Tuesday, July 2, 2019

ഒരു തലമുറക്കപ്പുറം ഒരോർമയും നീളുന്നില്ല.

ഉറുമ്പുകളും കൊതുകകളും ധ്യാനിക്കാറുണ്ട്.
കാമവും പ്രണയവും അവർക്കുമുണ്ട്.
അവരെ കൊല്ലുമ്പോൾ അഹിംസയൊന്നും 
നമുക്ക് പ്രശ്നമാകാറുമില്ല

********

എല്ലാ സദസ്സിലും സ്റ്റേജിലും ഇടിച്ചുകയറി വരുന്നൊരു
മുഖമുണ്ടാവും. സ്ഥാനവും ഫോട്ടോയും ആഗ്രഹിക്കുന്ന മുഖം.
കപടമുഖം

**********

മുൻപും ഇതുവരെയും ഒരേയൊരു
ബുദ്ധനും കൃഷ്ണനും മുഹമ്മദും മാത്രം.
പക്ഷെ, ഇപ്പോൾ എഫ് ബിയിൽ നൂറായിരം
ബുദ്ധന്മാരും കൃഷ്ണന്മാരും മുഹമ്മദുമാരും.

********** 

ഒരു തലമുറക്കപ്പുറം ഒരോർമയും നീളുന്നില്ല
എന്നിട്ടും ഓർമിക്കപ്പെടാൻ കൊതിച്ചു 
എന്തെല്ലാം കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നു?
എല്ലാരും.

*********

എന്തെല്ലാമായാലും ജീവിതത്തിൽ കാര്യമായൊന്നുമില്ല.
ആവർത്തനമല്ലാതെആവർത്തനം ഉറപ്പിക്കാൻ വേണ്ടി
പഠിക്കുന്നു, പണിയെടുക്കുന്നു.

**************

പുൽവാമ: ജെയ്ഷെ മുഹമ്മദ് തന്നെ.
പക്ഷെ ഇലക്ഷന് വേണ്ടി അവരെക്കൊണ്ട് ചെയ്യിപ്പിച്ചത്
ദേശീയ പാർട്ടികൾ അല്ലെന്നും അന്വേഷിച്ചുറപ്പിക്കണം.

*********

പാക്കിസ്ഥാനിൽ നിന്നായാലും 
നന്മയെ നന്മയായി അംഗീകരിക്കാനാവാത്തവർ 
എങ്ങിനെ നന്മയെ വിതറും വളർത്തും

********

കുറ്റവാളി മനശാസ്ത്രം. തനിക്കു ന്യായം കിട്ടാൻ
എല്ലാവരിലും കുറ്റം കണ്ടെത്തുക, ആരോപിക്കുക.

ഒരുതരം ഇന്ത്യൻ രാഷ്ട്രീയ വഴി.

No comments: