ലേൽ, അഭിനയിക്കുന്നില്ലേൽ
നിങ്ങൾ പ്രണയത്തെയും കാമത്തെയും 
ഒരാളിൽ മാത്രം ഒതുക്കി നിർത്തുമോ
സത്യം പറയണം.

*********

വിവാഹം (നികാഹ്) ശരിയാവാൻ,
ഇസ്ലാമികമായി ഖാളിയും മുസ്ലിയാരും 
വേണ്ടെന്നുവരെ അറിയാത്തവർ മുസ്ലിംകൾ.
പൗരോഹിത്യം മുതലെടുക്കുന്നതും അവിടെ.

********* 

ഹിന്ദുവായാൽ നീ എല്ലാ മതസ്ഥനുമായി.
മുസ്ലിമാവാനും ക്രിസ്ത്യനാവാനും 
ഹിന്ദു ആവാതിരിക്കേണ്ടതില്ല.
ഹൈന്ദവതയുടെ നെഞ്ചകം വിശാലമാണ്

**********

സൃഷ്ടി - കൂട്ട് ബുദ്ധി, ജ്ഞാനം-സരസ്വതി.
സ്ഥിതി - കൂട്ട് ധനം, ഐശ്വര്യം-ലക്ഷ്മി.
സംഹാരം - കൂട്ട് ശക്തി-പാർവതി.
സുന്ദരം, യുക്തിഭദ്രം

********

അറബ് ഭാഷ സ്കൂളിൽ പഠിപ്പിക്കുന്നു.
പിന്നെ മദ്രസ്സകൾ? മതവും വിശ്വാസവും 
അറിഞ്ഞു തെരഞ്ഞെടുക്കേണ്ടത്.

കുഞ്ഞുപ്രായത്തിൽ അടിച്ചേല്പിക്കരുത്.

No comments: